Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഞാൻ തമ്പുരാനേന്ന് വിളിക്കും..’; മകന്റെ സിനിമ കണ്ട് കണ്ണുനിറഞ്ഞ് മല്ലിക സുകുമാരൻ


ന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ഉയർന്ന് നിൽക്കുകയാണ് പൃഥ്വിരാജ്. നിലവിൽ തന്റെ മൂന്നാമത്തെ ചിത്രവും പുറത്തിറക്കി മികവുറ്റ സംവിധായകൻ എന്ന പേരുമെടുത്തു പൃഥ്വിരാജ്. ഇന്നായിരുന്നു എമ്പുരാന്റെ റിലീസ്. ലൂസിഫർ ഫ്രാഞ്ചൈസിയിൽ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ അത് ആരാധകർക്ക് വൻ ദൃശ്യവിരുന്നായിരുന്നു. ഇപ്പോഴിതാ മകന്റെ സംവിധാന ചിത്രം കണ്ട് മനസുനിറഞ്ഞിരിക്കുകയാണ് മല്ലിക സുകുമാരൻ. 

മക്കൾക്കും ചെറുമക്കൾക്കും മരുമക്കൾക്കും ഒപ്പമാണ് മല്ലിക സുകുമാരൻ സിനിമ കാണാൻ എത്തിയത്. തിയറ്റിലെത്തിയ മോഹൻലാൽ മല്ലികയെ ചുംബനം നൽകി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. “ജീവിതത്തിൽ ആദ്യമായിട്ടാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത്. എല്ലാവരും എമ്പുരാനേന്ന് വിളിക്കുമ്പോൾ ഞാൻ തമ്പുരാനേന്ന് വിളിക്കും. ഒരുപാട് സന്തോഷം. വലിയൊരു പടം കണ്ട ഫീൽ ആണ്. എല്ലാം നല്ല ഭം​ഗിയായിട്ട് വരട്ടെ. ജനങ്ങൾ സിനിമ രണ്ടു കയ്യും നീട്ടി സ്വീകരിക്കട്ടെ. അതിനുള്ള പ്രാർത്ഥനയിലാണ് ഞാൻ. സുകുവേട്ടനെ ഓര്‍മ്മ വന്നു”, എന്നാണ് മല്ലിക സുകുമാരൻ ഫസ്റ്റ് ഷോയ്ക്ക് ശേഷം പ്രതികരിച്ചത്. 

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. ദീപക് ദേവ് ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. 


Read Previous

മോഹൻലാലിൻറെ മാസ് എൻട്രി! തിയേറ്ററുകളെ ഇളക്കി മറിച്ച് ‘എമ്പുരാൻ’ റിലീസ്; ആദ്യ ഷോ അവസാനിക്കുമ്പോൾ പ്രേക്ഷക പ്രതികരണങ്ങൾ

Read Next

കേന്ദ്രം ഒന്നും തന്നില്ല; ഇനി കിട്ടുമെന്ന് പ്രതീക്ഷയില്ല’; വയനാട് മാതൃക ടൗൺഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »