ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല- തെന്നിന്ത്യൻ നടി ചാർമി.


ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന തന്റെ വിവാഹവാർത്തയോട് പ്രതികരണവുമായി പ്രശസ്ത തെന്നിന്ത്യൻ നടി ചാർമി. ചാർമിയുടെ വിവാഹം ഉറപ്പിച്ചതായും ഒരു നിർമ്മാതാവാണ് വരനെന്നും തുടങ്ങിയ അഭ്യൂഹങ്ങൾ ഏതാനും നാളുകളായി പ്രചരിക്കുകയാണ്.

ചാർമിയുടെ വാക്കുകൾ ഇങ്ങിനെ: “ഞാൻ ഇപ്പോൾ എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തി ലൂടെയാണ് കടന്നുപോകുന്നത്. വളരെയധികം സന്തോഷവതിയുമാണ്. അതുകൊണ്ടുതന്നെ ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല- ചാർമി പറയുന്നു.

സൂപ്പർ ഹിറ്റായിരുന്ന ‘നീ തോടു കവലൈ’ എന്ന തെലുങ്കു ചിത്രത്തിലൂടെയായിരുന്നു 2002ൽ ചാർമി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തൊട്ടുപിന്നാലെ വിനയൻ സംവിധാനം ചെയ്ത കാട്ടു ചെമ്പ കം എന്ന മലയാള ചിത്രത്തിലും വേഷമിട്ടു.

പിന്നെ കരിയറിൽ തുടർച്ചയായി നല്ല വേഷങ്ങൾ ലഭിച്ച ചാർമി തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് എന്നീ ഭാഷകളിലായി ധാരാളംചിത്രങ്ങളിൽ അഭിനയിച്ചു. ദിലീപ് നായകനായ കമൽ ചിത്രം ആഗതൻ ,മമ്മൂട്ടി നായകനായ താപ്പാന തുടങ്ങിയവയാണ് ചാർമി വേഷമിട്ട മലയാള ചിത്രങ്ങൾ.


Read Previous

മലയാള സിനിമയുടെ പെരുന്തച്ചൻ ജെ സി ഡാനിയൽ അന്തരിച്ചിട്ട് 46 വർഷം (ഏപ്രിൽ 29)

Read Next

ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിന് അയക്കുന്നത് ബി ടീമിനെ; മുന്‍നിര താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »