മലയാള സിനിമയുടെ പെരുന്തച്ചൻ ജെ സി ഡാനിയൽ അന്തരിച്ചിട്ട് 46 വർഷം (ഏപ്രിൽ 29)


മലയാള സിനിമയിൽ അവഗണനയുടെ കയ്പുനീർ കുടിച്ച ,മലയാള സിനിമയുടെ പെരുന്തച്ചൻ ജെ സി ഡാനിയൽ ഓർമ്മയായിട്ട് 46 വർഷം. കാലഘട്ടത്തിൻറെ നിരവധി വെല്ലുവിളികൾ ഏറ്റെടുത്ത് മലയാളത്തിലെ ആദ്യ സിനിമ എന്ന സ്വപ്നം സമ്മാനിച്ച അദ്ദേഹം നിർമാതാവും സംവിധായകനും ഛായാഗ്രാഹകനും ആയിരുന്നു. 1928 ലാണ് അദ്ദേഹം തിരക്കഥയും സംവിധാനവും നിർമാണവും നിർവഹിച്ച വിഗതകുമാരൻ എന്ന മലയാളസിനിമ ഇറക്കിയത്. ഈ സിനിമയിലെ നായക വേഷത്തിലൂടെയാണ്

ആദ്യനായക സ്ഥാനവും ഇദ്ദേഹത്തിന് സ്വന്തമായത് .നിശബ്ദ ചിത്രം ആയിരുന്നു വിഗതകുമാരൻ. സിനിമ അത്യന്തം അന്യമായിരുന്ന ഒരു സമൂഹത്തിലേക്ക് അതിന്റെ വീഥികൾ തുറന്ന ജെ സി ഡാനിയേലിനെ പിന്നീടുള്ള സിനിമ ജീവിതത്തിൽ നിശബ്ദനാക്കിയതും സിനിമ തന്നെ ആയിരുന്നു .സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്ന് അദ്ദേഹം ഡോക്ടറായാണ് അവസാനകാലം കഴിച്ചുകൂട്ടിയത് .

1900 നവംബർ 29ന് നെയ്യാറ്റിൻകരയിൽ ആണ് ജോസഫ് ചെല്ലയ്യ ഡാനിയൽ നാടാർ എന്ന ജെ സി ഡാനിയൽ ജനിച്ചത് .പിതാവ് ജ്ഞാനാംബര ജോസഫ് ഡാനിയേലും മാതാവ് ജ്ഞാനാംബളും പിന്നീട് കന്യാകുമാരിക്ക് സമീപമുള്ള അഗസ്തിശ്വരത്തെക്ക് താമസം മാറ്റി .കുട്ടിക്കാലവും പ്രാഥമിക വിദ്യാഭ്യാസവും അഗസ്തീശ്വരത്തായിരുന്നു.തുടർ പഠനങ്ങൾ നാഗർകോവിലിലും നടത്തി.

മഹാരാജാസ് കോളേജിൽ ആയിരുന്നു അദ്ദേഹം ഉന്നത പഠനം പൂർത്തീകരിച്ചത് ധാരാളം ഇംഗ്ലീഷ് സിനിമകൾ കാണുമായിരുന്നു .ഇക്കാലത്തു തന്നെയാണ് തൻറെ ജീവിതസഖിയായി അദ്ദേഹം ജാനറ്റി നെ കണ്ടെത്തുന്നതും പ്രണയത്തിലാകുന്നതും. 1924 ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. സുന്ദരം, സുലോചന, വിജയ, ലളിത, ഹാരീസ് എന്നിവരായിരുന്നു ഇവരുടെ മക്കൾ.

സിനിമയെക്കുറിച്ച് കേട്ട്പ്പഴൊക്കയും ഡാനിയലിന് അതിനെ കുറിച്ച് മാത്രമായിരുന്നു പിന്നീടുള്ള ചിന്തയൊക്കെയും. ദക്ഷിണേന്ത്യയിലെ സിനിമകളുടെ പ്രഭവസ്ഥാനമായിരുന്ന മദ്രാസിലെ ഏതെ ങ്കിലും സ്റ്റുഡിയോയിൽ കയറിപ്പറ്റി സിനിമയും അതിന്റെ ഉള്ളറിവുകളും അടുത്തറിയുക എന്നതു മാത്രമായിരുന്നു ഡാനിയലിന്റ ലക്ഷ്യവും ചിന്തയുമൊക്കെയും.

ഇതേ തുടർന്ന് മദ്രാസിലെത്തിയ ഡാനിയലിന് അത് കഴിയാതെ വന്നപ്പോൾ ഹിന്ദി സിനിമകളുടെ ഈറ്റില്ലമായ മുംബൈയിലേക്ക് വണ്ടികയറി . ഒടുവിൽ സിനിമകളുടെ സമസ്ത മേഖലകളെക്കു റിച്ചുമുള്ള പഠനം നടത്തി തിരുവനന്തപുരത്തേക്ക് അദ്ദേഹം തിരിച്ചെത്തി .ആദ്യസിനിമയായ വിഗതകുമാരന്റ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ച ഡാനിയൽ നെയ്യാറ്റിൻകരയ്ക്ക് സമീപമു ണ്ടായിരുന്ന തൻറെ നൂറോളം ഏക്കർ വരുന്ന ഭൂമി വിറ്റാണ് തൻറെ സ്വപ്ന പദ്ധതിക്ക് അടിത്തറ ഒരുക്കിയത് .

തിരക്കഥ പൂർത്തിയായതോടെ 1926 ൽ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് രൂപംനൽകി അങ്ങനെ മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രത്തിന് തുടക്കമായി .സിനിമയേയും അതിൻറെ സാങ്കേതിക തയേയും കുറിച്ച് അറിയാവുന്ന ഒരാൾ പോലും അക്കാലത്ത് ഉണ്ടായിരുന്നില്ല എന്നുള്ളതാണ് വാസ്തവം. ചിത്രീകരണത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും അദ്ദേഹം വാങ്ങുകയായിരുന്നു.

വിഗതകുമാരനിലെ നായകൻറെ പേര് ചന്ദ്രകുമാർ എന്നായിരുന്നു അച്ഛനമ്മമാർക്ക് ചന്ദ്രകുമാർ ബാല്യത്തിൽ നഷ്ടപ്പെടുന്നതാണ് കഥ എന്നതിനാലാണ് സിനിമയ്ക്ക് വിഗതകുമാരൻ എന്ന പേര് അദ്ദേഹം നൽകിയത്.

സിനിമയ്ക്ക് നായികയെ കിട്ടാനും ഏറെ ബുദ്ധിമുട്ടി പരസ്യം ചെയ്തിട്ട് പോലും ആളെ കിട്ടിയിരു ന്നില്ല. അക്കാലത്ത് സിനിമ അഭിനയം എന്നത് വളരെ മോശപ്പെട്ട സംഗതിയാണെന്ന തെറ്റിദ്ധാര ണയാണ് ഇതിനുപിന്നിൽ. ബോംബെയിൽ നിന്ന് ഒരു നായിക എത്തിയെങ്കിലും ഡാനിയലിന് അവരെ ഇഷ്ടമാകാത്തതിനാൽ തിരിച്ചയക്കുകയായിരുന്നു. ഒടുവിൽ തിരുവനന്തപുരത്തുതന്നെ തൈക്കാട് സ്വദേശിയായ പി കെ റോസിയെ നായികയായി ലഭിച്ചു. എന്നാൽ ഈ സൗഭാഗ്യം ഒരു വലിയ ദുരന്തത്തിലേക്കാണ് പി കെ റോസി എന്ന നടിയെ കൊണ്ടുചെന്നെത്തിച്ചത് .

യാഥാസ്ഥിതികരായിരുന്ന നാട്ടുകാർ ആദ്യ ഷോ തന്നെ മുടക്കുകയും പിന്നാലെ റോസിയുടെ വീട് തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ഇതിനാൽ തമിഴ്നാട്ടിലേക്ക് പലായനം ചെയ്ത ഇവരെ കുറിച്ച് പിന്നീട് വിവരം ഒന്നും ഇല്ല. 1928 ചിത്രീകരണം ആരംഭിച്ച വിഗതകുമാരൻ 1930 ഒക്ടോബർ 23 നാണ് റിലീസ് നടത്തിയത്. പട്ടത്തുള്ള ശാരദാ വിലാസം എന്ന വീട്ടിൽ വച്ചാണ് ചിത്രീകരണം നടത്തിയത് .

അക്കാലത്ത് ഇന്ത്യയിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പുരാണ കഥകളെ ആസ്പദമാക്കി ഉള്ളവ യായിരുന്നു. ഇതിൽനിന്ന് വ്യത്യസ്തമായി വേറിട്ട കഥയുമായാണ് വിഗതകുമാരൻ ഇറങ്ങിയത്.

അന്ന് നാലു ലക്ഷം രൂപയാണ് സിനിമയുടെ ചിത്രീകരണത്തിന് ചെലവ് . ഡാനിയലിന്റെ മൂത്തമകൻ സുന്ദരം ഡാനിയൽ ആണ് നായകന്റെ ശൈശവകാലം അഭിനയിച്ചത്. 1930 നവംബർ ഏഴിന് തിരുവനന്തപുരം ക്യാപിറ്റൽ തീയേറ്ററിലാണ് ആദ്യപ്രദർശനം നടത്തിയത്.ഇതിനുശേഷം ഫിലിം പെട്ടി ആലപ്പുഴയിലേക്ക് എത്തിച്ച് അവിടുത്തെ സ്റ്റാർ തീയേറ്ററിലും നാഗർകോവിലിൽ പഴനിയർ തീയേറ്ററിലും പ്രദർശനം നടത്തി.

സിനിമയിൽ നിന്ന് അകന്നുള്ള ജീവിതത്തിൽ എപ്പോഴോ ഡാനിയലിന്റെ ഇളയമകൻ ഹാരിസ് കളിയ്ക്കുന്നതിനിടെ സിനിമയുടെ ഫിലിം തീയിട്ട് നശിപ്പിച്ചു.ഇതോടെ വിഗതകുമാരനെന്ന വിഖ്യാത ചിത്രത്തിന്റെ പ്രിൻറ് എന്നന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തു.

സിനിമയുടെ നിർമ്മാണത്തെ തുടർന്ന് കടക്കെണിയിലായ ഡാനിയേലിന് നിർമ്മാണ കമ്പനിയും ഉപകരണങ്ങളും ബാക്കിവന്ന സ്വത്തുക്കളും എല്ലാം ഒടുവിൽ വിൽക്കേണ്ടതായി വന്നു. ഉപജീവന ത്തിനായി പരിചിതമായിരുന്ന ദന്ത ഡോക്ടറുടെ കുപ്പായം വീണ്ടും അദ്ദേഹം അണിഞ്ഞു .ഒടുവിൽ മരണം വരെ അദ്ദേഹം ജീവിച്ചത് തമിഴ്നാട്ടിലാണ്.

തമിഴ്നാട്ടിലെ പല്ലവൻ കോട്ടയിലേക്കാണ് ഡാനിയൽ പോയത്. അവിടെയും പണത്തിനായി അദ്ദേഹം വളരെ ബുദ്ധിമുട്ടി. മധുര, കാരക്കുടി, പുതുക്കോട്ട എന്നിവിടങ്ങളിലൊക്കെ അദ്ദേഹം ജോലിചെയ്തു. അവിടെനിന്ന് അഗസ്തീശ്വരത്തേക്കാണ് പിന്നീട് പലായനം ചെയ്തത്. മരണം അവിടെ കഴിച്ചുകൂട്ടി. ഡാനിയേലിന്റ അവസാനനാളുകൾ ദുരിതപൂർണമായിരുന്നു.

അദ്ദേഹം മരണശയ്യയിൽ ആയിരുന്നപ്പോൾ കേരളത്തിൽ സിനിമ എന്ന മാധ്യമം അതിൻറെ അത്യുന്ന തങ്ങളിൽ എത്തിയിരുന്നു .അപ്പോഴും മലയാള സിനിമയുടെ പെരുന്തച്ചന് വിധി അനുകൂലമായി രുന്നില്ല .അദ്ദേഹത്തിൻറെ ജനനവും ജീവിതവും തമിഴ്നാട്ടിൽ ആണെന്ന സാങ്കേതിക തടസ്സം ഉന്നയിച്ച് ആ മഹാന് പെൻഷൻ വരെ നിഷേധിച്ചു. 1975 ഏപ്രിൽ 29ന് സിനിമയെന്ന വലിയ സ്വപ്നം പൂർത്തീ കരിച്ച് ഒടുവിൽ കഷ്ടതകൾക്ക് ഒടുവിൽ ജെ സി ഡാനിയലിന്റെ ജീവിതത്തിന്റെ അഭ്രപാളിയിൽ തിരിശീല വീണു.

1960-കളിൽ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എന്ന പത്രപ്രവർത്തകനാണ് വിഗതകുമാരനെയും അതിന്റെ സ്രഷ്ടാവിനെക്കുറിച്ചും വിശദമായി എഴുതി ലോകത്തെ അറിയിച്ചത്.അതിനു ശേഷം 1992 ലാണ് ജെ.സി ഡാനിയലിന് താൻ അർഹിക്കുന്ന പദവി മലയാള സിനിമ ലോകത്ത് നിന്ന് ലഭിച്ചത്. 2013-ൽ ജെ സി ഡാനിയലിന്റ ജീവിതത്തെ ആസ്പദമാക്കി കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന സിനിമയുടെ വരവോടെ ഡാനിയൽ എന്ന പേര് വാനോളം ഉയരുകയും ചെയ്തു.

ജിജോ രാജകുമാരി
ഇടുക്കി രാജകുമാരി സ്വദേശി .കഥ, കവിത, നോവൽ, ചരിത്രം എന്നീ വിഭാഗങ്ങളിലായി എട്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പ്രാദേശിക മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു.


Read Previous

നിഷ ജോസ് കെ. മാണി തനിക്കെ തിരെ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമെന്ന് നടി ശ്വേതാമേനോന്‍

Read Next

ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല- തെന്നിന്ത്യൻ നടി ചാർമി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular