ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
തിരുവനന്തപുരം: ന്യൂനജറേഷൻ കോഴ്സുകളുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 9 എൻജിനിയറിംഗ് കോളേജുകളും ഏഴ് മോഡൽ പോളിടെക്നി ക്കുകളും 46 അപ്ളൈഡ് സയൻസ് കോളേജുകളുടമക്കം 85 സ്ഥാപനങ്ങളാണ് ഐ.എച്ച്. ആർ.ഡിയുടെ കീഴിലുള്ളത്. എ.ഐ, റോബോട്ടിക്സ്, എ.ഐ ആൻഡ് ഡാറ്റാ സയൻസ്, വി.എൽ.എസ്.ഐ അടക്കമുള്ള പുതുതലമുറ കോഴ്സുകളാണ് ഈ വർഷം ആരംഭിക്കു ന്നത്.
ബി.ടെക് എ.ഐ ആൻഡ് ഡാറ്റ സയൻസ്
ഡാറ്റകളിൽ നിന്ന് അറിവ് വേർപ്പെടുത്തുന്നതിന് വിവിധ മണ്ഡലങ്ങളിൽ നിന്ന് രൂപപ്പെടുത്തിയ ശാസ്ത്രീയ രീതികൾ, സാങ്കേതികതകൾ എന്നിവ കൈകാര്യം ചെയ്യുന്ന പുതിയ പഠനശാഖയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റ സയൻസും. അന്താരാഷ്ട്ര വിഷയങ്ങളുമായി ബന്ധപ്പെട്ട മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്. മോഡൽ ബിൽഡിംഗ് എന്നിവയുടെ ആശയങ്ങളും ഇതിലുൾപ്പെടുന്നു. കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡിയുടെ കോളേജ് ഒഫ് എൻജിനിയിറിംഗ്, ചേർത്തല കോളേജ് ഒഫ് എൻജിനിയിറിംഗ് എന്നിവിടങ്ങളിലാണ് കോഴ്സ് ആരംഭിക്കുന്നത്.
ബി.ടെക് വി.എൽ.എസ്.ഐ ഡിസൈൻ & ടെക്നോളജി
വി.എൽ.എസ്.ഐ ഡിസൈൻ, ഡിജിറ്റൽ ഇലക്ട്രോണിക്സ്, അനലോഗ് സർക്യൂട്ട് ഡിസൈൻ, കമ്പ്യൂട്ടർ ആർക്കിടെക്ചർ എന്നിവയിൽ പരിശീലനം നൽകും. എറണാകുളം മോഡൽ എൻജിനിയറിംഗ്, കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജുകളിലാണ് ആരംഭിക്കുന്നത്.
ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (ഡാറ്റ സയൻസ്)
വൈദഗ്ദ്ധ്യമുള്ള ഡാറ്റ സയന്റിസ്റ്റുകളുടെ ആവശ്യകതയും സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹനവും മുൻനിറുത്തി ഡാറ്റ സയൻസ് അനുബന്ധ വിഷയമാക്കും. ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് എൻജിനിയറിംഗ് അടൂരിൽ 60 സീറ്റുകളാണുള്ളത്.
എം.ടെക് ഡാറ്റ സയൻസ്
സ്ഥിതിവിവരക്കണക്കുകൾ ക്രോഡീകരിക്കുന്നതിനും ഡാറ്റാധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും കഴിയുന്ന വിദഗ്ദ്ധരായ ഡാറ്റാ സയന്റിസ്റ്റുകളെ സ്ഥാപന ങ്ങളും വ്യവസായ മേഖലയും ആശ്രയിക്കുന്നു. ഇവർക്ക് ആഗോള പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ, വ്യവസായവുമായി ബന്ധപ്പെട്ടിട്ടുള്ള പരിശീലനങ്ങൾ എന്നിവ ലഭിക്കുന്നതിന് സഹായിക്കുന്നു. എറണാകുളം തൃക്കാക്കരയിലെ മോഡൽ എൻജിനി യറിംഗ് കോളേജിൽ 18 സീറ്റുകളാണ് ആരംഭിക്കുന്നത്.
ഡി വോക് കോഴ്സുകൾ
തൊഴിൽ മേഖലയിൽ വൈദഗ്ദ്ധ്യം ഉറപ്പാക്കും. ഡിപ്ളോമ സർട്ടിഫിക്കറ്റിന് എൻ.എസ്. ക്യു.എഫിലെ അഞ്ചാമത്തെ ലെവലിന് തുല്യമായി പരിഗണിക്കും. ഗവൺമെന്റ് അംഗീകരിച്ച ഡി.വോക് പ്രോഗ്രാമുകളായ സോഫ്‌ട്‌വെയർ ഡെവലപ്മെന്റ്, ഇല ക്ട്രോണിക്സ് മാനുഫാക്ചറിംഗ് എന്നിവ കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിലും എ.ഐ ആൻഡ് റോബോട്ടിക്സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ് എന്നിവ കരു നാഗപ്പള്ളി എൻജിനിയറിംഗ് കോളേജിലുമാണ് ഉടൻ ആരംഭിക്കുന്നത്.