Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒമാൻ തീരത്തെ കപ്പല്‍ ആക്രമണത്തില്‍ ഇന്ത്യൻ നേവി ക്യാപ്റ്റൻ കൊല്ലപ്പെട്ടു, ജോലിയില്‍ ചേര്‍ന്നത് വെറും മൂന്ന് മാസം മുമ്പ്


മസ്‌കറ്റ്: ഓമാൻ തീരത്ത് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ മർച്ചൻ്റ് നേവി ക്യാപ്റ്റൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ. ബിഹാർ സ്വദേശിയായ ക്യാപ്റ്റൻ ആശിഷ് കുമാറാണ് ആക്രമണത്തിൽ മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തെ തെരച്ചിലിന് ശേഷമാണ് ആശിഷിൻ്റെ മൃതദേഹം കണ്ടെത്തിയത്.

മാർച്ച് ഒന്നിനാണ് ഒമാൻ തീരത്തുണ്ടായിരുന്ന എണ്ണക്കപ്പൽ ‘എംവി സ്കൈലൈറ്റിന്’ നേരെ ഇറാൻ ആക്രമണം നടത്തിയത്. സംഭവം അറിഞ്ഞയുടനെ മിക്ക ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെ ടുത്തിയെങ്കിലും, ക്യാപ്റ്റൻ ആശിഷ് കുമാറിനെയും മറ്റ് രണ്ട് പേരെയും കണ്ടെത്താനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം ലഭിച്ചത്. വിവരം കുടുംബാംഗങ്ങളെ അറിയിച്ചതായി അധികൃതർ വ്യക്തമാക്കി.

കപ്പലിൻ്റെ പ്രധാന എൻജിൻ റൂമിലാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. എൻജിൻ റൂമിലുണ്ടാ യിരുന്ന ഒരു ഇന്ത്യൻ നാവികൻ ഈ അപകടത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത കേട്ടത് മുതൽ ആശിഷിൻ്റെ കുടുംബാംഗങ്ങൾ അസ്വസ്ഥരായിരുന്നു. അദ്ദേഹത്തിൻ്റെ താമസസ്ഥലം അറിയാൻ ഒമാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇന്നാണ് (മാർച്ച് 05) മറ്റ് വിവരങ്ങൾ ലഭിച്ചത്. ആക്രമണം നടക്കുമ്പോൾ ആശിഷ് അതേ കപ്പലിൻ്റെ എഞ്ചിൻ റൂമിലായിരുന്നു.

തീപിടിത്തമുണ്ടായപ്പോൾ മുറിയിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റ് നിലയിലാണ് മൃതദേഹം ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ജനുവരി 20നാണ് മർച്ചൻ്റ് നേവിയിൽ ചേർന്നതെന്ന് ആശിഷിൻ്റെ സഹോദരൻ പറഞ്ഞു. ആദ്യ നിയമനം ദുബായിലായിരുന്നു. ഫെബ്രുവരി 22 ന് ഒമാനിലേക്ക് പോവുകയായിരുന്ന ഓയിൽ ടാങ്കർ സ്കൈലൈറ്റിലെ ക്യാപ്‌റ്റനായി നിയമിച്ചുവെന്നും അപകടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹമാധ്യമം വഴിയാണ് ആക്രമണം നടന്നത് അറിയുന്നത്. പിന്നീട് എംബസിയുമായി ബന്ധപ്പെട്ട പ്പോൾ, ആശിഷ് ആക്രമിക്കപ്പെട്ട ടാങ്കറിൽ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നുവെന്നും സഹോദരൻ പറഞ്ഞു. കപ്പലിൽ ആകെ 20 ജീവനക്കാർ ഉണ്ടായിരുന്നു. ഇതിൽ 15 പേർ ഇന്ത്യക്കാരയിരുന്നു. അതിൽ 17 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ആശിഷിൻ്റെ മൃതദേഹം ജന്മനാട്ടിൽ അന്ത്യകർമങ്ങൾക്കായി കൊണ്ടുവരാൻ സഹായിക്കണമെന്ന സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്‌തു. പിതാവ് അശോക് കുമാർ ഒരു അഭിഭാഷകനാണ്. ആശിഷിൻ്റെ അമ്മ സുനിതാ ദേവിയും ഭാര്യ അൻഷു കുമാരിയും വീട്ടമ്മയാണ്. ആശിഷിന് അഞ്ച് വയസുള്ള ഒരു മകനുമുണ്ട്.


Read Previous

യുഎഇ ആകാശത്ത് മിസൈൽ വർഷം; പ്രതിരോധം തീർത്ത് വ്യോമസേന, ജനങ്ങൾക്ക് മൊബൈൽ സന്ദേശം വഴി മുന്നറിയിപ്പ്; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം; 125 ഡ്രോണുകൾ തകർത്തു”

Read Next

സിപിഎമ്മിൽ വിമത ലഹള; മൂന്ന് പ്രമുഖർ പടയ്ക്ക്, ചുവപ്പുകോട്ടകളിൽ വിള്ളൽ വീഴ്ത്തി സുധാകരനും ശശിയും കുഞ്ഞികൃഷ്ണനും”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »