ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ന്യൂഡല്‍ഹി: ചൈനയെ ഒറ്റയടിക്ക് വീഴ്ത്തി വനിതാ ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നിലനിര്‍ത്തി ഇന്ത്യ. ഇന്ന് നടന്ന ഫൈനലില്‍ ദീപികയുടെ ഗോളിലാണ് ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാക്കളെ വീഴ്ത്തിയത്. 31-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ദീപിക ഇന്ത്യയുടെ വിജയ ഗോള്‍ കണ്ടെത്തിയത്. ഇതോടെ 11 ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാകാനും ദീപികയ്ക്ക് കഴിഞ്ഞു.
അദ്യ രണ്ട് ക്വാര്‍ട്ടറിലും അടിയും തിരിച്ചടിയുമായി പോരാട്ട വീര്യത്തോടെയാണ് ഇരു ടീമുകളും കളം നിറഞ്ഞത്. നേരത്തെ ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടത്തില്‍ ഇന്ത്യ 3-0ത്തിന് ചൈനയെ അട്ടിമറിച്ചിരുന്നു. 2016 ലും 2023 ലും ചാമ്പ്യന്മാരായതിന് പിന്നാലെയാണ് ഇന്ത്യ മൂന്നാമതും കിരീടം അണിയുന്നത്. മൂന്ന് കിരീടങ്ങള്‍ വീതം നേടിയ ദക്ഷിണ കൊറിയയ്ക്കൊപ്പം ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാകാനും ഇന്ത്യക്കായി.
ചൈനയ്ക്കിത് മൂന്നാം തവണയാണ് കിരീടം നഷ്ടമാകുന്നത്. മലഷ്യയെ 4-1 ന് തോല്‍പ്പിച്ച ജപ്പാനാണ് മൂന്നാം സ്ഥാനത്ത്.