ന്യൂഡല്‍ഹി: ഇന്ത്യന്‍ വാക്‌സീനുകൾ അംഗീകരിച്ചില്ലെങ്കില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ അടക്കമുള്ള കാര്യങ്ങള്‍ കടുപ്പിച്ച ഇന്ത്യയുടെ സമ്മര്‍ദം ഫലംകണ്ടു കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തിട്ടു യൂറോപ്പി ലേക്കു പറക്കാനിരിക്കുന്നവര്‍ക്ക് ആശ്വാസം. ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും സ്വിറ്റ്‌സ ര്‍ലന്‍ഡും സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിന് അംഗീകാരം നല്‍കി. ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്‌ലന്‍ഡ്, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ് അംഗീകാരം നല്‍കിയത്.
ഇന്ത്യന്‍ വാക്‌സീനുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളി ല്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാ ണ് ഏഴ് രാജ്യങ്ങള്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കി യത്.
കോവിഷീല്‍ഡ് എടുത്ത പലര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങ ളിലേക്ക് യാത്ര ചെയ്യാനാകാതെ ബുദ്ധി മുട്ടുന്നത് ശ്രദ്ധയില്‍ പെട്ടുവെന്നും ഇക്കാര്യം ഉന്നതനേതൃത്വത്തെ അറിയിച്ച് പരിഹാരം കാണു മെന്നും സീറം ഇന്‍സ്റ്റി റ്റ്യൂട്ട് മേധാവ് അദാര്‍ പൂനവാല തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) ഇതുവരെ ഫൈസര്‍, മൊഡേണ, ആസ്ട്രസെനക്ക, ജാന്‍സെന്‍ എന്നീ വാക്‌സീനുകള്‍ക്കു മാത്രമേ അംഗീകാരം നല്‍കിയിട്ടുള്ളു. ഈ നാല് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈയിലുള്ളവര്‍ക്ക് മാത്രമാണ് വാക്‌സീനേഷന്‍ പാസ്‌പോര്‍ട്ട് അനുവദിച്ച് യൂറോപ്യന്‍ യൂണിയനുള്ളില്‍ യാത്രയ്ക്ക് അനുമതി നല്‍കുന്നത്.
ഇന്ത്യയുടെ കോവിഷീല്‍ഡും കോവാക്‌സിനും യൂറോപ്യന്‍ യൂണിയന്‍ പട്ടികയിലില്ല. ഈ സാഹച ര്യത്തില്‍ ഈ രണ്ട് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത് പ്രതിസന്ധി ഒഴിഞ്ഞു കിട്ടിയ ആശ്വാസത്തിലാ ണ് യൂറോപ്പിലേക്കുള്ള ഇന്ത്യന്‍ യാത്രികര്‍