ഗോതമ്പ് ചപ്പാത്തി കഴിക്കുന്നത് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്ന് ഒരുപാട് പേര്‍ വിശ്വസിക്കുന്നു. ചപ്പാത്തി ശരിക്കും ആരോഗ്യത്തിന് നല്ലതാണോ? ആരോഗ്യത്തിന് നല്ലത് ചപ്പാത്തിയോ ചോറോ? പഠനം പറയുന്നത് ഇങ്ങനെ


ഭക്ഷണത്തിൻ്റെ കാര്യത്തിൽ ശ്രദ്ധിച്ചാല്‍ മാത്രമേ ആരോഗ്യത്തോടെയിരിക്കാന്‍ കഴിയൂ. അല്ലെങ്കിൽ തടി തടി കൂടാനോ പല തരത്തിലുള്ള രോഗങ്ങള്‍ വരാനോ സാധ്യതയുണ്ട്. ഗോതമ്പ് ചപ്പാത്തി കഴിക്കുന്നത് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്ന് ഒരുപാട് പേര്‍ വിശ്വസിക്കുന്നു. ചപ്പാത്തി ശരിക്കും ആരോഗ്യത്തിന് നല്ലതാണോ? ചോറ്, ചപ്പാത്തി (റൊട്ടി) എന്നിവയിൽ ഏതാണ് ആരോഗ്യത്തിന് നല്ലത്? ഇതിനെക്കുറിച്ച് ആരോഗ്യ വിദഗ്‌ധർ എന്താണ് പറയുന്നതെന്ന് ഈ നോക്കാം.

സാധാരണയായി ചപ്പാത്തിയെ അപേക്ഷിച്ച് അരിയിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ്. തൽഫലമായി, ചോറ് കഴിക്കുമ്പോള്‍ പെട്ടെന്ന് വയറുനിറഞ്ഞതായി തോന്നും. കൂടാതെ, ചപ്പാത്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ ചോറ് വളരെ വേഗത്തിൽ ദഹിക്കുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ചപ്പാത്തി കഴിക്കുന്നത് വളരെ നേരം വിശപ്പ് തോന്നാതിരിക്കുമെന്നും പറയപ്പെടുന്നു. ചോറിനെ അപേക്ഷിച്ച് പൊട്ടാസ്യം, ഫോസ്‌ഫറസ്, ഫൈബർ തുടങ്ങിയ ധാതുക്കൾ ചപ്പാത്തിയിലാണ് കൂടുതലാണെന്ന് പറയപ്പെടുന്നു.

ചപ്പാത്തിയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ ചില ആളുകളില്‍ ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും പറയപ്പെടുന്നു. തവിടുപൊടി കൊണ്ടുള്ള റൊട്ടിയാണ് നല്ലതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ഇവയിൽ നാരുകൾ കൂടുതലുള്ളതിനാൽ ആരോഗ്യത്തിന് നല്ലതാണ്.

ചോറിനെ അപേക്ഷിച്ച് ചപ്പാത്തിയിൽ കലോറി കുറവാണെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. അതിനാൽ, കുറഞ്ഞ കലോറിയുള്ള ആഹാരം കഴിക്കുന്നവര്‍ക്ക് ചപ്പാത്തി തെരഞ്ഞെടുക്കാം. കൂടാതെ പ്രമേഹമുള്ളവർക്കും ചോറിനേക്കാൾ ഗുണം നൽകുന്നത് ചപ്പാത്തിയാണ്. കാരണം ഗോതമ്പ് മാവ് കൊണ്ടുണ്ടാക്കുന്ന റൊട്ടിയിൽ കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്. തൽഫലമായി ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുമെന്ന് പറയപ്പെടുന്നു.

2019-ൽ “ന്യൂട്രീഷൻ, മെറ്റബോളിസം ആൻഡ് കാർഡിയോവാസ്‌കുലാർ ഡിസീസ്” എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, പ്രമേഹമുള്ളവർ ചോറ് കഴിക്കുന്നതിനേക്കാൾ ചപ്പാത്തി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്ന് കണ്ടെത്തി.

കുറച്ച് ചോറും കൂടുതല്‍ കറികളും കഴിക്കുന്നതാണ് നല്ലതെന്ന് ചോറ് കഴിക്കുന്നവർ പറയുന്നു. ഇങ്ങനെ കഴിക്കുന്നതിലൂടെ വിറ്റാമിനുകളും പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയ സമീകൃതാഹാരം ലഭിക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. കൂടാതെ ചപ്പാത്തി കഴിക്കാൻ കഴിയാത്തവരും ദഹനപ്രശ്‌നങ്ങൾ ഉള്ളവരും കുറച്ച് ചോറ് കഴിക്കണമെന്നും വിദഗ്‌ധർ നിർദ്ദേശിക്കുന്നു.

ആരോഗ്യത്തിന് എന്താണ് നല്ലത്?

ചോറ്, ചപ്പാത്തി എന്നിവയിൽ ഏതാണ് ആരോഗ്യത്തിന് നല്ലത്? ഇവ രണ്ടും തമ്മിൽ പോഷകമൂല്യത്തിൽ വലിയ വ്യത്യാസമില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. പ്രമേഹമുള്ളവർക്കും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ചപ്പാത്തി തെരഞ്ഞെടുക്കാം.

ശ്രദ്ധിക്കുക: ഇവിടെ നിങ്ങൾക്ക് നൽകിയിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിന് വേണ്ടി മാത്രമാണ്. ശാസ്‌ത്രീയ ഗവേഷണം, പഠനങ്ങൾ, മെഡിക്കൽ, ആരോഗ്യ പ്രൊഫഷണൽ ഉപദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങൾ നൽകുന്നത്. ഇവ പിന്തുടരുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്‌ടറുടെ ഉപദേശം സ്വീകരിക്കുന്നതാണ് നല്ലത്.


Read Previous

പതിവായി വേദന സംഹാരി കഴിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Read Next

സർക്കാരിനെ ചോദ്യം ചെയ്യുന്ന സിനിമകൾ നിർമിക്കുന്നത് എളുപ്പമോ? കമൽ ഹാസന് പറയാനുള്ളത്; രണ്ട് സിനിമകളാണ് വരാനിരിക്കുന്നത്. ഒന്ന് സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’. മറ്റൊന്ന് സംവിധായകൻ ഷങ്കറിനോടൊപ്പമുള്ള ഇന്ത്യൻ 2.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »