ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅവ അവൈർനസ് സൊസൈറ്റിയുടെ കീഴിൽ റമദാനിലെ 30 ദിവസവും സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ സേവനത്തിന്റെ ഉദാത്ത മാതൃകയായി മുന്നോട്ടുപോകുന്നു. ബത്ഹയിലെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ വംശ- വർണ്ണ- ദേശവ്യത്യാസമില്ലാതെ ദിനേന ആയിര ത്തിനടുത്ത് ഏറ്റവും സാധാരണക്കാർക്ക് നോമ്പ് തുറക്കുവാൻ നിസ്വാർത്ഥരായ ഇസ്‌ലാഹി സെൻറർ പൂർണ സൗകര്യമൊരുക്കുന്നു.

ആദ്യമെത്തുന്ന 250 ഓളം ആളുകൾക്ക് ഓഡിറ്റോറിയത്തിലും, അതിനുശേഷം വരുന്നവർക്ക് ഇഫ്താർ കിറ്റായും ചിക്കൻ ബിരിയാണി, ചിക്കൻ മന്തിയടക്കമുള്ള നോമ്പുതുറ വിഭാഗങ്ങൾ വിതരണം ചെയ്യുന്നു റമദാനിലെ എല്ലാ ദിനങ്ങളിലും വൈകിട്ട് 4:00 മണിക്ക് ആരംഭിക്കുന്ന ഇഫ്താർ പ്രവർത്തനങ്ങൾക്ക് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ബത്ഹ യൂണിറ്റിലെ 30 ഓളം പ്രവർത്തകർ നേതൃത്വം നൽകുന്നു
വ്യവസ്ഥാപിതമായ സംഘടനാ മികവോടെ തിരക്കുകൾ ക്രമീകരിച്ചുകൊണ്ട് നോമ്പ് തുറക്കാൻ എത്തുന്ന എല്ലാവർക്കും പൂർണ്ണ സജ്ജരായ പ്രവർത്തകരുടെ നേതൃത്വത്തിൽ ആദ്യ- അവസാനം വരെ എല്ലാ സൗകര്യങ്ങളും ഒരുക്കുകയും, റമദാനിലെ എല്ലാ ദിവസവും ഇഫ്താർ ക്യാമ്പിൽ വൈജ്ഞാനിത് ക്ലാസും സംഘടിപ്പിക്കുന്നു.

റമദാനിലെ മുഴുവൻ ദിനങ്ങളിലും ഇഫ്താറിന് എത്തുന്ന എല്ലാവർക്കും പൂർണ്ണ സൗകര്യങ്ങൾ ഒരുക്കുവാൻ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സജ്ജമാണെന്നും, എല്ലാ മലയാളികളെയും ഇഫ്താറിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകസമിതി ചെയർമാൻ മുഹമ്മദ് സുൽഫിക്കർ, കൺവീനർ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ബത്ഹ ദഅവ & അവയർനസ് സൊസൈറ്റി മലയാളം പ്രബോധന വിഭാഗം മേധാവി മുഹമ്മദ്കുട്ടി കടന്നമണ്ണ, വളണ്ടിയർ ക്യാപ്റ്റൻ ഇഖ്ബാൽ വേങ്ങര, ദഅവ കൺവീനർ അബ്ദുസ്സലാം ബുസ്താനി എന്നിവർ അറിയിച്ചു
റിയാദിലെ മത,സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ മീഡിയ,ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഇഫ്താറിൽ അതിഥികളായി പങ്കെടുക്കുന്നു
