റിയാദ് കെഎംസിസി ജനകീയ ഇഫ്താർ 29 ന്


റിയാദ്, കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ ഇഫ്താർ 2024 മാർച്ച് 29 ന് വെള്ളിയാഴ്ച നടക്കും. അയ്യായിരം പേരേ പങ്കെടുപ്പിച്ചാണ് റിയാദ് മാലാസിലുള്ള ലുലു ഹൈപ്പർ മാർക്കറ്റ് ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് ജനകീയ ഇഫ്താർ സംഘടിപ്പിക്കുന്നത്. ഇഫ്താർ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം ബത്ഹ കെഎംസിസി ഓഫീസിൽ വെച്ച് നടന്നു. കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ യോഗം ഉദ്ഘാടനം ചെയ്തു.

കെഎംസിസി ജനകീയ ഇഫ്താർ വിജയിപ്പിക്കുന്നതിന് വേണ്ടി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു.

വിപുലമായ ഒരുക്കങ്ങളാണ് ജനകീയ ഇഫ്താറിന് വേണ്ടി നടക്കുന്നത്. മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ഇഫ്താർ റിയാദിലെ മലയാളി സമൂഹത്തിന് വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് ഭാര വാഹികൾ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഒരുക്കും. ഇരുന്നൂറിലധികം വളണ്ടിയർമാരേയാണ് ഇഫ്താർ വിജയിപ്പിക്കുന്നതിന് വേണ്ടി ഒരുക്കിയിട്ടുള്ളത്.

അഷ്‌റഫ്‌ വേങ്ങാട്ട്, ഉസ്മാൻ അലി പാലത്തിങ്ങൽ, വി കെ മുഹമ്മദ്‌, കെ കെ കോയാമു ഹാജി, മുഹമ്മദ്‌ വേങ്ങര, സി പി മുസ്തഫ ഷുഹൈബ് പനങ്ങാങ്ങര, അഷ്‌റഫ്‌ വെള്ളേ പ്പാടം, നാസർ മാങ്കാവ്,മജീദ് പയ്യന്നൂർ, മുജീബ് മുത്താട്ട്, നജ്മുദ്ദീൻ മഞ്ഞളാംകുഴി, ഒ കെ മുഹമ്മദ്‌ കുട്ടി(ഫിനാൻസ്) റഫീഖ് മഞ്ചേരി, കബീർ വൈലത്തൂർ (വളണ്ടിയർ വിംഗ് ) യു പി മുസ്തഫ, അഡ്വ. അനീർ ബാബു, ഷാഫി മാസ്റ്റർ തുവ്വൂർ ( പ്രോഗ്രാം ) ജലീൽ തിരൂർ സത്താർ താമരത്ത് (റിസപ്‌ഷൻ ) അബ്ദുറഹ്മാൻ ഫാറൂഖ്, നജീബ് നല്ലാങ്കണ്ടി, സിറാജ് മേടപ്പിൽ, പി സി മജീദ് ( ഭക്ഷണം ) ഷംസു പെരുമ്പട്ട, പി സി അലി വയനാട്, ഷമീർ പറമ്പത്ത് ( സ്റ്റേജ്, ലൈറ്റ് ആന്റ് സൗണ്ട്സ്) മാമുക്കോയ തറമ്മൽ ( മീഡിയ & പബ്ലിസിറ്റി ) എന്നിവരെ ഉൾപ്പെടുത്തി വിവിധ സബ്കമ്മിറ്റികൾ രൂപീകരിച്ചു.

ഷുഹൈബ് പനങ്ങാങ്ങര, മുജീബ് ഉപ്പട, മുഹമ്മദ്‌ വേങ്ങര, അഷ്‌റഫ്‌ വെള്ളേപ്പാടം, സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, നാസർ മാങ്കാവ്, റഫീഖ് മഞ്ചേരി, നജീബ് നല്ലാങ്കണ്ടി, പി സി അലി വയനാട്, ഷമീർ പറമ്പത്ത്, ഷാഫി മാസ്റ്റർ തുവ്വൂർ, ഷൗക്കത്ത് കടമ്പോട്ട്, സഫീർ തിരൂർ, മുജീബ് മൂത്താട്ട് എന്നിവർ പ്രസംഗിച്ചു.


Read Previous

ജനപങ്കാളിത്തം നിറയുന്ന റമദാനിലെ മുഴുവൻ ദിവസങ്ങളിലുമുള്ള ഇസ്‌ലാഹി സെൻറർ ഇഫ്താർ വിരുന്ന്, വിജ്ഞാന സദസ്സ്”

Read Next

കേളി കുടുംബവേദി ജ്വാല അവാര്‍ഡ് 24′ സബീന എം സാലിക്ക് സമ്മാനിച്ചു 

Leave a Reply

Your email address will not be published. Required fields are marked *

Most Popular