ജിദ്ദ: മല പോലെ ഉയർന്നു നിന്ന് പുഴ പോലെ ഒരു പ്രവാഹമായി ഒഴുകി ഓരോ കടത്തുകാരനിലും മുസ്‌ലിം ലീഗിന്റെ സന്ദേശമെത്തിക്കുകയും അവർക്ക് ഹരിതരാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ തണലൊരുക്കുകയും ചെയ്ത മഹാമനീഷി യായിരുന്നു ബാഫഖി തങ്ങളെന്ന് മുൻ എം.എൽ.എ., ടി.എ. അഹമ്മദ് കബീർ. പുലരിയുടെ പ്രശാന്തിയും മധ്യാഹ്നത്തിന്റെ തീഷ്ണതയും കാലത്തിന്റെ രാഗവുമായിരുന്നു ബാഫഖി തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബാഫഖി തങ്ങൾ, ഇ. അഹമ്മദ് സാഹിബ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഇ. അഹമ്മദ് സാഹിബ് അനുസ്മരണ പ്രഭാഷണം ടി.എം.എ. റൗഫ് നിർവഹിച്ചു, പ്രവാസികളെ എന്നും നെഞ്ചോട് ചേർത്ത് പിടിച്ച രാഷ്ട്രീയ നേതാവും ഭരണാധി കാരിയുമായിരുന്നു ഇ. അഹമ്മദ് സാഹിബെന്ന് അദ്ദേഹം അനുസ്മരിച്ചു. ചടങ്ങിന് ആശംസകൾ നേർന്ന് കൊണ്ട് സൗദി നാഷനൽ കെ.എം.സി.സി സിക്രട്ടറി നാസർ എടവനക്കാട്, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി. അബ്ദുൽ റഹിമാൻ, അബ്ദുൽ വഹാബ്. എൻ.പി എന്നിവർ സംസാരിച്ചു.
ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം. എ.കെ. ബാവ, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്‌ലിയാരങ്ങാടി, ഷൗക്കത്ത് ഞാറക്കോടൻ, ലത്തീഫ് വെള്ള മുണ്ട, സിറാജ് കണ്ണവം, മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ്, ജനറൽ സിക്രട്ടറി നാണി മാസ്റ്റർ, സെൻട്രൽ കമ്മിറ്റി വനിതാ വിംഗ് നേതാക്കളായ നസീഹ അൻവർ, ഹാജറ ബഷീർ, ശാലിയ അബ്ദുൽ വഹാബ് തുടങ്ങിയവർ സംബന്ധിച്ചു.
ടി.എ. അഹമ്മദ് കബീറിനുള്ള ഉപഹാരം പ്രസിഡന്റ് ഇബ്രാഹിം കൊല്ലിയും, ജിദ്ദ സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി. അബ്ദുൽ റഹിമാനുള്ള ജില്ലാ കമ്മിറ്റിയുടെ ആദരവ് ജനറൽ സെക്രട്ടറി സൈനുൽ ആബിദീനും കൈമാറി. ഫോട്ടോഗ്രാഫർ ആയിഷ ഷെസക്കുള്ള പ്രോത്സാഹന സമ്മാനം ടി.എ. അഹമ്മദ് കബീർ നൽകി.
ജില്ലാ കെ.എം.സി.സി നേതാക്കളായ സൈതലവി (കുട്ടിമോൻ), റിയാസ് താത്തോത്ത്, ഷാഫി പുത്തൂർ, സാലിഹ് പൊയിൽതൊടി, നൗഫൽ റഹേലി, നിസാർ മടവൂർ, ബഷീർ വീര്യമ്പ്രം, തഹ്ദീർ വടകര, കോയമോൻ ഇരിങ്ങല്ലൂർ, മണ്ഡലം കമ്മിറ്റി ഭാരവാഹി കളായ ഉസ്മാൻ എടത്തിൽ, സലിം മലയിൽ, താരീഖ് അൻവർ, സംജാദ്. കെ, ഹംസ മണ്ണൂർ, ഖാലിദ് പാളയാട്ട്, യാസിർ, ശിഹാബ് മാവൂർ, മുഹ്‌സിൻ, മുഹമ്മദ് അലി, അബ്ദുൽ നാസർ. പി.കെ, ഫവാസ്സ്, ജാബിർ കുറ്റിയാടി, സലാം ബാലുശ്ശേരി, ശരീഫ് പൂലേരി, അഷ്‌റഫ് എലത്തൂർ, നസീർ എലത്തൂർ, ജലീൽ, നസീർ വടകര, മൻസൂർ കൊയിലാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും, ട്രഷറർ ഒ.പി. അബ്ദുൽ സലാം നന്ദിയും പറഞ്ഞു. മുഹമ്മദ് മുബീൻ ഹുദവി ഖിറാഅത്ത് നടത്തി.
ജിദ്ദയിലെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള സംഘടനാ രംഗത്ത് നേതൃത്വപരമായ പങ്കു വഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി സംഘടിപ്പിച്ച നേതൃ പഠനക്യാമ്പ് ജിദ്ദ കെ.എം.സി.സി വൈസ് പ്രസിഡന്റ് ലത്തീഫ് കളരാന്തിരി ഉദ്ഘാടനം ചെയ്തു. ജില്ലാ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് ടി.കെ. അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി.സി ഉപാധ്യക്ഷൻ സുബൈർ വാണിമേൽ ആമുഖഭാഷണം നിർവഹിച്ചു.
വിവിധ സെഷനുകളിലായി ടി.എ. അഹമ്മദ് കബീർ, ഇസ്‌ലാമിക് സെന്റർ നേതാവ് മുജീബ് റഹ്മാൻ റഹ്മാനി, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം എന്നിവർ പ്രഭാഷണം നടത്തി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഹസ്സൻ കോയ പെരുമണ്ണ സ്വാഗതവും സെക്രട്ടറി ഷബീർ അലി സിറ്റി നന്ദിയും പറഞ്ഞു. അബ്ദുൽ നാസർ പി.കെ. ഖിറാഅത്ത് നടത്തി.