ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മ എട്ടാം വാർഷികം ആഘോഷിച്ചു.


റിയാദ്: സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിലെ ഡ്രൈവർമാരുടെ കൂട്ടായ്മയായ ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മ എട്ടാം വാർഷികം വിവിധ കലാപരിപാടികളോടെ മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. എഴുത്തുകാരനും കഥാകൃത്തുമായ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് നിഹാസ് പാനൂരിന്റെ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നടത്തി. ഷാനവാസ് വെമ്പിളി, ജയൻ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി,സലീം ആർത്തി,പുഷ്പരാജൻ, നാസ്സർ ലേസ്, വിജയൻ നെയ്യാറ്റിൻകര, രഹ്മാൻ മുനമ്പത്ത്, ഷിബു ഉസ്മാൻ, റാഫി പാങ്ങോട്, ഷാജി മഠത്തിൽ, ലത്തീഫ് തെച്ചി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു ബെസ്റ്റ് വെ സെക്രട്ടറി ഷാഫി സ്വാഗതവും, ഹസ്സൻ പന്മന നന്ദിയും പറഞ്ഞു.

തുടർന്ന് സത്താർ മാവൂരിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനസന്ധ്യ. നസീബ് കലാഭവൻ അവതരിപ്പിച്ച മിമിക്രി- ഫിഗർഷോ. നൃത്ത നൃത്യങ്ങൾ എന്നിവ ചടങ്ങിന് മികവേകി

രാധൻ പാലത്ത്, ഷാജി കോട്ടയം, ഷെമീർ ബിച്ചു,അഹമ്മദ് കുദുസ്, ജിജോ കണ്ണൂർ, അബ്ദുൽ ഹഖ്, ഫിറോസ്, മുസ്തഫ നെല്ലിക്കാപറമ്പ് എന്നിവർ നേതൃത്വം നൽകി.


Read Previous

ജര്‍മ്മനിയില്‍ നഴ്‌സ്: മലയാളികള്‍ക്ക് അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 3

Read Next

മല പോലെ ഉയർന്നു നിന്ന് പുഴ പോലെ ഒരു പ്രവാഹമായി ഒഴുകി; പുലരിയുടെ പ്രശാന്തിയും മധ്യാഹ്നത്തിന്റെ തീഷ്ണതയും കാലത്തിന്റെ രാഗവുമായിരുന്നു ബാഫഖി തങ്ങള്‍: ടി.എ. അഹമ്മദ് കബീർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular