Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജിദ്ദ ഒ.ഐ.സി.സി മലപ്പുറം കമ്മിറ്റി മെമ്പർഷിപ്പ് കാർഡുകൾ വിതരണം ചെയ്തു


ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പുതിയ മെമ്പർഷിപ്പ് കാർഡുകളുടെ വിതരണോദ്ഘാടനവും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹക്കിം പാറക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മെമ്പർഷിപ്പ് കാർഡുകളുടെ വിതരണത്തിന്റെ ഉദ്ഘാടനം സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഒ.ഐ.സി.സി സീനിയർ നേതാവ് സി.എം. അഹമ്മദിന് അംഗത്വ കാർഡ് നൽകി നിർവ്വഹിച്ചു. സ്വീകരണ സമ്മേളനം ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡണ്ട് സി. അബ്ദുൽ ഹമീദ് ഉൽഘാടനം ചെയ്തു.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാർ ശക്തികളോട് നേരിട്ട് പോരാടുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് കൂടുതൽ കരുത്താ ർജ്ജിക്കേണ്ടത് അനിവാര്യമായ വർത്തമാന കാലത്ത് ഒ.ഐ.സി.സി കൂടുതൽ കരു ത്തോടെയും യോജിപ്പോടെയും പ്രവർത്തിക്കേണ്ടതുണ്ടെന്ന് മെമ്പർഷിപ്പ് കാർഡുക ളുടെ വിതരണോദ്ഘാടനം നിർവഹിച്ചു കൊണ്ട് ബിജു കല്ലുമല പറഞ്ഞു.

കെ.പി.സി.സിയുടെയും ഗ്ലോബൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടക്കുന്ന ഒ.ഐ. സി.സിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചു വരുന്നതായും പ്രവാസ ലോകത്തെ എല്ലാ മേഖലകളിലും സജീവമായ കമ്മിറ്റികൾ നിലവിൽ വരുമെന്നും അദ്ദേഹം എല്ലാ റീജനലുകളിലും നിശ്ചിത സമയത്തിനുള്ളിൽ കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പുകൾ നടത്തി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ഒക്ടോബർ 31ന് മുമ്പ് സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തിലെന്നപോലെ കേരളത്തിലും അനാവശ്യമായി മന്ത്രിമാരും സി.പി.എം നേതാക്കളും ദിനേന മതങ്ങളെയും ആചാരങ്ങളെയും ബന്ധപ്പെടുത്തി ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കുന്നത് ഭരണ പരാജയങ്ങൾ മറച്ചു വെക്കുവാനുള്ള ആസൂത്രിത ശ്രമമാണെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Read Previous

180ഓളം പേരുടെ യാത്ര മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്

Read Next

ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കരുത്| ആയിരങ്ങള്‍ക്ക് അന്നം തരുന്ന രാജ്യം| സജി ചെറിയാനോട് ഒ.ഐ.സി.സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »