ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കരുത്| ആയിരങ്ങള്‍ക്ക് അന്നം തരുന്ന രാജ്യം| സജി ചെറിയാനോട് ഒ.ഐ.സി.സി


ദമാം: ഇന്ത്യ നമ്മുടെ പെറ്റമ്മയാണ് എന്ന് പറയുന്ന അതേ അഭിമാനത്തോടെ പ്രവാസികളായ ഒരു വലിയ സമൂഹം എന്നും പറയാറുള്ളത് സൗദി അറേബ്യ എനിക്ക് പോറ്റമ്മയാണ് എന്നാണ്. ലക്ഷകണക്കിന് ഇന്ത്യക്കാര്‍ അതില്‍ ഭൂരിഭാഗവും മലയാളികള്‍ 5 പതിറ്റാണ്ടായി അന്നം തേടുന്ന രാജ്യം എന്നുള്ള നിലയില്‍ മാത്രമല്ല, ലോക മുസ്ലിം സമൂഹത്തിന്റെ പുണ്യ കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്ന രാജ്യം കൂടിയാണ് സൗദി അറേബ്യ.

പരിശുദ്ധ മക്കയും മദീനയും നിലകൊള്ളുന്ന സൗദി അറേബ്യയെ കുറിച്ച് മന്ത്രി സജി ചെറിയാന്‍ ‘സൗദിയില്‍ പോയപ്പോള്‍ ബാങ്ക് വിളി കേട്ടില്ലെന്ന് പറയുന്നതും, ബാങ്ക് പുറത്ത് കേട്ടാല്‍ വിവരമറിയുമെന്നും ഇത്തരം കുറെ കാര്യങ്ങള്‍ കൂടെയുള്ളയാള്‍ പറഞ്ഞതായും അദ്ദേഹം വിശദീകരിക്കുന്നു. ഈ അബദ്ധജടിലമായ പ്രസ്താവന തെറ്റി ദ്ധാരണയില്‍നിന്ന്് വന്നതാണെന്നും ഇത്്് പിന്‍വലിച്ച് മാപ്പ് പറയണമെന്നും സൗദി ദമാം ഒ.ഐ.സി.സി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിസാര്‍ മാന്നാര്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു

മന്ത്രിയുടെ സൗദി സന്ദര്‍ശനത്തില്‍ അദ്ദേഹം താമസിച്ചിരുന്ന ദമാം സ്വിസ് ഇന്റര്‍ നാഷണല്‍ ഹോട്ടല്‍ പരിസരത്ത് മാത്രം അഞ്ചോളം പള്ളികളില്‍ബങ്ക് വിളി നടക്കു ന്നുണ്ട്. ഇങ്ങനെ ഒരു വിഷയം തെരഞ്ഞ് പിടിച്ച് പറഞ്ഞത് ഉത്തരവാദിത്തപെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് യോജിച്ചതല്ല. ‘ബാങ്ക് വിളി പുറത്ത് കേള്‍ക്കാത്ത താണെന്ന സജി ചെറിയാന്റെ നിലപാടും ഇന്ത്യയിലെ സംഘപരിവാരങ്ങളുടെ നില പാടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലന്നും നിസാര്‍ മാന്നാര്‍ പറഞ്ഞു.

ഇസ്ലാമിനെതിരെ ആര് പറഞ്ഞാലും ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുക എന്നതാണ് ബിജെപി ശൈലി. ഷംസീര്‍ ഒരു വിവാദ പ്രസ്താവന ഇറക്കിയതിന് പിന്നാലെയുള്ള ഈ പ്രസ്താവനയിലൂടെ ഒരു ബാലന്‍സിങ് ആണോ ഇടതു മുന്നണിയുടെ ലക്ഷ്യമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സൗദിയിലെ ഏത് മസ്ജിദില്‍ ആണ് ബാങ്ക് കൊടുക്കാത്തത്. പതിറ്റാണ്ടുകളായി സൗദി യില്‍ താമസിച്ചിട്ടും ഞങ്ങളാരും ബാങ്ക് വിളിക്കാത്ത ഒരു മസ്ജിദ് പോലും ഇവിടെ കണ്ടിട്ടില്ല. സൗദിയിലെ ദേശീയ പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ നമസ്‌കാര സമയ മായാല്‍ ഒരു ബാങ്കിന്റെ സമയത്ത് തന്നെ കിലോമീറ്ററുകള്‍ പിന്നിടുമ്പോള്‍ സമയത്തി ന്റെയും പ്രദേശത്തിന്റെയും ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച്്് വ്യത്യസ്ത മസ്ജിദുകളി ല്‍നിന്ന് ബാങ്കുവിളികള്‍ കേള്‍ക്കാറുണ്ട്.

നമ്മുടെ നാട്ടില്‍ നിന്നും വ്യത്യസ്തമായി ഇസ്ലാമിക തത്വസംഹിതക്കനുസരിച്ച്് സൗദി യിലെ ജീവിതത്തില്‍ സ്ത്രീ പുരുഷ ഭേദമന്യേ മതപരമായ നിഷ്‌കര്‍ഷത പാലിക്ക പെടുന്നുണ്ടെങ്കിലും മറ്റു മതസ്ഥര്‍ക്ക് ിഷമമില്ലാത്ത വിധം ഏറെ ബഹു മാനത്തോടെ കഴിയുന്നവരാണ്്്് സൗദികളെന്നിരിക്കെ അവരെ ഇകഴ്ത്താനുള്ള മന്ത്രിയുടെ പരാമര്‍ശവും ഒഴിവാക്കാമായിരുന്നെന്ന് നിസാര്‍ മാന്നാര്‍ ചൂണ്ടിക്കാട്ടി.

സൗദിയില്‍ ചെന്നപ്പോള്‍ ഭയങ്കര തീവ്രവാദികളാകും അവിടെയെന്ന് കരുതിയതായുള്ള മന്ത്രിയുടെ പരാമര്‍ശം ഏറെ ബാലിശമാണെന്നും ആയിരക്കണക്കിന് സഹോദര ങ്ങള്‍ക്ക് അന്നം തരുന്ന മതസൗഹാര്‍ദ്ദ രാജ്യമായ സൗദിയെ ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും ദമാം ഒ.ഐ.സി.സി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിസാര്‍ മാന്നാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


Read Previous

ജിദ്ദ ഒ.ഐ.സി.സി മലപ്പുറം കമ്മിറ്റി മെമ്പർഷിപ്പ് കാർഡുകൾ വിതരണം ചെയ്തു

Read Next

ഹൃദയാഘാതം: സംവിധായകന്‍ സിദ്ധിഖിന്റെ നില ഗുരുതരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular