റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മണ്ഡു എംഎല്‍എ ജയ്പ്രകാശ് ഭായ് പട്ടേലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെത്തിയ അദേഹത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിര്‍, ജാര്‍ഖണ്ഡ് പിസിസി അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍, മന്ത്രി അലംഗിര്‍ ആലം, ദേശീയ വക്താവ് പവന്‍ ഖേര എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ബിജെപിയുടെ ആശയങ്ങള്‍ തന്റെ പിതാവ് ടെക് ലാല്‍ മഹ്‌തോയുടെ ആശയ ങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ജയ്പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയില്‍ എത്തുന്നതിനു മുമ്പ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ എംഎല്‍ എയായിരുന്നു. സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് അദേഹം പറഞ്ഞു.
സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്തെക്കുറിച്ച് പിതാവിനുണ്ടായിരുന്ന സ്വപ്നങ്ങള്‍ സഫലീകരിക്കാനാണെന്നും പട്ടേല്‍ പറഞ്ഞു. ഹസാരിബാഗ് ലോക്സഭ മണ്ഡലത്തില്‍ നിന്ന് അദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും.