#Left-Congress understanding in Bengal| തൃണമൂലിനും ബിജെപിക്കുമെതിരെ ബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് ധാരണ


കൊല്‍ക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പിന് പശ്ചിമ ബംഗാളില്‍ സിപിഎം-കോണ്‍ ഗ്രസ് സീറ്റ് ധാരണ. കോണ്‍ഗ്രസ് 12 സീറ്റുകളില്‍ മത്സരിച്ചേക്കും. ഇടതുപക്ഷ പാര്‍ട്ടികള്‍ 24 സീറ്റുകളിലും ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് ആറ് സീറ്റിലുമാകും മത്സരിക്കുക. ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച തൃണമൂല്‍ കോണ്‍ഗ്രസ് 42 ലോക്‌സഭാ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

ഒരാഴ്ചത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് ഇടതുമുന്നണിയുമായും ഇന്ത്യന്‍ സെക്കുലര്‍ മുന്നണിയുമായും (ഐഎസ്എഫ്) ലോക്‌സഭാ സീറ്റ് സംബന്ധിച്ച് ധാരണയിലെത്തിയത്. മുര്‍ഷിദാബാദ് സീറ്റ് സിപിഎമ്മിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പകരമായി കോണ്‍ഗ്രസിന് പുരുലിയ, റാണിഗഞ്ച് സീറ്റുകള്‍ നല്‍കും.

അതേസമയം പുരുലിയ, റാണിഗഞ്ച് സീറ്റുകള്‍ വിട്ടുനല്‍കാനുള്ള തീരുമാനത്തില്‍ ഇടതുമുന്നണിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ പരമ്പരാഗതമായ സീറ്റുകളൊന്നും കോണ്‍ഗ്രസിനോ ഐഎസ്എഫിനോ നല്‍കരു തെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ബസീര്‍ഹത്ത് സീറ്റും ഇടതുപക്ഷത്ത് ഒരു തര്‍ക്ക വിഷയമാണ്. സീറ്റ് സിപിഎമ്മിന് വിട്ടുകൊടുക്കാന്‍ സിപിഐ തയ്യാറല്ല.


Read Previous

#BJP MLA in Congress| ജാര്‍ഖണ്ഡില്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍; ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും

Read Next

# Reincarnation for husband with wife’s timely intervention| ശരീരത്തിന്റെ പകുതിയോളം കൂറ്റന്‍ മുതല വിഴുങ്ങി; ഭാര്യയുടെ സമയോചിത ഇടപെടലില്‍ ഭര്‍ത്താവിന് പുനര്‍ജന്മം

Leave a Reply

Your email address will not be published. Required fields are marked *

Most Popular