Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

“എവിടെയും പുക മാത്രം, ഒന്നും മനസ്സിലാകുന്നില്ല”;ഇറാൻ ആക്രമണത്തില്‍ “വിറച്ച്” ഗള്‍ഫിലെ മലയാളി പ്രവാസികള്‍ അനുഭവങ്ങൾ പങ്കുവെക്കുന്നു, വ്യോമപാതകൾ അടച്ചു; നൂറുകണക്കിന് മലയാളികൾ വിമാനത്താവളങ്ങളിൽ കുടുങ്ങി. കേരളത്തിലേക്കുള്ള വിമാന സർവീസുകൾ താറുമാറായി.


ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കത്തെത്തുടർന്ന് ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ കടുത്ത ആശങ്കയിലും ഭീതിയിലും. യുഎഇ യിലെ അബുദാബിയിൽ ഉണ്ടായ മിസൈൽ ആക്രമണവും ഒരാളുടെ മരണവും ഗൾഫിലെ മറ്റ് രാജ്യങ്ങ ളിലുള്ള മലയാളികൾക്കിടയിലും ഭീതി പടർത്തിയിട്ടുണ്ട്. തങ്ങളുടെ കുടുംബാംഗങ്ങളെ ഫോണിലൂ ടെയും മറ്റും ബന്ധപ്പെട്ട് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനുള്ള നെട്ടോട്ടത്തിലാണ് പലരും.

രാജ്യത്തിൻ്റെ പലഭാഗങ്ങളിലും സൈറണുകള്‍ മുഴങ്ങിയെന്നും ആശങ്കയുണ്ടെന്നും കുവൈറ്റിലെ പ്രവാസിയും മലപ്പുറം സ്വദേശിയുമായ മര്‍ഷദ് പ്രതികരിച്ചു. നിലവില്‍ ഭരണകൂട അധികൃതര്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും എന്നാല്‍ രാജ്യത്തിൻ്റെ പലഭാഗങ്ങളിലും സൈറണുകള്‍ മുഴങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെയെല്ലാം ആകെ പുകയാണെന്നും ഒന്നും മനസിലാകുന്നില്ലെന്നും അബുദാബിയിലെ മലയാളി ഷമീല്‍ പ്രതികരിച്ചു. അബുദാബിയിലെ മലയാളികളെല്ലാം ഭീതിയോടെയാണ് കഴിയുന്നത്. അബുദാ ബിയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായതെന്നും പ്രവാസികളെല്ലാം വലിയ ആശങ്കയിലാണെന്നും ഷമീല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇസ്രയേലിലും ഇറാനിലും ജോലി ചെയ്യുന്ന മലയാളികൾ നിലവിൽ ബങ്കറുകളിലും സുരക്ഷിത കേന്ദ്രങ്ങളിലുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ വിമാന ത്താവളങ്ങളിൽ നൂറുകണക്കിന് മലയാളികൾ കുടുങ്ങിക്കിടക്കുകയാണ്. ഇറാൻ, ഇറാഖ് വ്യോമപാതകൾ അടച്ചതോടെ കേരളത്തിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്‌തി ട്ടുണ്ട്. അവധിക്ക് നാട്ടിൽ പോകാനിരുന്നവരും തിരികെ ജോലിക്ക് കയറാനിരുന്നവരും വലിയ പ്രതിസന്ധിയിലാണ്. മേഖലയിലെ അസ്ഥിരത എല്ലാവരെയും ഒരുപോലെ ബാധിക്കുന്നുണ്ട്. സമാധാനം പുനസ്ഥാപിക്കാൻ ലോകരാജ്യങ്ങൾ ഇടപെടണമെന്നാണ് പ്രവാസ ലോകത്തിൻ്റെ പൊതുവായ ആവശ്യം

അതേസമയം, ഇറാന്‍, ഇസ്രയേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.


Read Previous

പശ്ചിമേഷ്യയില്‍ തീക്കളി, വിറച്ച് ഗള്‍ഫ് രാജ്യങ്ങള്‍, അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ദോഹയില്‍ തുടര്‍ച്ചയായി മിസൈലുകള്‍ പതിച്ചു, വ്യോമപാത അടച്ച് യുഎഇയും, ഖത്തറും, ഇസ്രയേലും, ഇറാന്‍ ഇസ്രയേലിലേക്ക് തൊടുത്ത് വിട്ടത് 75 മിസൈലുകള്‍; ഇറാന്‍-ഇസ്രയേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കേരളീയര്‍ക്കായി നോര്‍ക്ക ഹെല്‍പ്പ്ഡെസ്‌ക്

Read Next

സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് റിയാദ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »