
കല്‍പ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ച് ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബിസി ബാബു. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനു വിന് 40 ലക്ഷം രൂപ കെ സുരേന്ദ്രൻ കൈമാറി എന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കാലത്ത് ബത്തേ രിയിൽ വെച്ച് നിരവധി തവണ പണമിടപാടുകൾ നടന്നു.
അമിത് ഷാ ബത്തേരിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴും സികെ ജാനുവിന് പണം നൽകിയതായി ആയി ബാബു ആരോപിച്ചു. സുരേന്ദ്രൻ സികെ ജാനുവിന് വിജയ് യാത്രയുടെ സമാപ നത്തിന് മുന്നോടിയായി മാർച്ച് 6 ന് 10 ലക്ഷം കൈമാറിയെന്ന് കഴിഞ്ഞ ദിവസം ആരോപ ണമുന്നയിച്ച ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടും പ്രകാശനുമാണ് ഇതിനെല്ലാം ഇടനില നിന്നതെന്നും ബാബു വി സി പ്രതികരിച്ചു
എൻഡിഎയിൽ ചേർന്നപ്പോൾ ജാനു പണം വാങ്ങിയെന്ന് അന്നുതന്നെ പാർട്ടിയുടെ സംസ്ഥാന ഭാരവാ ഹികൾക്ക് അറിയാമായിരുന്നു. തിരുവനന്തപുരത്ത് വെച്ചാണ് 10 ലക്ഷം രൂപ സുരേന്ദ്രൻ ജാനുവിന് കൈമാറിയെന്ന് പറയുന്നത്. ആ ദിവസം ഞാൻ അവർക്ക് ഒപ്പമുണ്ടായിരുന്നില്ല. ബത്തേരിയിൽ ഞാൻ റൂമിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.