ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
അവാർഡുകള്‍ വാരികൂട്ടി “കളിയാശാന്‍റെ വിരൽ” എന്ന ചെറു ചിത്രം ശ്രദ്ധനേടി മുന്നേറുകയാണ് നിരവധി ഫെസ്റ്റിവലുകളിൽ ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു, ഒപ്പം നിരവധി അംഗികാരങ്ങളും കരസ്ഥമാക്കി കഴിഞ്ഞു. ഇന്ത്യൻ ടാലെന്റ്സ് ഫെസ്റ്റിവലിൽ ഡ്രാമ വിഭാഗത്തിൽ ഏറ്റവും നല്ല ചിത്രമായി തെരഞ്ഞെടുത്തതാണ് ചിത്രത്തിന് ആദ്യമായി ലഭിച്ച അവാര്‍ഡ്.
തുടർന്ന് ഇന്ത്യൻ സൈൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല കഥയ്ക്കുള്ള അവാർഡ്. ശംഖനാദ് ഫെസ്റ്റിവലിൽ ഏറ്റവും നല്ല സസ്പെൻസ് ത്രില്ലെർ ചിത്രമായും . മുംബൈ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല നരേറ്റീവ് ചിത്രം. ചെന്നൈ ഇന്റർനാഷണൽ ഷോർട് ഫിലിം അവാര്‍ഡും കളിയാശാന്‍റെ വിരലില്‍ എന്ന ഈ ചെറുചിത്രത്തിന് ലഭിച്ചു.
കൂടാതെ വിവിധ ചലചിത്രമേളകളിൽ ഈ ചെറു ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കർട്ടൻ റയ്സറിനു വേണ്ടി സതീഷ് പി കുറുപ്പ് രചിച്ചു സംവിധാനം ചെയ്ത ചിത്രമാണിത്. അഭിനയ പഠന കേന്ദ്രമായ കർട്ടൻ റയ്സറിലെ മുപ്പത്തിരണ്ടാം ബാച്ചിലെ വിദ്യാർഥികളാണ് ഈ ചിത്രത്തിലെ അഭി നേതാക്കൾ.
നാൽപ്പത്തഞ്ചു വയസുള്ള മാനവൻ ഒരു പ്രഭാതത്തിൽ ഉറക്കമുണർന്നത് അയാളുടെ മുപ്പത്തഞ്ചാം വയസിലേക്കാണ്. മുൻപ് നടന്ന എന്നാൽ ജീവിതത്തെ മാറ്റി മറിച്ച കാര്യങ്ങൾ വീണ്ടും അനുഭവിക്കു മ്പോൾ അയാൾക്ക് അവയെ സ്വയം വിമർശിക്കുവാൻ ഇട വരുത്തുകയും. ആധുനിക ജീവിതത്തിലെ അനിശ്ചിതത്വവും,സ്വാർത്ഥതയ്ക്കായുള്ള ക്രൂരതകളും ഈ ചെറു ചിത്രം വരച്ചു കാണിക്കുന്നു.
ടെക്നോപാർക്കിൽ ജോലിയുള്ള എറണാകുളം സ്വദേശി ശബരിഷ് ആണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എഡിറ്റിംഗ് അതുൽ എസ് ചന്ദ്രനും,ക്യാമറ വിപിൻ ചന്ദ്രബോസും, സംഗീ തം എസ് ആർ സൂരജും നിർവഹിച്ചിരിക്കുന്നു.
കർട്ടൻ റെയ്‌സർന്‍റെ സാരഥിയായ സതീഷ് പി കുറുപ്പ്, കളിയാശാന്‍റെ വിരൽ പത്താ മത്തെ ചെറു ചിത്രമാണ്. The Curtain Raiser എന്ന യു ട്യൂബ് ചാനലിൽ ഈ ചെറു ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=XmVDYIC7AFY