ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷം തിങ്ങിനിറഞ്ഞ് ആശുപത്രികള്‍ ഇന്നലെ മാത്രം മരണത്തിന് കീഴടങ്ങിയത് 119 പേര്‍, രോഗം സ്ഥിരീകരിച്ചത് 5,517 പേര്‍ക്ക്.


മസ്‌കത്ത് : കോവിഡ് വ്യാപനം രൂക്ഷമായ ഒമാനിൽ ഇന്നലെ 119 പേർ കൂടി മരണത്തിന് കീഴടങ്ങി. 5,517 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,62,059 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,29,998 പേർ രോഗമുക്തി നേടി.

2,967 കോവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 87.8 ശതമാനമാണ് കോ വിഡ് മുക്തി നിരക്ക്. 214 രോഗികളെ ഇന്നലെ വിവിധ ആശുപത്രികളിൽ പ്രവേശി പ്പി ച്ചു. 1,635 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ഇവരിൽ 489 പേ ർ  തീവ്ര പരിചരണ വിഭാഗത്തിലാണ്. അതിനിടെ കോ വിഡ് മുക്തി നേടി ആറ് മാസം കഴിഞ്ഞവർക്ക് ഒരു ഡോസ് വാക്‌ സിൻ മാത്രം മതിയെന്ന് ആരോ ഗ്യ മന്ത്രാലയം അറിയിച്ചു. വിദേശയാത്ര ആവശ്യമുള്ളവർ മാത്രം ആറ് മാസത്തിനു ശേ ഷം രണ്ട് ഡോ സ് സ്വീകരിച്ചാൽ മതി.

ഇന്നലെ മുതൽ ഒമാനിൽ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ പുനരാരംഭിച്ചിരിക്കുകയാണ്. 45 വയസ്സിന് മുകളിലുള്ളവർക്കാണ് ഈ സംവിധാനത്തിലൂടെ വാക്‌സിൻ സ്വീകരിക്കാൻ കഴിയുക. ഞായർ മുത ൽ വ്യാഴം വരെ വൈകുന്നേരം മൂന്ന് മണി മുതൽ ഏഴ് മണി വാക്‌സിൻ ലഭിക്കും. ഒമാനിലെ ആരോ ഗ്യ പ്രവർത്തകർക്ക് ഇന്ന് മുതൽ പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് നൽകിത്തുടങ്ങും.

ഡോക്ടർമാർ, നഴ്‌സുമാർ, ദന്ത വിദഗ്ധർ, ഫാർമസിസ്റ്റുകൾ എന്നിവർക്ക് പുറമെ മറ്റു പാരാമെ ഡിക്കൽ സ്റ്റാഫിനും സ്്പുട്‌നിക് രണ്ടാം ഡോസ് വാക്‌സിൻ നൽകും. ബദർ അൽ സാമ ആശുപ ത്രിയുടെ റൂവി, അൽഖൂദ് ശാഖകളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ വാക്‌സിൻ ലഭിക്കും. വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നവർ റെസിഡൻസ് ഐഡി കൈയിൽ കരുതണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


Read Previous

ആധുനിക ജീവിതത്തിലെ അനിശ്ചിതത്വവും, സ്വാർത്ഥതയ്ക്കായുള്ള ക്രൂരതകളും വരച്ചു കാട്ടിയ ചെറുചിത്രം “കളിയാശാന്‍റെ വിരൽ” അവാര്‍ഡുകള്‍ വാരികൂട്ടി മുന്നേറുന്നു.

Read Next

സൗദിയില്‍ 12-18 വയസ്സിനിടയിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങുന്നു, സിഹത്തി ആപ്പിലൂടെ ഇതിനായി ബുക്ക് ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular