പൊതുജനങ്ങളോട് ബിജെപിക്ക് വോട്ടുചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് മുഖ്യ മന്ത്രിയുടെ പ്രതികരണം. ‘ബിജെപിയുടെ തകര്‍ച്ച സംഭവിക്കും, അത് കര്‍ണാടകയില്‍ നിന്ന് ആരംഭിച്ചാല്‍ ഞാന്‍ സന്തോഷവതിയാകും. വോട്ടെടുപ്പ് എന്നത് ജനങ്ങളുടെ തിരഞ്ഞെടുപ്പാണ്, പക്ഷേ ദയവായി ബിജെപിക്ക് വോട്ട് ചെയ്യരുത്.’ മാള്‍ഡയില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് മമത ബാനര്‍ജി പറഞ്ഞു.

മെയ് 10നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്. മെയ് 13ന് വോട്ടെണ്ണല്‍ നടക്കും. കര്‍ണ്ണാ ടകയില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുമെന്ന് അവര്‍ പറയുന്നു, യുപിയിലും അവര്‍ അത് തന്നെ പറഞ്ഞു, പക്ഷേ രണ്ട് സിലിണ്ടറുകള്‍ പോലും നല്‍കിയില്ലെന്നും മമത പറഞ്ഞു. തങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍ സികള്‍ നടത്തിയ റെയ്ഡുകളുടെ പേരില്‍ ബിജെപി ഭരിക്കുന്ന കേന്ദ്രത്തെ മമത ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചു.
‘യോഗങ്ങളില്‍, നാളെ ഐടി ഒരാളുടെ സ്ഥലം റെയ്ഡ് ചെയ്യുമെന്ന് അവര്‍ പറയുന്നു, അടുത്ത ദിവസം ഇഡി, പിന്നെ സിബിഐ. ദൈവം അവരെ ഉത്തരവാദിത്തം ഏല്‍പ്പിച്ച പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എന്തുമാത്രം അഹങ്കാരമാണിത്. അവര്‍ എല്ലാത്തിലും ഇഡിയെയും സിബിഐയെയും കാണിക്കുന്നു. വിഷമിക്കേണ്ട, പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ എല്ലാം പിന്‍വലിക്കും. നിങ്ങളുടെ പോരാട്ടം ഉപേക്ഷിക്കരുത് ‘ മമത പറഞ്ഞു.
തൃണമൂല്‍-ഇ നബജോവര്‍ എന്ന, തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ രണ്ട് മാസത്തെ പരിപാടിയ്‌ക്കൊപ്പമാണ് മമത മാള്‍ഡയിലെ പരിപാടി യില്‍ പങ്കു ചേര്‍ന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകള്‍ മനസിലാക്കാനും അനു യോജ്യരായ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഈ വിവരങ്ങള്‍ ഉപയോഗി ക്കാനുമാണ് ടിഎംസി ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.