ഇൻഡോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന് ഇന്ന് തിരി തെളിയും; വി മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും


ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടി പ്പിക്കുന്ന ഇൻഡോ- ബഹ്‌റൈൻ നൃത്ത സംഗീതോത്സവം മെയ് അഞ്ചിന് വൈകിട്ട് ആറു മണിക്ക് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവിന്റെയും, സമാജം 75 വർഷങ്ങൾ പിന്നിടുന്നതി ന്റെയും ഭാഗമായാണ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വി റ്റീസിന്റെ പിന്തുണയോടെ ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ചേർന്ന്, ഭാരതീയ കലകളുടെ പ്രചരണാർഥം രണ്ടാമത് ഇൻഡോ- ബഹ്‌റൈൻ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന ദിവസമായ മെയ് അഞ്ചിന് മുഖ്യാതിഥി മന്ത്രി വി. മുരളീധരനൊപ്പം വിശിഷ്ടാതിഥികളായി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി എന്നിവർ പങ്കെടുക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടന ദിവസമായ മെയ് അഞ്ചിന് പത്മശ്രീ ശോഭനയും സംഘവും അവതരിപ്പി ക്കുന്ന ഭരതനാട്യം അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖ കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും. മെയ് ആറിന് പത്മഭൂഷൺ അവാർഡ് ജേതാവ് സുധ രഘുനാഥൻ അവതരിപ്പിക്കുന്ന കർണാടക സംഗീത കച്ചേരിയും, മെയ് ഏഴിന് ഹരീഷ് ശിവരാമകൃഷ്ണന്റെ അകം ബാൻഡിന്റെ സംഗീത വിരുന്നും , മെയ് എട്ടിന് പ്രശസ്തമായ ബഹ്‌റൈൻ ബാൻഡ് രേവൻസ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ, മെയ് ഒൻപതിന് സൂര്യ ഗായത്രി അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും.


Read Previous

കര്‍ണാടക തിരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് മമത ബാനര്‍ജി

Read Next

കേരള സ്റ്റോറി ഇന്ന് റിലീസിന്; സംസ്ഥാനത്ത് 21 തിയറ്ററുകളിൽ എത്തും; പ്രദർശനത്തിന് എതിരെയുള്ള ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular