11 ബില്ലുകൾ തിരിച്ചയച്ച് കർണാടക ഗവർണർ; ബിജെപി പറയുന്നത് കേൾക്കാനെങ്കില്‍ ജനാധിപത്യ സംവിധാനത്തിൽ സര്‍ക്കാര്‍ എന്തിനെന്ന് ഡികെ ശിവകുമാര്‍


ബംഗളൂരു : മുഡ കേസ് അന്വേഷത്തിന് അനുമതി നൽകുന്ന വിഷയത്തിൽ പോര് തുടരുന്നതിനിടെ 11 ബില്ലുകൾ സർക്കാരിന് തിരിച്ചയച്ച് കര്‍ണാടക ഗവർണർ. കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് ബില്ലുകള്‍ തിരിച്ചയച്ചത്. ഇതില്‍ മൂന്ന് ബില്ലുകൾ രണ്ടാം തവണയാണ് തിരിച്ചയക്കുന്നത്.

കർണാടക പബ്ലിക് എക്സാമിനേഷൻ (നിയമനത്തിലെ അഴിമതിയും അന്യായമായ നടപടികളും തടയുന്നതിനുള്ള നടപടികൾ) ബിൽ 2023, കർണാടക ഹിന്ദു മതസ്ഥാപ നങ്ങള്‍ ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് (ഭേദഗതി) ബിൽ 2023, കർണാടക ടൗൺ ആൻഡ് റൂറൽ പ്ലാനിങ് (ഭേദഗതി) ബിൽ 2024 എന്നിവയാണ് രണ്ടാമതും മടക്കിയത്.

കര്‍ണാടക സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ വെച്ച ബില്ലുകളില്‍ മൂന്ന് ബില്ലുകള്‍ രണ്ടാം തവണയാണ് തിരിച്ചയക്കുന്നത്.

ഇ-രജിസ്‌ട്രേഷൻ (കർണാടക ഭേദഗതി) ബിൽ 2024, കർണാടക മുനിസിപ്പാലിറ്റികളും മറ്റ് ചില നിയമങ്ങളും (ഭേദഗതി) ബിൽ 2024, കർണാടക സിനി ആൻഡ് കൾച്ചറൽ വർക്കേഴ്‌സ് (ക്ഷേമം) ബിൽ 2024, കർണാടക കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബിൽ 2024, കർണാടക സഹകരണ സംഘങ്ങൾ 2024, ശ്രീ രേണുക യല്ലമ്മ ക്ഷേത്ര വിക സന അതോറിറ്റി ബിൽ 2024, കർണാടക ലെജിസ്ലേച്ചർ (അയോഗ്യത നീക്കൽ) (ഭേദഗതി) ബിൽ 2024, കർണാടക നിയമസഭ (അയോഗ്യത നീക്കം ചെയ്യൽ) (ഭേദഗതി) ഓർഡി നൻസ് 2024 എന്നിവയാണ് ഗവർണർ കൂടുതല്‍ വ്യക്തത തേടി തിരിച്ചയച്ച മറ്റു ബില്ലുകള്‍.

അതേസമയം, ബിജെപി എംഎൽഎമാരുടെ വാക്കുകൾ കേട്ടാണ് ഗവർണർ ബില്ലുകൾ തിരിച്ചയച്ചതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതികരിച്ചു. ബിജെപി പറയുന്നത് കേൾക്കാനാണെങ്കിൽ ജനാധിപത്യ സംവിധാനത്തിൽ എന്തിന് സർക്കാരുകൾ ഉണ്ടാകണമെന്ന് ഡികെ ശിവകുമാര്‍ ചോദിച്ചു.

സർക്കാരിനെ താഴെയിറക്കാൻ എന്ത് ശ്രമം നടന്നാലും ഒന്നും നടക്കില്ലെന്ന് ചോദ്യ ത്തിന് മറുപടിയായി ഡികെ ശിവകുമാര്‍ പറഞ്ഞു. ഗവർണർ തങ്ങളുടെ സർക്കാരിന് എതിരാണെന്ന് വ്യക്തമാക്കി എന്നാണ് നടപടിയില്‍ ആഭ്യന്തര മന്ത്രി ഡോ.ജി പരമേശ്വർ പ്രതികരിച്ചത്.


Read Previous

സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിപ്പിക്കുന്നത്; ഉത്തരം പറയേണ്ടിവരും: സംവിധായകന്‍ ആഷിഖ് അബു

Read Next

യോഗ്യരല്ലാത്ത പൈലറ്റുമാര്‍ വിമാനം പറത്തി; എയർ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »