30 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്| താമസരേഖയില്ല, രോഗവും തളര്‍ത്തി; അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കറുപ്പയ്യ സൗദിയില്‍ നിന്ന് മടങ്ങി


ത്വാഇഫ്: ഇഖാമ സംബന്ധമായ പ്രശ്‌നങ്ങളും കടുത്ത രോഗങ്ങളും കാരണം പ്രയാസ ത്തിലായ തമിഴ്‌നാട് സ്വദേശി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നാടണഞ്ഞു. 30 വര്‍ഷമായി സൗദിയില്‍ ജോലിചെയ്യുന്ന തമിഴ്‌നാട് ശിവഗംഗ സ്വദേശി കറുപ്പയ്യ സെല്‍വന്‍ ആണ് സൗദിയിലെ ഇന്ത്യന്‍ മിഷന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്.

ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് മടങ്ങാനും സാധിച്ചിരുന്നില്ല. റിയാദ് ആസ്ഥാനമായ കമ്പനിക്ക് കീഴില്‍ ത്വാഇഫില്‍ മെയിന്റനന്‍സ് വിഭാഗത്തിലായിരുന്നു ജോലിചെയ്തിരുന്നത്. ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ച ത്വാഇഫിലെ യു.എസ് മിലിട്ടറി ക്യാംപുമായി ബന്ധപ്പെട്ട് മെയിന്റനന്‍സ് മേഖലയിലായിരുന്നു കമ്പനിയുടെ ആദ്യകാല പ്രവര്‍ത്തനം.

കമ്പനി ഉടമസ്ഥരായ സൗദി സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം കാരണം സ്ഥാപന ത്തിന്റെ രേഖകള്‍ ശരിയാക്കാത്തതിനാല്‍ സൗദി നിയമപ്രകാരം അഞ്ചു വര്‍ഷമായി ചുവപ്പ് കാറ്റഗറിയില്‍ പെട്ടതിനാലാണ് കറുപ്പയ്യക്ക് ഇഖാമ പുതുക്കാന്‍ സാധിക്കാതെ വന്നത്. എന്നാല്‍ കറുപ്പയ്യക്ക് കമ്പനിയില്‍ നിന്ന് വേതനം കൃത്യമായി ലഭിച്ചിരുന്നു.

ഒന്നര മാസമായി മൂത്രസഞ്ചിയിലെ കല്ല് കാരണം അവശതയിലായിരുന്നു. ത്വാഇഫിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ ഒരാഴ്ച അഡ്മിറ്റാവുകയും ചെയ്തു. ഇഖാമ ഇല്ലാത്തതി നാല്‍ തുടര്‍ ചികില്‍സ അസാധ്യമായി. ശരീരം ക്ഷീണിച്ച് ജോലി ചെയ്യാന്‍ പറ്റാതായ തോടെ എമര്‍ജന്‍സി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചു.

ഇദ്ദേഹത്തിന്റെ ജീവിതദുരിതങ്ങളെ കുറിച്ച് അറിഞ്ഞ സൗദിയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഐവ വെല്‍ഫെയര്‍ വിങ്, ന്യൂ ഏജ് ഇന്ത്യ ഫോറം അംഗവുമായ ലിയാ ഖത്ത് കോട്ടയാണ് വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പെടുത്തി നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്. എംബസിയുടെ സഹായ ത്തോടെ സൗദി ലേബര്‍ ഓഫിസില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ എന്‍.ഒ.സി ലഭിച്ചു. കമ്പനി ആസ്ഥാനം റിയാദില്‍ ആയതിനാലാണ് റിയാദ് എംബസിയെ സമീപി ക്കേണ്ടിവന്നത്.

തുടര്‍ന്ന് ജിദ്ദ കോണ്‍സുലേറ്റിന്റെ സഹായത്തോടെ ജവാസാത്തില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. റിയാദ് എംബസിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇബ്രാഹീം കരീം, അബ്ബാസ് ചെങ്ങണി എന്നിവരും ജിദ്ദയില്‍ നിന്നുള്ള ഫൈനല്‍ എക്‌സിറ്റിനായി പന്തളം ഷാജി, വിജയന്‍ നെല്ലനാട്, ഷിബിന്‍ കെ സെബാസ്റ്റ്യന്‍ എന്നിവരും സഹായങ്ങള്‍ നല്‍കി. സഹായവുമായി കൂടെ നിന്ന അബ്ദുല്‍ ഖാദര്‍, ഡോവിസ്, അലി പട്ടാമ്പി, സലാഹ് കാരാടന്‍ എന്നിവര്‍ക്കും നന്ദിപറഞ്ഞാണ് കറുപ്പയ്യ വിമാനം കയറിയത്. ഇന്നലെ വൈകുന്നേരം മൂന്നു മണിക്ക് ത്വാഇഫില്‍ നിന്ന് ഷാര്‍ജ വഴി യാത്രതിരിച്ച കറുപ്പയ്യ ചെന്നൈയില്‍ വിമാനമിറങ്ങി


Read Previous

ഇനി കേരള അല്ല | കേരളം’: സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

Read Next

സഊദി തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന വ്യവസായശാലയിൽ അഗ്നിബാധ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »