ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കാസർകോട് : കഴുകുന്നതിനിടയില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മഹിള കോണ്‍ഗ്രസ് കാസര്‍കോട് ജില്ല പ്രസിഡന്‍റ് ബന്തടുക്ക പടുപ്പിലെ മിനി ചന്ദ്രന്‍റെ മകന്‍ പ്രീതം(22)ലാല്‍ ചന്ദ് ആണ് മരിച്ചത്.
രാവിലെ 10 മണിയോടെ വീട്ടുപരിസരത്ത് മണ്ണുമാന്തി യന്ത്രം കഴുകുകയായിരുന്നു പ്രീതംലാല്‍. ഇതിനിടയിൽ യന്ത്രം ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നാട്ടുകാര്‍ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.