കേളി കേന്ദ്ര കമ്മറ്റിയും ബത്ഹ ഏരിയയും സംയുക്തമായി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു


റിയാദ് : കേളി കലാ സാംസ്‌കാരിക വേദിയുടെ ബത്ഹ ഏരിയാ കമ്മിറ്റിയും കേളി കേന്ദ്ര കമ്മറ്റിയും സംയുക്തമായി ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദി ലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ താങ്ങും തണലും സാന്ത്വന വുമായി കഴിഞ്ഞ 22 കൊല്ലമായി പ്രവർത്തിക്കുന്ന കേളി എല്ലാ വർഷവും ജനകീയ ഇഫ്താർ നടത്തി വരുന്നുണ്ട്.

ബത്ഹ ക്ലാസിക് റെസ്റ്റോറന്റിലും പരിസരത്തും, കുടുംബങ്ങൾക്ക് ക്ലാസിക് ഹാളിലു മായി ഒരുക്കിയ ഇഫ്താർ വിരുന്നിൽ മലയാളികളെ കൂടാതെ ഇന്ത്യയിലെ മറ്റു സംസ്ഥാന ക്കാർ, അറബ് വംശജർ, പാകിസ്ഥാൻ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യക്കാരുമടക്കം സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുമായി രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു.

സലിം മടവൂർ ചെയർമാനും, മോഹൻദാസ് കൺവീനറും, എബി വർഗീസ് ട്രഷററും, സെൻ ആന്റണി ഭക്ഷണക്കമ്മറ്റി കൺവീനറും, ബാബു വളണ്ടിയർ ക്യാപ്റ്റനുമായി ജനകീയ ഇഫ്താറിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരി ച്ചിരുന്നു. ലുലു മുഖ്യ പ്രായോജകരും, എജിസി ഗ്രൂപ്പ്, എസ്കെപി പ്ളാസ്റ്റിക് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങൾ സഹപ്രായോജകരുമായ ജനകീയ ഇഫ്താറിന്റെ വിജയത്തിനായി നിരവധി സ്ഥാപങ്ങളും വ്യക്തികളും സഹകരിച്ചു.

കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ടിആർ സുബ്ര ഹ്മണ്യൻ, ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, കേളി ജോയിന്റ് സെക്രട്ടറിമാരായ സുനിൽ, മധു ബാലുശ്ശേരി, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, കേളി ബത്ഹ ഏരിയ രക്ഷാധികാരി സമിതി കൺവീനറും കേളി വൈസ് പ്രസിഡന്റുമായ രജീഷ് പിണറായി, ബത്ഹ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ രാമകൃഷ്ണൻ, പ്രസിഡന്റ് ഷഫീഖ്, ട്രഷററും കേന്ദ്രകമ്മറ്റി അംഗവുമായ ബിജു തായമ്പത്ത്, ബത്ഹ ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയകമ്മറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, കുടുംബവേദി അംഗങ്ങൾ യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ഇഫ്താർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.


Read Previous

ഗള്‍ഫില്‍ സൗഹൃദകാലമാണിത്.ഏറെ കാലമായി പിണങ്ങി നിന്നിരുന്ന എല്ലാ രാജ്യങ്ങളും ഒന്നിക്കുകയാണ്; റിയാദ് സൗഹൃദ കേന്ദ്രം; ബഹ്‌റൈന്‍ പിണക്കം മാറ്റി ഖത്തറിന് കൈകൊടുത്തു… ഇറാന്റെയും സിറിയയുടെയും പ്രതിനിധികള്‍ റിയാദിലെത്തി ചര്‍ച്ച നടത്തി.

Read Next

90 കിമി വേഗതയ്ക്ക് അപ്പുറം വന്ദേഭാരത് ഓടില്ല, 160 കിമി വേഗത്തില്‍ ഓടുന്ന ട്രെയിനിനെ കേര‍ളത്തില്‍ കൊണ്ട് വന്നിട്ട് എന്ത് പ്രയോജനം´: മെട്രോമാൻ്റെ വാക്കുകൾ ചർച്ചയാകുന്നു, കേരള സർക്കാരിൻ്റെ കെ-റെയിൽ പദ്ധതിക്ക് ബദലാണ് നരേന്ദ്രമോദി സർക്കാരിൻ്റെ വന്ദേ ഭാരത് ട്രെയിനെന്ന് ബിജെപി, അമിതമായ യാത്രാക്കൂലിയും വേഗത കുറവും കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളെ പരാജയത്തിലാക്കു മെന്ന്: സിപിഎം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »