കേളിദിനം 2025; സംഘാടക സമിതി രൂപീകരിച്ചു.


റിയാദ് : പ്രവാസികൾക്ക് താങ്ങും തണലുമായി റിയാദിന്റെ മണ്ണിൽ പ്രവർത്തിക്കുന്ന കേളി കലാസാംസ്കാരികവേദി 24ആം വാർഷികം ആഘോഷിക്കുന്നു. ‘കേളിദിനം 2025’ എന്നപേരിൽ, ജനുവരി 3-ന് നടത്തുന്ന ആഘോഷങ്ങളുടെ ഏകോപനത്തിനായി 251 അംഗ സംഘാടകസമിതിക്ക് രൂപം നൽകി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടി പ്പിച്ച സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ് യോഗം ഉദ്ഘാടനം ചെയ്‌തു.

2001 ജനുവരി ഒന്നിന് പിറവിയെടുത്ത കേളി കലാസാംസ്കാരിക വേദി സൗദിയിലെ പ്രവാസി സമൂഹത്തിന് കൈത്താങ്ങായി തുടക്കം കുറിച്ച കേളിയുടെ പ്രവർത്തനങ്ങൾ പിന്നീട് കലാ, കായിക, സാംസ്കാരിക, മാധ്യമ രംഗത്ത്‌ ശക്തമായ വേരുറപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു 2024 ൽ മാത്രം നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാ ണെന്ന് ഭാരവാഹികള്‍ പറഞ്ഞു

സംഘാടക സമിതി രൂപീകരണയോഗത്തിൽ ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി പാനൽ അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ്‌ ഷാജി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, ഗീവർഗ്ഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, കുടുംബവേദി സെക്രട്ടറി കൂടിയായസീബാ കൂവോട് എന്നിവർ രൂപീകരണ യോഗത്തിൽ സന്നിഹിതരായിരുന്നു.

രജീഷ് പിണറായി ചെയർമാൻ, ശ്രീഷ സുകേഷ് വൈസ് ചെയർ പേഴ്സൺ, നൗഫൽ സിദ്ദിഖ് വൈസ് ചെയർമാൻ, റഫീക്ക് ചാലിയം കൺവീനർ, ലാലി രജീഷ്, റഫീഖ് പാലത്ത് ജോയിന്റ് കൺവീനർമാർ സുനിൽ സുകുമാരൻ സാമ്പത്തിക കൺവീനർ സുജിത് ജോയിന്റ് കൺവീനർ.

ഫൈസൽ കൊണ്ടോട്ടി, ഷെബി അബ്ദുൾ സലാം (പ്രോഗ്രാം),ബിജു തായമ്പത്ത് , സതീഷ് കുമാർ വളവിൽ (പബ്ലിസിറ്റി)കിഷോർ ഇ നിസ്സാം, നിസ്സാർ റാവുത്തർ (ഗതാഗതം), റിയാസ് പള്ളത്ത് , ഷാജഹാൻ (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ) കരീം പെരുങ്ങാട്ടൂർ, സുനിൽ ബാലകൃഷ്ണൻ (ഭക്ഷണം) എന്നിവരെ യഥാക്രമം കൺവീനറും ജോയിന്റ് കൺവീനർ മാരായും ബിജി തോമസ് സ്റ്റേഷനറി ചുമതല, ഗഫൂർ ആനമങ്ങാട് വളണ്ടിയർ ക്യാപ്റ്റൻ എന്നിങ്ങനെ 251 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.
കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ
സംഘാടക സമിതി കൺവീനർ റഫീഖ് ചാലിയം നന്ദി രേഖപ്പെടുത്തി


Read Previous

യുഎഇയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

Read Next

റിയാദ് ഇസ്ലാമിക്‌ സ്റ്റുഡന്റസ് കോൺക്ലെവ് പ്രഖ്യാപനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »