Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി സുലൈ ഏരിയ ക്രിക്കറ്റ് ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു.


റിയാദ്: കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ 9-ാം സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന ക്രിക്കറ്റ് നോക്കൗട്ട് ടൂർണമെന്റ് ആഗസ്റ്റ് ആദ്യവാരം മുതൽ സുലൈ എം. സി. എ ഗ്രൗണ്ടിൽ ആരംഭി ക്കുന്നു.പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഏരിയാ രക്ഷാധികാരി കമ്മറ്റി അംഗങ്ങളും ഏരിയാ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടുന്ന സംഘാടക സമിതി രൂപീകരിച്ചു.

സമിതിയുടെ കൺവീനറായി ഷറഫ് ബാബ്‌തൈൻ, ജോയിന്റ് കൺവീനറായി നവാസ് സുലൈ, ചെയർ മാനായി ഫൈസൽ മാറത്ത്, വൈസ് ചെയർമാനായി ഷമീർ പറമ്പടി എന്നിവരെ തെരഞ്ഞെടുത്തു. സാമ്പത്തിക കൺവീനറായി ജോർജ് മാറത്ത്, ടെക്നിക്കൽ കൺവീനറായി റീജേഷ് രയരോത്ത്, ജോയിന്റ് കൺവീനറായി ജുനൈദ് എന്നിവരെയും ചുമതലപ്പെടുത്തി.

എരിയാ പ്രസിഡന്റ് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സസമിതി രൂപീകരണ യോഗ ത്തിൽ ഏരിയാ ആക്ടിംഗ് സെക്രട്ടറി ഗോപിനാഥൻ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും സുലൈ ഏരിയാ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറിയുമായ കാഹിംചേളാരി, കേന്ദ്ര കമ്മറ്റി അംഗം മധു പട്ടാമ്പി, ഏരിയ രക്ഷാധികാരി കമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗങ്ങൾ, വിവിധ യൂണിറ്റിലെ നിരവധി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സുലൈ ഏരിയായുടെ രണ്ടാമത് ക്രിക്കറ്റ് ടൂർണമെന്റ് ആണിത്.ഏരിയ ആക്ടിംഗ് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിന് സംഘാടക സമിതി കൺവീനർ ഷറഫ് ബാബ്‌തൈൻ നന്ദി രേഖപ്പെടുത്തി.


Read Previous

മലയാളം മിഷൻ – വേനൽതുമ്പി ക്യാമ്പ് ഓഗസ്റ്റ് ഒന്നിന്.

Read Next

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കല്‍: സ്ഥിരീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍; നിഷേധിച്ച് തലാലിന്റെ സഹോദരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »