കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ അവധിക്കാല പാക്കേജുകള്‍ ഒരുക്കുന്നു.


തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടുംബ സമേതം സന്ദര്‍ശിക്കാന്‍ അവധിക്കാല പാക്കേജുകള്‍ ഒരുക്കുന്നു. തേക്കടി, മൂന്നാര്‍, പൊന്‍മുടി, തണ്ണീര്‍മുക്കം, കൊച്ചി, തിരുവനന്തപുരം കെ,ടി.ഡി.സി ഹോട്ടലുകളിലാണ് അവധിക്കാല പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്.

കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെ.ടി.ഡി.സി പ്രീമിയം റിസോര്‍ട്ടുകളില്‍ 12 വയസ്സില്‍ താഴെയള്ള രണ്ട് കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം മൂന്ന് ദിവസത്തെ താമസത്തിന് ( രണ്ട് രാത്രി, പ്രഭാത ഭക്ഷണം) 5,999 രൂപ മാത്രമാണുള്ളത്. നികുതികള്‍ ഉള്‍പ്പെടെയുള്ള നിരക്കാണിത്.

തേക്കടിയിലെ ബഡ്ജറ്റ് റിസോര്‍ട്ടായ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ സുവാസം കുമരകം ഗേറ്റ് വേ റിസോര്‍ട്ട്, സുല്‍ത്താന്‍ ബത്തേരിയിലെ പെപ്പര്‍ ഗ്രോവ്, പൊന്‍മുടിയിലെ ഗോള്‍ഡന്‍ പീക്ക്, മലമ്പുഴയിലെ ഗാര്‍ഡൻ ഹൗസ്, തിരുവനന്തപുരത്തെ ഗ്രാന്റ് ചൈത്രം എന്നീ റിസോര്‍ട്ടുകളിലും ഈ അവധിക്കാല പാക്കേജ് ലഭ്യമാണ്. ഇവിടങ്ങളിൽ 3,999 രൂപയാണ് പ്രസ്തുത പാക്കേജുകള്‍ക്ക് ഈടാക്കുന്നത്.

വെള്ളി, ശനി, മറ്റ് അവധി ദിവസങ്ങളില്‍ ഗോള്‍ഡന്‍ പീക്കിലും ഗാര്‍ഡന്‍ ഹൗസിലും പാക്കേജുകള്‍ ലഭ്യമായിരിക്കില്ല. 2021 ഏപ്രില്‍, മെയ് മാസങ്ങളിലായിരിക്കും പാക്കേജുകള്‍ ലഭ്യമാകുക.


Read Previous

Read Next

സസ്യാഹാരാദികളിൽ‍ ഈ വിറ്റമിനിന്‍റെ പരിമിതി ഒരിക്കലും ദൃശ്യമാകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »