ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ..അറിഞ്ഞു പരിപാലിക്കാം ഹൃദയത്തെ; ഇന്ന് ലോക ഹൃദയദിനം


ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ ഹൃദയാരോഗ്യം ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുകയാണ്. എന്നാല്‍ ചെറുപ്പക്കാര്‍ക്കിടയിലാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അനുദിനം വര്‍ധിക്കുന്നത്. തെറ്റായ ജീവിതശൈലി ഇത്തരമൊരു അവ സ്ഥയ്ക്ക് കാരണമാകുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതിനാല്‍ ഹൃദയസംബന്ധ മായ പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സ ആരംഭിക്കു ന്നതിനും പതിവായി പരിശോധനകള്‍ക്ക് വിധേയരാകണം.

ഹൃദയാരോഗ്യത്തെപ്പറ്റിയും ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ലോക ഹാര്‍ട്ട് ഫെഡറേഷന്‍ സെപ്റ്റംബര്‍ 29 ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ടാണ് എന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. 30 വയസിനും 70 വയസിനും ഇടയിലുള്ള മരണങ്ങളില്‍ 32 ശതമാനവും ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ടാണെന്നാണ് കണക്കാക്കുന്നത്.

‘നമ്മുടെ ഹൃദയത്തെ അറിയുക’ എന്നതാണ് ഇത്തവണത്തെ ലോക ഹൃദയ ദിനത്തി ന്റെ പ്രമേയം. ‘USE heart KNOW heart’ (ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ) എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹൃദ്രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നതായാണ് കണക്കുകള്‍. പലപ്പോഴും നാം അവഗ ണിക്കുന്ന ചില ലക്ഷണങ്ങൾ ഹൃദ്രോഗ സൂചനകളാകാം…

അസ്വസ്ഥത…

വിശ്രമിക്കുമ്പോഴോ വ്യായാമങ്ങള്‍ ചെയ്യുമ്പോഴോ നെഞ്ചിലെ സമ്മര്‍ദ്ദം, വേദന എന്നിവ ഇതില്‍ ഉള്‍പ്പെടാം. ഇത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിലനില്‍ക്കും. ഇത് ഹൃദയാഘാതതിന്റെ ലക്ഷണമാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൈകളിലേക്ക് പടരുന്ന വേദന

ശരീരത്തിന്റെ പ്രത്യേകിച്ച് കൈകളിലേക്ക് തോളില്‍ നിന്ന് ഇടതുവശത്തേക്ക് വേദന പ്രസരിക്കുന്നതാണ് മറ്റൊരു ഹൃദയ രോഗ ലക്ഷണം. .

തലചുറ്റല്‍

പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടുകയോ തളര്‍ച്ച അനുഭവപ്പെടുകയോ ചെയ്യുന്നത് രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ ലക്ഷണമാണ്. ഒരു വ്യക്തിയുടെ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് ഈ ലക്ഷണം സൂചിപ്പിക്കുന്നത്.

അമിതമായി വിയര്‍ക്കുക

ഇരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഒരു കാരണവുമില്ലാതെ വിയര്‍പ്പ് വരുന്നത് ഹൃദയാഘാതത്തിന്റെ സൂചനയാകാമെന്ന് വിദഗ്ധര്‍ പറയുന്നു.

കാരണങ്ങൾ പലത്…

അനാരോഗ്യകരമായ ജീവിതശൈലി, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, പുകയിലയുടെയും സിഗരറ്റിന്റെയും ഉപയോഗം, മദ്യപാനം എന്നിവയൊക്കെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഹൃദയാഘാതത്തിനും കാരണമാകാം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യകരമായ ജീവിതശൈലി നയിക്കാനാണ് ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നത്.

ക്ഷണത്തിൽ ശ്രദ്ധ വേണം

പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പ്, മത്സ്യം, പയറുവര്‍ഗ്ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കാത്ത ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു. അതിനാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ കുറയ്ക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.

പഴങ്ങളും പച്ചക്കറികളും ദിവസവും 2 മുതല്‍ 3 തവണയും നട്സ് ഒരു തവണയും പാലുല്‍പ്പന്നങ്ങള്‍ രണ്ടുതവണയും കഴിക്കാനാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. ആഴ്ചയില്‍ 3 മുതല്‍ 4 ദിവസം വരെ പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കണം. ആഴ്ചയില്‍ 2, 3 ദിവസം മത്സ്യം കഴിക്കണമെന്നും ആഴ്ചയില്‍ ഒരിക്കലെങ്കിലും റെഡ് മീറ്റ് കഴിക്കാമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.

ഹൃദ്രോഗ ചികിത്സ

ഹൃദയാഘാതം എത്രത്തോളം ഗുരുതരമാണ് എന്നതിനെ ആശ്രയിച്ചാണ് അതിന്റെ ചികിത്സ നല്‍കുക. എന്നിരുന്നാലും, രക്തം കട്ടപിടിക്കാതിരിക്കാനുളള മരുന്നുകളുടെ ഉപയോഗം, ശസ്ത്രക്രിയ എന്നിവയാണ് രണ്ട് പ്രധാനപ്പെട്ട ചികിത്സ രീതികള്‍


Read Previous

ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്‍; വിദേശകാര്യ മന്ത്രാലയത്തിന് കത്ത്; വാര്‍ത്തകളുടെ ആധികാരികത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു.

Read Next

റംല ബീഗത്തിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ അനുശോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »