ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്‍; വിദേശകാര്യ മന്ത്രാലയത്തിന് കത്ത്; വാര്‍ത്തകളുടെ ആധികാരികത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു.


ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്‍.ഇത് സംബന്ധിച്ച് അഫ്ഗാന്‍ എംബസി അറിയിപ്പ് നല്‍കി. എംബസിയുടെ തലവനായ ഫാരിദ് മാമുന്‍ഡ്സെ ഇപ്പോള്‍ ലണ്ടനിലാണെന്നാണ് വിവരം. എന്നാൽ എംബസി പ്രവര്‍ത്തനം നിര്‍ത്തിയത് സംബന്ധിച്ച വാര്‍ത്തകളുടെ ആധികാരികത കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരിക യാണ്. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷവും മുന്‍ അഷ്റഫ് ഘാനി സര്‍ക്കാര്‍ നിയമിച്ച മാമുന്‍ഡ്സെ അഫ്ഗാന്‍ പ്രതിനിധി യായി തുടരുകയായിരുന്നു.

അഫ്ഗാന്‍ എംബസി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസി ഈ വിഷയത്തില്‍ കത്തയച്ചതായി ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.എന്നാല്‍ ഈ കത്തിന്റെ ആധികാരി കതയും ഉള്ളടക്കവും പരിശോധിച്ചുവരികയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി അഫ്ഗാന്‍ അംബാസഡര്‍ മമുണ്ടെസെ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നതും മൂന്നാമതൊരു രാജ്യത്തേക്ക് നയതന്ത്രജ്ഞര്‍ക്ക് പതിവായി പോകേണ്ടിവരുന്നതും എംബസി ജീവന ക്കാര്‍ തമ്മിലുള്ള ആഭ്യന്തര കലഹവുമാണ് ഇതിന് കാരണമെന്ന് വൃത്തങ്ങള്‍ പറയുന്നു.

ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍, മാമുന്‍ഡ്സെയുടെ സ്ഥാനത്ത് എംബസിയുടെ തലവനായി ഖാദിര്‍ ഷായെ ചാര്‍ജെ ഡി അഫയേഴ്സായി താലിബാന്‍ നിയമിച്ചിരുന്നു. എന്നാല്‍ ഇത് എംബസി തള്ളി. നേതൃസ്ഥാനത്ത് മാറ്റമില്ലെന്നാണ് എംബസി പ്രസ്താവനയില്‍ അറിയിച്ചത്.

2020 മുതല്‍ ട്രേഡ് കൗണ്‍സിലറായി ജോലി ചെയ്ത് വരികയായിരുന്നു ഖാദിര്‍ ഷാ. എംബസി ചാര്‍ജ്-ഡി അഫേഴ്‌സ്(ആക്ടിങ് അംബാസഡര്‍) ആയി തന്നെ താലിബാന്‍ നിയമിച്ചതായി കാണിച്ച് ഏപ്രില്‍ അവസാനത്തോടെ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതി. ഇതോടെ അധികാരത്തിനായുള്ള പോര് തുടങ്ങുക യായിരുന്നു. എന്നാല്‍ ഇന്ത്യ ഇതുവരെ താലിബാന്റെ നേതൃത്വത്തെ അംഗീകരിച്ചിട്ടില്ല. കൂടാതെ മുന്‍കാലങ്ങളിലേത് പോലെ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അഫ്ഗാന്‍ മണ്ണ് ഒരു രാജ്യത്തിനും എതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഇന്ത്യ ആവശ്യപ്പടുന്നു.


Read Previous

സൗദിയോട് തോറ്റു; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യ പുറത്ത്

Read Next

ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ..അറിഞ്ഞു പരിപാലിക്കാം ഹൃദയത്തെ; ഇന്ന് ലോക ഹൃദയദിനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular