Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ (കെ ഡി പി എ) ഇഫ്താർ സംഗമം


റിയാദ്: അസീസിയ അൽമദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ വച്ച് കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ (കെ ഡി പി എ) നടത്തിയ അക്ഷരനഗരിയുടെ നോമ്പുതുറ സ്നേഹസംഗമം 2025, മെമ്പർമാരും അവരുടെ ഫാമിലിയെയും കൂടാതെ റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിരവധി പേർ പങ്കെടുത്തു

കെ ഡി പി എ പ്രസിഡന്റ് ജോജി തോമസ് അദ്ധ്യക്ഷനായിരുന്ന നോമ്പുതുറ സ്നേഹസംഗമത്തിന്റെ സാംസ്‌കാരിക സമ്മേളനം ചെയർമാൻ ഡേവിഡ് ലൂക്ക് ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ബോണി ജെ, കെ ഡി പി എ മുൻകാല പ്രവർത്തനങ്ങൾ ഉന്നയിച്ച് ആമുഖം അവതരിപ്പിച്ചു. കെ ഡി പി എ മുൻ പ്രസിഡണ്ട് ബഷീർ സാപ്റ്റ്കോ റമദാൻ സന്ദേശം നൽകി.

ഭാരവാഹികളായ ശ്രീ ബാസ്റ്റിൻ ജോർജ്ജ്, ഡോ. ജയചന്ദ്രൻ, ഷാജി മഠത്തിൽ എന്നിവർ ആശംസകൾ നേർന്നു. ശ്രീ ഡെന്നികൈപ്പനാനി, റഫീഷ്, അബ്ദുൽസലാം, അഷ്‌റഫ് സി കെ, റസ്സൽ മഠത്തിപ്പറമ്പിൽ, ജയൻ കുമാരനല്ലൂർ, രജിത് മാത്യു, ജെറി ജോസഫ്, നിഷാദ് ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇഫ്താർ വിരുന്നൊരുക്കിയത്.

2025 ലെ മെമ്പർഷിപ് ക്യാമ്പയിൻ തുടക്കം കുറിച്ചതിന്റെ ഭാഗമായി പുതിയതായി അംഗത്വം നേടിയവർക്കുള്ള മെമ്പർഷിപ് ഫോം കെ ഡി പി എ പ്രസിഡന്റ് ജോജി തോമസ് വിതരണം ചെയ്തു. കൂടാതെ അംഗത്വം എടുത്ത അംഗങ്ങളെയും കുടുംബത്തെയും സദസ്സിനു പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി നൗഫൽ ഈരാറ്റുപേട്ട സ്വാഗതവും ട്രഷറർ രാജേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.


Read Previous

സാഹോദര്യത്തിന്റെ വിളംബരമായി നവയുഗം കോബാർ മേഖലയുടെ ഇഫ്താർ വിരുന്ന്..

Read Next

ദമ്മാം മിഷ്കാത്തിനു പുതിയ സാരഥികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »