ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
മുംബയ്: രാജ്യത്തെ ഓഹരി വിപണിയിൽ ഇന്ന് കനത്ത നഷ്‌ടത്തോടെ തുടക്കം. നിഫ്‌റ്റി 14,300ന് താഴെയെത്തി. സെൻസെക്‌സിലും നഷ്‌ടത്തിലാണ് വ്യാപാരം തുടങ്ങിയത്. 1061 പോയിന്റ് താഴ്‌ന്ന് 47,770 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. 360 പോയിന്റോളം താഴ്‌ന്ന് 14,258 എത്തി.
കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നതും മറ്റൊരു ലോക്‌ഡൗണിനുളള സാദ്ധ്യത ഉയരുകയും ചെയ്‌തതോടെയാണ് ഓഹരി സൂചികയിലും ഉലച്ചിലുണ്ടായത്. ബിഎസ്‌ഇയിൽ 615 കമ്പനികളുടെ ഓഹരി നഷ്‌ടത്തിലാണ്, 183 എണ്ണം ലാഭത്തിൽ. 53 എണ്ണത്തിന് മാറ്റമില്ല.
എസിസി, ക്രിസിൽ, ബജാജ് കൺസ്യൂമർ കെയർ, ഐസിഐസിഐ പ്രൂഡൻഷ്യൽ എന്നീ കമ്പനിക ളുടെ മാർച്ച് പാദത്തിലെ പ്രവർത്തനഫലം ഇന്ന് പുറത്തുവിടുമെന്നാണ് വിവരം. പ്രമുഖ കമ്പനികളു ടെയെല്ലാം ഓഹരികൾ ഇന്ന് നഷ്‌ടത്തിലാണ്.റിലയൻസ്,ഡോ.റെഡ്‌ഡീസ് ലാബ്,ടിസിഎസ്, ഭാരതി എയർടെൽ, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ടൈറ്റാൻ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്‌സ്, മാരുതി സസുകി, പവർഗ്രിഡ്, ഇൻഫോസിസ്,ഐടിസി എന്നിവയുടെ ഓഹരികളാണ് നഷ്‌ടത്തിലുളളത്.