Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൊഴിലാളി ദൗര്‍ലഭ്യം: ഇന്ത്യയില്‍ നിന്ന് പത്ത് ലക്ഷം നൈപുണ്യ തൊഴിലാളികളെ ലക്ഷ്യമിട്ട് റഷ്യ


മോസ്‌കോ:ഇന്ത്യയില്‍ നിന്നുള്ള പത്ത് ലക്ഷം തൊഴിലാളികളെ ഇക്കൊല്ലം അവസാനത്തോടെ റഷ്യയ്ക്ക് ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യയിലെ വ്യാവസായിക മേഖലകളില്‍ വര്‍ദ്ധിച്ച് വരുന്ന തൊഴിലാളി ദൗര്‍ലഭ്യം പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.

ഇക്കൊല്ലം അവസാനത്തോടെ പത്ത് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ റഷ്യയിലെ സെവ്ര്‍ദ്‌ലോക് മേഖലയിലടക്കം എത്തുമെന്ന് റഷ്യയിലെ ഒരുവ്യവസായി വ്യക്തമാക്കി. ഈ വിഷയം കൈകാര്യം ചെയ്യാനായി മാത്രം യെകാതെരിന്‍ബര്‍ഗില്‍ ഒരുപുതിയ കോണ്‍സുലേറ്റ് ജനറല്‍ ആരംഭിക്കുമെന്നും യുറാല്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്‌ട്രി തലവന്‍ ആന്ദ്രെ ബെസെദിന്‍, റോസ് ബിസിനസ് കണ്‍സള്‍ട്ടിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കുടിയേറ്റ ഇന്ത്യന്‍ തൊഴിലാളികള്‍ ഉയര്‍ന്ന യോഗ്യതയുള്ള തൊഴില്‍ സേനയുടെ ദൗര്‍ലഭ്യം പരിഹരക്കു മെന്നും ബെസെദിന്‍ കൂട്ടിച്ചേര്‍ത്തു. യെകാതിരിന്‍ ബര്‍ഗ് തലസ്ഥാനമായ സെവര്‍ദിലോവ്‌സ്‌ക് യുറാല്‍ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. റഷ്യയുടെ ഘന വ്യവസായ മേഖലയും സൈനിക വാണിജ്യ സമുച്ചയവു സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ലോകപ്രശസ്‌ത യുറാല്‍ മാഷും ടി 9 പരമ്പരയില്‍ പെട്ട ടാങ്ക് നിര്‍മ്മാതാക്കളായ യുറാല്‍ വാഗണ്‍ സവോദും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

വാണിജ്യ കമ്പനികളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും ബെസെദിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മേഖല നൈപുണ്യമുള്ള തൊഴിലാളികളുടെ ക്ഷാമം വലിയ തോതില്‍ അനുഭവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില തൊഴിലാളികള്‍ യുക്രെയ്‌നിലെ യുദ്ധമുഖത്താണ്. യുവാക്കള്‍ക്കാകട്ടെ ഫാക്‌ടറികളില്‍ തൊഴിലെടുക്കാന്‍ താത്‌പര്യവുമില്ലെന്ന് ബെസെദിന്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയില്‍ നിന്നും വടക്കന്‍ കൊറിയയില്‍ നിന്നും തൊഴിലാളികളെ ക്ഷണിക്കാന്‍ തങ്ങള്‍ ആലോചിക്കുന്നു ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത് വളരെ സങ്കീര്‍ണമാണെന്നും അദ്ദേഹം പറഞ്ഞു.

2024 മുതല്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ റഷ്യയിലെത്തിത്തുടങ്ങിയിരുന്നു. കലിനിന്‍ഗ്രാഡ് മത്സ്യ സംസ്‌കരണ കേന്ദ്രമായ സറോഡിനുവിലേക്കായിരുന്നു ഇവരിലേറെയും എത്തിയത്. വലിയ തൊഴിലാളി ക്ഷാമം ഉണ്ടായ ഘട്ടത്തിലാണ് ഇത്. 2030ഓടെ രാജ്യത്ത് 31ലക്ഷം തൊഴിലാളികളുടെ ക്ഷാമം ഉണ്ടാകുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്‍റെ പ്രവചനം.അത് കൊണ്ട് തന്നെ യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ എണ്ണം 2025ല്‍ വര്‍ദ്ധിപ്പി ക്കാനാണ് നീക്കം. റഷ്യന്‍ വാണിജ്യ കമ്പനികള്‍ 47000 യോഗ്യതയുള്ള കുടിയറ്റ തൊഴിലാളികളെ സിഐഎസ് ഇതര രാജ്യങ്ങളില്‍ നിന്ന് 2024ല്‍ നിയമിച്ചെന്നാണ് മന്ത്രാലയത്തിന്‍റെ കണക്ക്

മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടി തൊഴിലാളികളെ നിയമിക്കാന്‍ സാമ്പത്തിക വികസന മന്ത്രാലയം ആഹ്വാ നം ചെയ്യുന്നു. അതേസമയം കഴിഞ്ഞ വര്‍ഷ മാര്‍ച്ച് 22ന് ക്രോക്കസ് സിറ്റി ഹാളിലുണ്ടായ ഭീകരാക്രമ ണത്ത തുടര്‍ന്ന് മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ നിന്ന് കുടിയേറ്റ തൊിലാളികള്‍ വരുന്നത് തടയാന് കുടിയേറ്റ നിയമങ്ങള്‍ രാജ്യത്ത് ശക്തമാക്കിയിരിക്കുകയാണ്.


Read Previous

തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപിയും എല്‍ഡിഎഫും ചേര്‍ന്ന് കേരളത്തില്‍ വോട്ടര്‍ പട്ടിക അട്ടിമറിക്കുമോ എന്ന് കോണ്‍ഗ്രസിന് ആശങ്ക; നിരീക്ഷിക്കാൻ പ്രത്യേക ടീം

Read Next

തന്ത്രങ്ങള്‍ പാളുമ്പോളുമ്പോള്‍ മധുരം വിജയിക്കുമോ? ഇന്ത്യ- ബംഗ്ലാദേശ് നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടെ മാമ്പഴ നയതന്ത്രവുമായി ബംഗ്ലാദേശ്; വിജയിക്കുമോ ബംഗ്ലാദേശ് തന്ത്രങ്ങള്‍? 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »