ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
യാത്ര ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പുതിയ സ്ഥലങ്ങള്‍ കാണാനും അനുഭവങ്ങള്‍ സമ്പാദിക്കാനും ഓര്‍മ്മകള്‍ സൊരുക്കൂട്ടാനുമൊക്കെ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്? പക്ഷെ, യാത്രയ്ക്കിടയില്‍ അസുഖം വരുന്നത് അത്ര നല്ല അനുഭവമായിരിക്കില്ല. അതുകൊണ്ടാണ് യാത്രയില്‍ ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പറയുന്നത്. കണ്ണില്‍ കാണുന്നതെല്ലാം പരീക്ഷിക്കാം എന്ന ആഗ്രഹം ചിലപ്പോള്‍ യാത്ര തന്നെ അവസാനിപ്പിക്കണ്ട അവസ്ഥയുണ്ടാക്കിയേക്കാം. ചില കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ യാത്രയ്ക്കിടെ സംഭവിച്ചേക്കാവുന്ന അശുഭ സംഭവങ്ങള്‍ ഒഴിവാക്കാനാകും…’
കഫീന്‍ – അമിതമായി പഞ്ചസാര അടങ്ങിയതും കഫീന്‍ ഉള്ളക്കം ഉള്ളതുമായ പാനീയ ങ്ങള്‍ ശരീരത്തിലെ ജലാംശം കുറയ്ക്കാനും ഊര്‍ജ്ജം നഷ്ടപ്പെടാനും കാരണമാകും. അതുകൊണ്ട് ഹെര്‍ബല്‍ ടീ അല്ലെങ്കില്‍ ഗ്രീന്‍ ടീ ആണ് യാത്രയില്‍ ഉത്തമം.
മദ്യം – യാത്ര, അവധി എന്നൊക്കെ കേള്‍ക്കുമ്പോള്‍ പലര്‍ക്കും മദ്യപാനും ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്. എന്നാല്‍ ഇത് അമിതമാകുന്നത് ആഹാരക്രമത്തെയും ആരോഗ്യത്തെയുമൊക്കെ ബാധിക്കും. മദ്യപിക്കണമെങ്കില്‍ തന്നെ ഫ്രക്ടോസ് സിറപ്പും അമിതമായ പഞ്ചസാരയും അടങ്ങിയ കോക്ടെയ്‌ലുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
വറുത്തതും പൊരിച്ചതും വേണ്ട – എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം യാത്രയില്‍ നല്ലതല്ല. ഇത് നിങ്ങളുടെ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും, പല അസ്വ സ്ഥതകളുമുണ്ടാക്കും. ഗ്രില്‍ ചെയ്തവയും ആവിയില്‍ വേവിച്ചതും പുഴുങ്ങിയതുമായ ഭക്ഷണങ്ങളും കഴിക്കുന്നതാണ് നല്ലത്.
വഴിയോരക്കടകള്‍ ആകര്‍ഷിക്കും, പക്ഷെ – ഒരു പുതിയ സ്ഥലത്തെത്തുമ്പോള്‍ അവിടുത്തെ തനത് രുചികള്‍ ആസ്വദിക്കാന്‍ കൊതി തോന്നുന്നത് സ്വാഭാവികമാണ്. ഇതിന് ഏറ്റവും ബെസ്റ്റ് ഓപ്ഷന്‍ ആയി പലര്‍ക്കും തോന്നുന്നത് വഴിയോരക്കടകളാണ്. പക്ഷെ ഇത്തരത്തിലുള്ള എല്ലാ കടകളിലും വൃത്തിക്ക് കാര്യമായ ശ്രദ്ധ നല്‍കിയിട്ടു ണ്ടാകില്ല. അതുകൊണ്ട് വൃത്തിഹീനമായി തോന്നുന്ന കടകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
മധുരം സൂക്ഷിക്കണം – മിഠായിയും ചോക്ലേറ്റും കേക്കുമൊക്കെ ആരെയും ആകര്‍ ഷിക്കും. പക്ഷെ യാത്ര പോകുമ്പോള്‍ ഇതൊക്കെ കണ്ടാലും കണ്‍ട്രോള്‍ വിടാതിരി ക്കാന്‍ പഠിക്കണം. അമിതമായി മധുരം കഴിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജം കുറയ്ക്കു കയും പെട്ടെന്ന് ക്ഷീണം തോന്നാന്‍ ഇടയാക്കുകയും ചെയ്യും.
പ്രൊസസ്ഡ് ഫുഡ്ഡ് വേണ്ടേ വേണ്ട – പ്രൊസസ്ഡ് ഭക്ഷണങ്ങളില്‍ ആവശ്യ പോഷകങ്ങ ളൊന്നും ഉണ്ടാകില്ലെന്ന് മാത്രമല്ല അനാരോഗ്യകരമായ കൊഴുപ്പും സോഡിയവും കൃത്രിമ അഡിറ്റീവുകളും അടങ്ങിയിട്ടുണ്ടാകും. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങളില്‍ യാത്രയില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.
ജ്യൂസും സോഡയും കുടിക്കുമ്പോള്‍! – ദാഹിക്കുമ്പോള്‍ ഒരു ഗ്ലാസ് സോഡ കുടിക്കാ മെന്നും കുപ്പിയില്‍ കിട്ടുന്ന എനര്‍ജി ഡ്രിങ്കുകള്‍ അകത്താക്കാമെന്നുമൊക്കെ തോന്നും. പക്ഷെ, എപ്പോഴും വെള്ളം കുടിക്കുന്നത് തന്നെയാണ് നല്ലത്. അതല്ലെങ്കില്‍, മധുര മില്ലാത്ത ഹെര്‍ബല്‍ ചായയോ ഫ്രഷ് ജ്യൂസുകളോ തെരഞ്ഞെടുക്കാം.