ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് ഇന്ന് മിക്കവരുടെയും പ്രശ്നമാണ്. മഞ്ഞുകാലത്താണ് പലര്‍ക്കും ചുണ്ട് വരണ്ട് പൊട്ടുന്നത് അധികമാകുന്നത്. ഇത് പൊട്ടുന്നത് തടയാന്‍ ലിപ് ബാം അല്ലെങ്കില്‍ വാസ്ലിന്‍ ആയിരിക്കും ഇന്ന് അധികം പേരും ഉപയോഗിക്കുന്നത്.
എന്നാല്‍ ഇതിന് വീട്ടില്‍ തന്നെ ചില പൊടിക്കെെകളുണ്ട്..
. ഗ്രീന്‍ ടീ ബാഗ് കുറച്ച് നേരം ചൂടുവെള്ളത്തിലിട്ട ശേഷം ആ ടീ ബാഗ് ചുണ്ടില്‍ വയ്ക്കുന്നത് ചുണ്ടുകള്‍ ലോലമാകാനും വരണ്ട് പൊട്ടുന്നത് തടയാനും സഹായിക്കുന്നു.
. വെള്ളരിക്ക നീര് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളെ സംരക്ഷിക്കുന്നു. ഇത് ചുണ്ടുകള്‍ക്ക് നിറം ലഭിക്കാനും തൊലി പൊട്ടുന്നത് തടയാനും ഗുണം ചെയ്യും.
. വെളിച്ചെണ്ണ പ്രകൃതിദത്ത മോയ്‌സ്ചുറൈസറാണ്. ആരോഗ്യകരമായ ഫാറ്റി ആസിഡുകള്‍ വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചുണ്ടുകളെ കൂടുതല്‍ മൃദുവാക്കാന്‍ സഹായിക്കുന്നു. ദിവസവും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ഉപയോഗിച്ച് ചുണ്ടുകള്‍ മസാജ് ചെയ്യുന്നത് വരണ്ട് പൊട്ടുന്നത് തടയാന്‍ ഏറെ നല്ലതാണ്.
. ദിവസവും പാല്‍പാട 10 മിനുട്ട് ചുണ്ടില്‍ പുരട്ടിയ ശേഷം ഒരു കോട്ടന്‍ തുണി തണുത്ത വെള്ളത്തില്‍ മുക്കി തുടച്ചാല്‍ മൃദുലവും പിങ്ക് നിറത്തിലുള്ളതുമായ ചുണ്ടുകള്‍ ലഭിക്കും. . പെട്രോളിയം ജെല്ലിയും തേനും യോജിപ്പിച്ച് ചുണ്ടുകളില്‍ പുരട്ടുന്നത് ചര്‍മ്മത്തെ മൃദുവാക്കാനും പരിപോഷിപ്പിക്കാനും
വരണ്ട് പൊട്ടുന്നത് തടയാനും സഹായകമാണ്.