Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണോയെന്ന് തീരുമാനിക്കും: എസ് രാമചന്ദ്രന്‍ പിള്ള #Lok Sabha election result will decide whether to continue LDF government in Kerala: S Ramachandran Pillai


തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍ കൂടിയാകുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍പിള്ള. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമോയെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു രാമചന്ദ്രന്‍ പിള്ള.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരാണ് കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ സുഗമമായി തുടരാന്‍ അനുവദിക്കില്ല. ബിജെപി ഇതര സര്‍ക്കാരുകളോടുള്ള അവരുടെ സമീപനം തന്നെ അതാണ് കാണിക്കുന്നത്. കോണ്‍ഗ്രസിന്റെ കാര്യത്തിലാകട്ടെ, യുഡിഎഫ് സംവി ധാനം മുഴുവന്‍ എല്‍ഡിഎഫിന് എതിരാണ്. അതുകൊണ്ടാണ് കേരളത്തില്‍ ഇടതുപക്ഷം വിജയിച്ചാല്‍ മാത്രമേ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ച സാധ്യമാകൂ എന്ന് ഞങ്ങള്‍ പറയുന്നത്.

ഇടത് സര്‍ക്കാരിനും സിപിഎമ്മിനും കരിനിഴല്‍ വീഴ്ത്താന്‍ ഇഡി, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നു. അവ രാഷ്ട്രീയ പ്രചാരകരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ സമീപനം ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വിശദീകരിക്കും. സുപ്രീം കോടതി പോലും അതൊരു പ്രധാന വിഷയമായി അംഗീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാണ്. മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപിയുടെ പരാജയം അനിവാര്യമാണ്. അവിടെയാണ് സിഎഎയ്ക്കെതിരായ പ്രചാരണം പ്രധാനമാകുന്നത്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നതിലേക്കുള്ള നീക്കം, കാലാകാലങ്ങളില്‍ നിയമസഭകളിലെ രാഷ്ട്രീയ മാറ്റങ്ങള്‍ നിരസിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എസ് രാമചന്ദ്രന്‍പിള്ള കൂട്ടിച്ചേര്‍ത്തു.


Read Previous

സംസ്ഥാനത്ത് 6. 49 ലക്ഷം വോട്ടര്‍മാര്‍ കൂടി, ആകെ 2.77 കോടി സമ്മതിദായകര്‍; കന്നിവോട്ടര്‍മാര്‍ 5. 34 ലക്ഷം #6.49 lakh more voters in the state

Read Next

റഹീം മോചന ഫണ്ട് സമാഹരണം: റിയാദ് കെഎംസിസി ദശദിന ക്യാമ്പയിൻപ്രഖ്യാപിച്ചു. #Rahim Redemption Fund Collection.Riyadh KMCC announced a ten day campaign.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »