സംസ്ഥാനത്ത് 6. 49 ലക്ഷം വോട്ടര്‍മാര്‍ കൂടി, ആകെ 2.77 കോടി സമ്മതിദായകര്‍; കന്നിവോട്ടര്‍മാര്‍ 5. 34 ലക്ഷം #6.49 lakh more voters in the state


തിരുവനന്തപുരം; ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക തയ്യാറായി. കേരളത്തില്‍ 2.77 കോടി വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയു ള്ളവരാണ്. 2,77,49,159 വോട്ടര്‍മാരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് 6,49,833 വോട്ടര്‍മാരുടെ വര്‍ധനവുണ്ട്.

ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ് – 33.93 ലക്ഷം, വയനാട്ടില്‍ 6.35 ലക്ഷം. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ (94). സംസ്ഥാനത്തെ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേരാണ് ഒഴിവായത്. പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍ 5,34,394 പേരാണ്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്.

സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുമുണ്ട്. ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍-367. സ്ത്രീ പുരുഷ അനുപാതം 1,000: 1,068.

കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം (33,93,884), കുറവ് വോട്ടര്‍മാര്‍ ഉള്ള ജില്ല – വയനാട് (6,35,930), കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം(16,97,132), ആകെ പ്രവാസി വോട്ടര്‍മാര്‍ -89,839, പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല – കോഴിക്കോട് (35,793). 80 വയസ്സിന് മുകളില്‍ പ്രായമുള്ള 6,27,045 വോട്ടര്‍മാരുണ്ട്.

ലോക്സഭാ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ വിവരം: തിരുവനന്തപുരം- 14,30,531, ആറ്റിങ്ങല്‍- 13,96,807, കൊല്ലം- 13,26,648, പത്തനംതിട്ട-14,29,700, മാവേലിക്കര-13,31,880, ആലപ്പുഴ-14,00,083, കോട്ടയം-12,54,823, ഇടുക്കി-12,50,157, എറണാകുളം-13,24,047, ചാലക്കുടി-13,10,529, തൃശൂര്‍-14,83,055, ആലത്തൂര്‍-13,37,496, പാലക്കാട്-13,98,143 പൊന്നാനി-14,70,804 മലപ്പുറം-14,79,921 കോഴിക്കോട്-14,29,631 വയനാട്-14,62,423, വടകര-14,21,883, കണ്ണൂര്‍-13,58,368, കാസര്‍കോട്-14,52,230.


Read Previous

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകി; എട്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത മത്സരം നേരിടുന്നുവെന്ന് റിപ്പോര്‍ട്ട് #Reportedly, Congress is facing tough competition in eight constituencies

Read Next

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണോയെന്ന് തീരുമാനിക്കും: എസ് രാമചന്ദ്രന്‍ പിള്ള #Lok Sabha election result will decide whether to continue LDF government in Kerala: S Ramachandran Pillai

Leave a Reply

Your email address will not be published. Required fields are marked *

Most Popular