Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഇടത് മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി; 15 സീറ്റില്‍ സിപിഎം, 4 ഇടത്ത് സിപിഐ, കേരള കോണ്‍ഗ്രസിന് ഒന്ന് മാത്രം


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 15 സീറ്റില്‍ സിപിഎമ്മും നാല് സീറ്റില്‍ സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) രണ്ടാമതൊരു സീറ്റും ആര്‍ജെഡി ഒരു ലോക്‌സഭാ സീറ്റും ആവശ്യപ്പെട്ടെങ്കിലും സിപിഎം അംഗീകരിച്ചില്ല.

കേരള കോണ്‍ഗ്രസ് എം രണ്ടാമതൊരു സീറ്റ് കൂടി മുന്നണി യോഗത്തില്‍ ആവശ്യപ്പെ ട്ടെങ്കിലും നല്‍കാന്‍ കഴിയില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചു. ആര്‍ജെഡിയും ഒരു ലോക്‌സഭാ സീറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഘടകക ക്ഷികള്‍ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് നേതൃത്വം ആര്‍ജെഡിയെ അറിയിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ 16 സീറ്റില്‍ സിപിഎമ്മും നാല് സീറ്റില്‍ സിപിഐയും ആണ് മത്സരിച്ചുവന്നിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെയാണ് അവര്‍ മത്സരിച്ചുവന്നിരുന്ന കോട്ടയം സീറ്റ് നല്‍കിയത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയിലെ മൂന്ന് കക്ഷികളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 14ന് ജില്ലാ എല്‍ഡിഎഫ് യോഗങ്ങളും ചേരും.


Read Previous

യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍മരണങ്ങളില്‍ പ്രതികരണവുമായി അമേരിക്കന്‍ അംബാസഡര്‍

Read Next

പാടത്തിന് തീപിടിച്ചു; ആളിപ്പടരുന്നത് കണ്ടതോടെ ഹൃദയാഘാതം, വയോധികന്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »