ജിദ്ദ: പ്രവാസ ജീവിതത്തിനിടെ കാഴ്ച നഷ്ടപ്പെട്ട ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശി നജീം ഹബീബ് ജിദ്ദയില്‍ ഉദാരമതികളുടെ സഹായം തേടുന്നു. കഴിഞ്ഞ ജനുവരി 15ന് സൗദി റെഡ് ക്രെസന്റ് ഇദ്ദേഹത്തെ ബോധരഹിതമായ നിലയില്‍ മഹ്ജര്‍ ജദ്ആനി ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ ജിദ്ദയിലെ സ്വകാര്യ ആശുപത്രി യില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

2009ലാണ് 45കാരനായ നജീം ഹബീബ് പ്രവാസ ജീവിതം ആരംഭിക്കുന്നത്. 15 വര്‍ഷ ത്തില്‍ ഭൂരിഭാഗം ദിനങ്ങളും ചെലവഹിച്ചത് ദമാമിലാണ്. ഡ്രൈവറായും ഇലക്ട്രീ ഷ്യനായും ജോലി ചെയ്തുവരികയായിരുന്നു. രണ്ട് മാസം മുമ്പാണ് ജിദ്ദയിലെത്തിയത്.
ഇഖാമ കലാവധി അവസാനിച്ച് അഞ്ചു വര്‍ഷമായി. മഹ്ജര്‍ ജദ്ആനി ഹോസ്പിറ്റലില്‍ റെഡ് ക്രസന്റ് കഴിഞ്ഞ ജനുവരി 15ന് എത്തിച്ചെങ്കിലും ഇന്‍ഷുറന്‍സ് ആക്റ്റീവ് അല്ലാത്തതിനാല്‍ തുടക്കത്തില്‍ ഒരു ചികിത്സയും ലഭിച്ചിരുന്നില്ല. ഹോസ്പിറ്റലിലെ മലയാളി നഴ്‌സുമാര്‍ അറിയിച്ചത് അനുസരിച്ച് ജിദ്ദ കേരള പൗരാവലിയും ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷനും (സവ) ഇടപെട്ട് അടിയന്തര ചികിത്സ ലഭ്യമാക്കി. ഇപ്പോള്‍ ബോധം തിരിച്ചുകിട്ടി.
വിദഗ്ധ പരിശോധനയില്‍ തലക്കുള്ളില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി. അതുകാരണമാണ് കാഴ്ചനഷ്ടമായത്. ട്യൂമര്‍ നീക്കം ചെയ്യുന്നത് വൈകിയാല്‍ മറ്റു പല അവയവങ്ങളുടെയും ശേഷി കൂടി നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ജിദ്ദയില്‍ ഹസ്സന്‍ ഗസാവി ഹോസ്പിറ്റലിലാണ് ചികില്‍സ.
കൊറോണ സമയത്ത് ഇദ്ദേഹത്തിന് വന്‍ സാമ്പത്തിക ബാധ്യത വന്നതായി അറിയുന്നു. വാഹനവുമായും മറ്റും ബന്ധപ്പെട്ട് ചില കേസുകള്‍ നിലവിലുള്ളതിനാലും ചികിത്സയും യാത്രാ ചെലവുകളുമടക്കം ഭീമമായ തുകയാണ് നജീം ഹബീബിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിവരിക. നാട്ടില്‍ കടലിനോട് ചേര്‍ന്ന് ഒരു കൊച്ചുവീട്ടില്‍ ഇദ്ദേഹത്തെ പ്രതീക്ഷിച്ച് ഒരു കുടുംബം നിത്യവൃത്തിക്ക് വകയില്ലാതെ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം സവ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.
നജീം ഹബീബിനെ നാട്ടിലെത്തിച്ചാല്‍ പുന്നപ്ര ഷെയ്ഖുല്‍ ഇസ്ലാം മസ്ജിദ് കമ്മിറ്റി അവര്‍ക്ക് കഴിയുന്ന രീതിയില്‍ ചികില്‍സിക്കുന്നതില്‍ സഹകരിക്കാമെന്ന് അറിയിട്ടിട്ടുണ്ട്. നാട്ടിലെ ജനപ്രതിനിധികള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് ഇദ്ദേഹത്തിന്റെ വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ജിദ്ദയിലെ സാമൂഹികപ്രവര്‍ത്തകര്‍ കോണ്‍സുലേറ്റ് അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ജിദ്ദ കേരള പൗരവലിയും സവയും ചേര്‍ന്ന് അല്‍ റയാന്‍ ഓഡിറ്റോറി യത്തില്‍ ജിദ്ദയിലെ വിവിധ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കോഡി നേഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കി. എല്ലാ ദിവസവും ഇദ്ദേഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ദമാമിലെ നിയമ വിഷയങ്ങള്‍ തീര്‍ക്കുന്നതിന് സിറാജ് പുറക്കാട്, റഫീഖ് കൂട്ടിലങ്ങാടി എന്നിവര്‍ ശ്രമം നടത്തിവരുന്നു.ജിദ്ദയില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അലി തേക്കുതോട് (055505 6835), നൗഷാദ് പാനൂര്‍ (0553425991) ഹിഫ്‌സുറഹ്‌മാന്‍ (0501920450) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.