ഏക സിവില്‍ കോഡിനെ ഇനിയും എതിര്‍ക്കും; എംബസിയുടേത് തരംതാഴ്ന്ന നടപടിയെന്ന് വിമര്‍ശനം’ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി; തടയാമെങ്കില്‍ തടഞ്ഞോളൂ, പക്ഷെ, പറയാനുള്ളത് പറയുക തന്നെ ചെയ്യും’; പ്രസംഗം വിലക്കിയതിനെതിരെ ഫാത്തിമ തഹിലിയ


ദോഹ: ഖത്തറില്‍ കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുന്നത് വിലക്കിയ ദോഹ ഇന്ത്യന്‍ എംബസിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹിലിയ. തടയാമെങ്കില്‍ തടഞ്ഞോളൂ, പക്ഷെ, പറയാനുള്ളത് പറയുക തന്നെ ചെയ്യുമെന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ അവര്‍ വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിലും പ്രതിഷേധം രേഖപ്പെടുത്തി.

യൂണിഫോം സിവില്‍ കോഡിനെ എതിര്‍ത്ത് മുമ്പ് സംസാരിച്ചുവെന്ന് ചൂണ്ടി ക്കാട്ടിയാണ് പ്രസംഗം തടഞ്ഞതെന്ന് സ്ഥിരീകരിക്കുന്നതാണ് കുറിപ്പുകള്‍. യൂണിഫോം സിവില്‍ കോഡ് എതിര്‍ക്കുന്നവരെ എല്ലായിടത്തും എല്ലാ അര്‍ത്ഥത്തിലും വിലക്കുന്ന തരത്തിലേക്ക് ഖത്തറിലെ ഇന്ത്യന്‍ എംബസി തരം താഴുന്നതില്‍ അങ്ങേയറ്റം സഹതാപമുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.

ഇന്ത്യക്കകത്തും പുറത്തും ഈവിധ കാര്യങ്ങള്‍ എതിര്‍ത്തു പറയാനുള്ള മൗലി കാവകാശം ഭരണഘടന അനുവദിക്കുന്നതാണെന്ന് അവര്‍ എഴുതി. തങ്ങള്‍ക്കുള്ള സെന്‍സിറ്റിവ് അധികാരം ഉപയോഗിച്ച് മൗലികാവകാശം തടയാനുള്ള ബാലിശ ശ്രമമാണ് ഇന്ത്യന്‍ എംബസി പോലൊരു ഉത്തരവാദപ്പെട്ട സംവിധാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അവര്‍ വിമര്‍ശിച്ചു.’

‘അന്യദേശത്ത് ഇന്ത്യയുടെ യശസ്സും പ്രൗഢിയും ഉയര്‍ത്താന്‍ നിയോഗിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഈ അല്‍പത്തരത്തെ വിശേഷിപ്പിക്കാന്‍ നീചത്തമെന്ന വാക്യം പോലും പര്യാപ്തമല്ല. ആര്, എങ്ങനെ, എവിടെവെച്ച് വിലക്കിയാലും ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നാവും ചുണ്ടും തുന്നിക്കെട്ടാന്‍ ശ്രമിച്ചാലും എനിക്ക് പറയാനുള്ളത് ഞാന്‍ ഉറക്കെ പറയുക തന്നെ ചെയ്യും. ഇതര ചിന്തയുള്ളവരോട് അല്‍പം പോലും ബഹുമാനമില്ലാത്ത സംഘ്പരിവാറിന്റെ തലോടലും താരാട്ടുപാട്ടും ഔദാര്യമായി കിട്ടിയിട്ടല്ലല്ലോ നമ്മളാരും ജീവിക്കുന്നത്. തടയാമെങ്കില്‍ തടഞ്ഞോളൂ. പക്ഷെ, പറയാനുള്ളത് വള്ളി പുള്ളി വിടാതെ പറയുക തന്നെ ചെയ്യും’- ഫാത്തിമ തഹിലിയ എഴുതി.

ഫാത്തിമ തഹിലിയയെ പരിപാടിയില്‍ പ്രസംഗിക്കാന്‍ അനുവദിച്ചാല്‍ കെഎംസി സിയുടെ എംബസി അഫിലിയേഷന്‍ റദ്ദാക്കുമെന്ന് എംബസി മുന്നറിയിപ്പ് നല്‍കിയതോടെ സംഘാടകര്‍ പിന്നോട്ടുപോവുകയായിരുന്നു. ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാവിങ് ആണ് ഫെബ്രുവരി എട്ടിന് സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് ഫാത്തിമയെ ഒഴിവാക്കിയത്. മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയില്‍ എത്തിയ ശേഷമായിരുന്നു ഇത്.

ഈ പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വീഡിയോയില്‍ ഏക സിവില്‍കോഡിനെതിരായ ഫാത്തിമ നടത്തിയ പ്രഭാഷണ ശകലം വന്നത് ചൂണ്ടിക്കാട്ടിയാണ് എംബസി ഉദ്യോഗസ്ഥര്‍ കെഎംസിസി നേതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മുന്നറിയിപ്പില്‍ ഭയന്ന കെഎംസിസി നേതാക്കള്‍ ഇതിന് വഴങ്ങുകയായിരുന്നു.


Read Previous

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ശനിയാഴ്ച വരെ മഴക്ക് സാധ്യത’ചിലയിടങ്ങളില്‍ ഇടിമിന്നലും ആലിപ്പഴവര്‍ഷവുമുണ്ടാവും; ജാഗ്രതപാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്

Read Next

ഉദാരമതികളുടെ സഹായം തേടുന്നു’ പ്രവാസ ജീവിതത്തിനിടെ ട്യൂമര്‍ ബാധിച്ച് കാഴ്ച നഷ്ടമായി; ജിദ്ദയില്‍ ചികില്‍സക്കും രേഖകള്‍ ശരിയാക്കാനും സഹായം തേടി ആലപ്പുഴ സ്വദേശി

Leave a Reply

Your email address will not be published. Required fields are marked *

Most Popular