ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഇന്ത്യയുടെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉല്‍പന്ന വൈവിധ്യങ്ങളുമായി ഇന്ത്യന്‍ ഉത്സവ് ആഘോഷിക്കുന്നു. ഈ മാസം 19 വരെ നീണ്ടുനില്‍ക്കുന്ന ഉത്സവ് റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ ലുലു സ്‌റ്റോറില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു.

വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും നയതന്ത്രപ്രതിനിധികളും മാധ്യമ പ്രവര്‍ത്ത കരും സൗദി പൗരന്മാരും ചടങ്ങില്‍ സംബന്ധിച്ചു. അതിഥികള്‍ക്കായി വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യവൈവിധ്യങ്ങള്‍ തയ്യാറാക്കിയിരുന്നു.
ഒരു ‘ഇന്ത്യന്‍ തെരുവ്’ മാതൃകയിലാണ് സാരി, ഫാഷന്‍ ഇനങ്ങള്‍, ഇന്ത്യന്‍ ഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങള്‍ അടക്കമുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയി രിക്കുന്നത്. ക്ലാസിക് ഇന്ത്യന്‍ സാരി മെറ്റീരിയലുകള്‍, വേനല്‍കാല വസ്ത്രങ്ങള്‍, ഗൗണുകള്‍, ജെല്ലബിയ അബായ, സ്‌കര്‍ട്ടുകള്‍ എന്നിവ ആകര്‍ഷകമായി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഉയര്‍ന്ന ഇനം അസം ചായ മുതല്‍ എത്‌നിക് റെഡി മീല്‍സ്, സ്‌നാക്‌സ്, ജിഐ ടാഗു ചെയ്ത ഉല്‍പ്പന്നങ്ങള്‍, മില്ലറ്റ്, മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ 714 ലധികം ജനപ്രിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പ്രത്യേക പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അനില്‍, ഇറ്റോപിയ, ഫാനി, മണ്‍സൂണ്‍ ഹാര്‍വെസ്റ്റ് എന്നീ നാല് മികച്ച ഇന്ത്യന്‍ ഫുഡ് ബ്രാന്‍ഡുകള്‍ ചടങ്ങില്‍ പുറത്തിറക്കി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വാണിജ്യബന്ധം വന്‍തോതില്‍ വളര്‍ന്നിട്ടുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്ത് അംബാസഡര്‍ പറഞ്ഞു.
2023 സാമ്പത്തിക വര്‍ഷത്തില്‍ 52 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും സൗദിയും തമ്മില്‍ നടന്നത്. ഇന്ത്യ സൗദി വാണിജ്യ ബന്ധങ്ങളുടെ മൊത്ത ത്തിലുള്ള വളര്‍ച്ചയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പോലുള്ള വാണിജ്യ സ്ഥാപനങ്ങള്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഇന്ത്യ-ജിസിസി വ്യാപാരത്തില്‍ മുന്‍പന്തിയിലാണെന്നും 2022ല്‍ ഏകദേശം 185 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ജിസിസി യിലേക്ക് കയറ്റുമതി ചെയ്തതായും ലുലു ഹൈപര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. 2022ല്‍ സൗദി ലുലു മാത്രം ഏകദേശം 58 മില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ഫുഡ് സോഴ്‌സിംഗ്, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ലുലുവിന്റെ സ്വന്തം ലേബലിലുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവയും ട്രെന്‍ഡിനനുസരിച്ചുള്ള വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യുന്നവരും ഇന്ത്യന്‍ ഉല്‍സവിനെ ആകര്‍ഷകമാക്കും. അദ്ദേഹം പറഞ്ഞു. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഓണ്‍ലൈന്‍ വഴിയും പര്‍ച്ചേസ് ചെയ്യാവുന്നതാണ്.
