മൈത്രി കേരളീയം’ സാംസ്‌കാരികോത്സവം -2023 ശ്രദ്ധേയമായി, മുഖ്യാതിഥിയായി എ.എം ആരിഫ് എം.പി പങ്കെടുത്തു.



റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയു ടെ 18 ാം വാര്ഷികത്തോടനുബന്ധിച്ച് അപ്പോളോ ഡിമോറ ഓഡിറേറാറിയത്തില് വെച്ച് സംഘടിപ്പിച്ച ‘മൈത്രി കേരളീയം 2023’ എന്ന പരിപാടി ശ്രദ്ധേയമായി. മുഖ്യാതിഥിയായി എ.എം ആരിഫ് എം.പി പങ്കെടുത്ത പരിപാടി പ്രവാസി ഭാരതിയ പുരസ്ക്കാര ജേതാവ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.

മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സംഘടിപ്പിച്ച മൈത്രി കേരളീയം 2023. പരിപടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത എ.എം ആരിഫ് എം.പി സംസാരിക്കുന്നു

പ്രവാസികളുടെ ഒരുമയും ഐക്യവും മാതൃകാപരമാണെന്ന് ഏഎം ആരിഫ് എംപി പറഞ്ഞു. മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ഒരുക്കിയ മൈത്രി കേരളീയം-2023 പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം രൂപീകരിച്ച് 67 വർഷം പിന്നിട്ടു. എങ്കിലും ഇന്നും സംസ്ഥാനത്തിന്റെ സമ്പദ് ഘടനക്ക് പിന്തുണ നൽകുന്നത് പ്രവാസികൾ അയക്കുന്ന പണമാണ്. അതുകൊണ്ടുതന്നെ പ്രവാസി ക്ഷേമത്തിന് കേരള സമൂഹം കടപ്പെട്ടിരിക്കുന്നു. റിയാദിൽ നിന്ന് തിരുവനന്തപുര ത്തേക്ക് നേരിട്ടുള്ള വിമാന സർവീസിന് ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സംസ്കാരവും പൈതൃകവും വിളംബരം ചെയ്യുന്ന കേരളീയം ന്യത്താവിഷ്കാരം, ന്യത്ത ന്യത്യങ്ങള്, ഗാന സന്ധ്യ കൂടാതെ അറബിക് മ്യൂസിക്ക് ബാന്റ് (ബുര്ഗ) എന്നിവയും അരങ്ങേറി.

മൈത്രി കേരളീയം 2023 പരിപടിയില് മുഖ്യാതിഥിയായി പങ്കെടുത്ത എ.എം ആരിഫ് എം.പിക്ക് മൈത്രിയുടെ ഉപഹാരം പ്രസിഡന്റ് റഹ്മാന് മുനമ്പത്ത് കൈമാറുന്നു.

പ്രസിഡന്റ് റഹ്മാന് മുനമ്പത്ത് അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക പരിപാടിയില്‍ മൈത്രി അഡൈ്വസറി ബോര്ഡ് ചെയര്മാനും പ്രോഗ്രാം കണ്വീനറുമായ ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രസഗം നടത്തി. റിയാദിലെ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, വ്യാവസായിക, മാധ്യമ മേഖലകളിലെ പ്രമുഖരായ അബ്ദുള്ള വല്ലാഞ്ചിറ ഒ.ഐ.സി.സി പ്രതിനിധി, സുരേഷ് കണ്ണപുരം കേളി പ്രതിനിധി, സുധീര് കുമ്മിള് നവോദയ പ്രതിനിധി, വി .ജെ നസ്രുദീൻ മീഡിയ ഫോറം പ്രതിനിധി, മജീദ് ചിങ്ങോലി, ജോസഫ് അതിരുങ്കല്‍, ഡോ: ജയചന്ദ്രന്‍, മൈമൂന അബ്ബാസ് . സലിം മാഹി, അന്സാരി വടക്കുംതല, അബ്ദുല് സലിം അര്‍ത്തിയില്‍, മുനീര്ഷാ തണ്ടാശ്ശേരില്‍ , സാബു കല്ലേലിഭാഗം, ഷൈജു പച്ച റിയാദ് ടാക്കീസ് പ്രതിനിധി, ഉമ്മര് മുക്കം ഫോര്ക്ക പ്രതിനിധി, ഫിറോസ് പോത്തന്‍കോട് ഷിഫ മലയാളി സമാജം പ്രതിനിധി എന്നിവര് ആശംസകള്‍ നേര്ന്നു. എ എം ആരിഫ് എം പിക്ക് മൈത്രിയുടെ ആദരവ് പ്രസിഡന്റ് റഹ്മാന് മുനമ്പത്ത് കൈമാറി.

മൈത്രി കേരളീയവുമായി സഹകരിച്ച വ്യാവസായിക പ്രമുഖരായ വിന്റര് ടൈ കമ്പനി ഡയറക്ടര് വര്ഗീസ് ജോസഫ്, ടെക്നോ മേക്ക് ഡയറക്ടര് ഹബീബ് അബൂബക്കര്, എം.കെ ഫുഡ്സ് ചെയര്മാന്‍ സാലേ സിയാദ് അല് ഒത്തെബി, ഫ്യൂച്ചര് ടെക് ഡയറക്ടര് അജേഷ് കുമര്, ലിയോ ടെക് ഡയറക്ടര് മുഹമ്മദ് കുഞ്ഞ് സിദ്ധീഖ് എന്നിവ രെ എം.പി ആരിഫ് മൊമന്റോ നല്കി ആദരിച്ചു.

മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ മൈത്രി കേരളീയം 2023 പരിപാടിയില്‍ നിന്ന്.

മൈത്രിയുടെ ആദ്യകാലം മുതലല്‍ സുസ്തിര്ഹമായ സേവനങ്ങള്‍ നല്കിയ ഷാനവാസ് മുനമ്പത്ത്, അബ്ദുല് മജീദ്, സക്കീര് ഷാലിമാര്, നസീര് ഹനീഫ്, നാസര് ലെയ്സ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. മൈത്രി കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ആരിഫ് എം.പി മൈത്രി ജീവകാരുണ്യ കണ്‍വിനര്‍ അബ്ദുല് മജീദിന് കൈമാറി.

മൈത്രി സുരക്ഷാ പദ്ധതി 2-ാം ഘട്ടം അപേക്ഷാ ഫോം ആരിഫ് എം.പി അനില്‍ കരുനാഗപ്പള്ളിയുടെ സാന്നിധ്യത്തില് ലത്തിഫിന് കൈമാറി.ചടങ്ങി;;ല്‍ നിഖില സമീര് എഴുതിയ ‘ വൈദ്യേര്സ് മന്സില്‍’ എന്ന പുസ്തകത്തിന്റെ സൗദിതല പ്രകാശനം ഷിഹാബ് കൊട്ടുകാടിന് നല്കി എം.പി ആരിഫ് നിര്വ്വഹിച്ചു. മൈത്രി ജനറല് സെക്രട്ടറി നിസാര് പള്ളിക്കശ്ശേരില്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു. ഭൈമി സുബിന്‍ അവതാരികയായിരുന്നു.

തുടര്‍ന്ന് ജലീല്‍ കൊച്ചിന്റെ നേത്യത്വത്തില്‍ ആരംഭിച്ച ഗാനസന്ധ്യയില്‍ അല്താഫ്, റഹീം, ലിനെററ് സ്കറിയ, നീതു, ഷബാന അന്ഷാദ്, ഫിദ ഫാത്തിമ, മുഹമ്മദ് ഹാഫിസ് എന്നിവര് ഗാനങ്ങള്‍ ആലപിച്ചു. നിദ ജയിഷ്, സെന്ഹ, ഹൈഫ എന്നിവരുടെ ന്യത്തന്യ ത്യങ്ങളും അരങ്ങേറി. പരിപാടിയിള്‍ പങ്കെടുത്തവര്ക്കുള്ള ഉപഹാരങ്ങളും സമ്മാനിച്ചു.
കബീര് പാവുമ്പ, ഹുസൈന്‍, ഹാഷിം, ഷാജഹാന്‍, ഷംസുദ്ദീന്‍, സുജീബ്, മുഹമ്മദ് ഷെഫീഖ്, റോബിന്‍, മന്സൂര്, സജീര് സമദ് , റാഷിദ് ഷറഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്കി.


Read Previous

മകനുമായി പ്രഭാത സവാരിക്കിറങ്ങി, ഇരുവരെയും കണ്ടെത്തിയത് മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ വീടിന് സമീപത്തെ കെട്ടിടത്തില്‍

Read Next

ഒ ഐ സി സി റിയാദ് കണ്ണൂർ ജില്ലാ കമ്മിറ്റി ചികിത്സാ സഹായം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »