ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
അന്തിസമയത്ത് ബസ് സ്റ്റാൻഡിൽ എത്തുന്ന പുരുഷമാർക്ക് പെണ്ണുങ്ങളെ വിൽക്കാൻ കറങ്ങി നടക്കുന്ന ഒരുവൻ….. പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ ഏക മകളുടെ പ്രായമുള്ള നിസ്സഹയായ ഒരു കുട്ടിയെ രക്ഷിക്കുന്ന ഒരച്ഛൻ… മകൾക്കു വാങ്ങിയ സമ്മാനപ്പൊതിക്കൊപ്പം അയാൾ ആ പെൺകുട്ടിയെയും കൂട്ടിക്കൊണ്ടു പോകുന്നു.. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഹൃദയാർദ്രമായ കാഴ്ചകൾ തെളിയുക യാണ്, ഉള്ളിൽ നിറയുകയാണ്… ഈ ഹ്രസ്വചിത്രം ….
മകൾക്കായ്.. സ്വാഭാവിക അഭിനയം കാഴ്ച്ച വെച്ച ചിത്രത്തിലെ അഭിനേതാക്കൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. അച്ഛൻ ആയി രാജീവ് ആർ ലാലും, ബാഷയായി സുന്ദർ നടവരമ്പയും ഭ്രാന്തനായി സന്തോഷ് ഘ്യാനും പെൺകുട്ടിയായി വൈഗ കെ സജീവും ആണ് അഭിനയിച്ചിരിക്കുന്നത്. കൂടാതെ, വിനോദ് ബാബു, ബിന്ദു, ഷീജ, ബീന തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.
ചിത്രം മനോഹരമായി അണിയിച്ചൊരുക്കിയ സംവിധായകൻ അനിൽ കെ സി, ഏകാന്തം, ഉപ്പളം, പള്ളിവാൾ പോലെയുള്ള മികച്ച ഹ്രസ്വചിത്രങ്ങളുടെ സംവിധായ കൻ കൂടിയാണ്. വി & ആർ ക്രീഷൻസിന്റെയും ജെസിബി പ്രൊഡക്ഷൻസിന്റെയും ബാനറിൽ വിപിൻ ദാസും ജൂബി സി. ബേബിയുമാണ് ഈ ചെറുചിത്രം നിർമ്മിച്ചത്. ഓറഞ്ച് മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
ആദർശ് വിപിന്റെ ആണ് കഥ. ഛായാഗ്രഹണം ധനീഷ് തെക്കേമാലി. രണദേവ് മറ്റത്തോളിയുടെ രചനക്ക് വി.പി. ചന്ദ്രേഷ് ഈണമിട്ട ഹൃദയസ്പർശിയായ കവിത ആലപിച്ചത് രജേഷ് മാധവ് ആണ് . പശ്ചാത്തലസംഗീതം സജിത്ത് ശങ്കർ. വിഷ്ണു വേണുഗോപാൽ സഹസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ വിനോദ് ബാബു ആണ്. താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിൽ ‘മകൾക്കായ്’ ലഭ്യമാണ്.
https://www.youtube.com/watch?v=a_loOjRPv8I