ലുലു ഷോപ്പിംഗ് ഇനി കൂടുതൽ എളുപ്പം, ഹംഗർ സ്റ്റേഷനുമായി കരാർ ഒപ്പിട്ടു


റിയാദ്: സഊദി ലുലു ഷോപ്പിങ് കൂടുതൽ ലളിതമാക്കി ഉപഭോക്താവിന്റെ കൈകളിലേക്ക് പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ ഹംഗർസ്റ്റേഷനുമായി കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ടു ലുലുവിന് പ്രതിനിധികാരിച്ച് സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഡയറക്ടർ ഷെഹിം മുഹമ്മദ്, ഹംഗർസ്റ്റേഷൻ പ്രതിനിധി ക്വിക്ക് കൊമേഴ്‌സ് സീനിയർ ഡയറക്ടർ മിസ്. ഘോഫ്രാൻ ധൈനി എന്നിവർ പങ്കെടുത്തു

റീട്ടെയിൽ ഭീമന് ലുലു 32 സ്റ്റോറുകളുള്ള സഊദിയിലെ വിവിധ ശാഖകളിൽ നിന്ന് പലചരക്ക് സാധനങ്ങളും വീട്ടാവശ്യങ്ങളും സൗദിയിലെ അറിയപ്പെടുന്ന ഡെലിവറി ബ്രാൻഡായ ഹംഗർസ്റ്റേഷനിലൂടെ ഓർഡർ ചെയ്യാനും സൗകര്യപൂർവ്വം വീട്ടിലെത്തി ക്കാനും കഴിയും.

ലുലു അവതരിപ്പിച്ച ഉപഭോക്തൃ സേവനങ്ങളുടെ ഭാഗമാണ് പുതിയ സേവനം, ഷോപ്പിംഗ് എളുപ്പവും കൂടുതൽ സൗകര്യപ്രദവും ഉപഭോക്താക്കളക്ക് കൂടുതൽ സൌകര്യപ്രദവുമാണ് വീട്ടിലിരുന്ന് ആപ്ലിക്കേഷൻ ബ്രൗസ് ചെയ്യാനും ലുലുവിന്റെ വെർച്വൽ ഇടനാഴികളിൽ നിന്ന് പലചരക്ക് സാധനങ്ങൾ തിരഞ്ഞെടുക്കാനും ഡെലിവർ ചെയ്യാനും ഇതുവഴി കഴിയും.

ഹംഗർസ്റ്റേഷനുമായുള്ള പങ്കാളിത്തം സൗദി അറേബ്യ യിലെ ഞങ്ങളുടെ റീട്ടെയിൽ സാന്നിധ്യത്തിലേക്ക് മറ്റൊരു പ്രവേശനമാണ് തുറക്കുന്നതെന്നും, നിലവിൽ ഓൺ ലൈൻ ഡെലിവറി, എക്‌സ്‌പ്രസ് ഡെലിവറി, വാട്ട്‌സ്ആപ്പ് ഡെലിവറി എന്നിവ ഊർജിതമായി നടന്നുവരുന്നതായും അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഡയറക്ടർ ഷെഹിം മുഹമ്മദ്, പറഞ്ഞു ,

ഓൺലൈൻ ഷോപ്പിംഗ് റീട്ടെയിൽ ബിസിനസിന്റെ ഭാവിയായതിനാൽ, ശക്തമായ ലാസ്റ്റ്-മൈൽ ഡെലിവറി നെറ്റ്‌വർക്കിനുള്ള ഹംഗർസ്റ്റേഷന്റെ പ്രശസ്തി വർദ്ധിപ്പി ക്കാനും ലുലു ഉല്പ്പന്നങ്ങൾ ഉപഭോക്താക്കളുടെ വീടുകളിലേക്ക് ഫലപ്രദമായി എത്തിക്കാനും പുതിയ കരാർ വഴി സാധ്യമാകുമെന്നും . ഷെഹീം കൂട്ടിച്ചേർത്തു.


Read Previous

മകൾക്കായ്” – പെൺമക്കളെ സ്നേഹിക്കുന്നവർ കണ്ടിരിക്കേണ്ട ഒരു ചിത്രം

Read Next

മാന്തോപ്പുകളുടെ കേന്ദ്രം അൽഉല,സഊദിയിലെ മൂന്നാമത്തെ കാർഷിക ഫല ഉൽപ്പന്നം; ഒരാഴ്ച നീണ്ടു നിൽക്കുന്ന മാമ്പഴ ഉത്സവ ആഘോഷങ്ങൾക്ക് അൽ മൻഷിയ ഫാർമേഴ്‌സ് മാർക്കറ്റിൽ തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular