ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ന്യൂഡല്‍ഹി: ആക്ഷനായാലും അഭിനയസാധ്യതയായാലും ഒരുപോലെ മികവ് പ്രകടിപ്പിക്കാറുള്ള അക്ഷയ്കുമാര്‍ രാജ്യത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന നടന്മാരില്‍ ഒരാളാണ്. എന്നാല്‍ ഒരിക്കല്‍ ദേശീയ അവാര്‍ഡ് വേദിയില്‍ താന്‍ ഒരു മലയാളനടി കാരണം സ്വയം അപമാനിതനായെന്നാണ് അക്ഷയ്കുമാറിന്റെ വെളിപ്പെടുത്തല്‍.
അക്ഷയ് ഇക്കാര്യം പറയുന്നതിന്റെ ആജ് തക്കിന് നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. 2016-ലെ ദേശീയ അവാര്‍ഡ്ദാന ചടങ്ങിലെ സംഭവമാണ് താരം അനുസ്മരിച്ചത്. ആദ്യമായി താരത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചത് അന്നായിരുന്നു. റുസ്തം എന്ന സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയത്. ഈ നാഴികക്കല്ല് കൈവരിക്കാന്‍ തനിക്ക് 135 സിനിമകള്‍ അഭിനയിക്കേണ്ടി വന്നെന്നാണ് അക്ഷയ് വിവരിക്കുന്നത്.
എന്നാല്‍ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള നടി അത് നേടിയെന്നും അക്ഷയ് പറയുന്നു. ഈ സംഭവത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങിനെയാണ്. ”ദേശീയ അവാര്‍ഡ് വേദിയില്‍ ഞാന്‍ എങ്ങനെയാണ് അപമാനിക്കപ്പെട്ടതെന്ന് ഞാന്‍ നിങ്ങളോട് പറയാം. ആദ്യം കിട്ടിയ ദേശീയ അവാര്‍ഡ് വാങ്ങാന്‍ ഞാന്‍ വേദിയില്‍ ഇരിക്കുകയായിരുന്നു. ദേശീയ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങേണ്ടവരെല്ലാം അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എന്റെ അടുത്ത് ഒരു പെണ്‍കുട്ടി വന്ന് ഇരുന്നു. അവര്‍ പറഞ്ഞു. ‘സര്‍, നിങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം. ഞാന്‍ നിങ്ങളുടെ വലിയ ആരാധികയാണ്’ ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ എനിക്ക് തെല്ല് അഭിമാനം തോന്നി, ‘സാര്‍, നിങ്ങള്‍ ഇതുവരെ എത്ര സിനിമ ചെയ്തിട്ടുണ്ട്?’ ഏകദേശം 135 സിനിമകള്‍ എന്ന് ഞാന്‍ മറുപടി നല്‍കി.
അപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു, ”നിങ്ങള്‍ എത്ര സിനിമകള്‍ ചെയ്തിട്ടുണ്ട്?” ‘ഇത് എന്റെ ആദ്യ സിനിമയാണ്.’ എന്നോമറ്റോ ആയിരുന്നു അവളുടെ മറുപടി. അവള്‍ തന്റെ ആദ്യ ചിത്രവുമായി വന്ന് ദേശീയ അവാര്‍ഡ് നേടി, അപ്പോള്‍ ഞാന്‍ എന്ത് പറയും? തനിക്ക് വലിയ ലജ്ജ തോന്നിയെന്ന് നടന്‍ പറഞ്ഞു.
അതേസമയം ആ പുരസ്‌ക്കാരം നേടി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പാഡ്മാനിലെ അഭിനയത്തിന് അക്ഷയ്കുമാര്‍ വീണ്ടും ദേശീയ പുരസ്‌ക്കാരത്തിന് അര്‍ഹനായി. ഏറ്റവുമൊടുവില്‍, അക്ഷയ് കുമാര്‍ ഖേല്‍ ഖേല്‍ മേയില്‍, അമ്മി വിര്‍ക്ക്, തപ്സി പന്നു, വാണി കപൂര്‍, ഫര്‍ദീന്‍ ഖാന്‍, ആദിത്യ സീല്‍, പ്രഗ്യാ ജയ്സ്വാള്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചിരുന്നു. 2017 ല്‍ സുരഭിലക്ഷ്മിയായിരുന്നു അക്ഷയ് കുമാര്‍ നടനുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ ഏറ്റവും മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടിയത്.