Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികള്‍ സമ്പൂര്‍ണമായി വൈദ്യുതിവത്ക്കരിക്കും: ആരോഗ്യ, വനിത ശിശുവികസന വകുപ്പ്, മലയാളമിത്രം വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ ജൂലായ്‌ 2.


തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കാന്‍ തീരുമാനി ച്ചു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

സംസ്ഥാനത്ത് 2256 അങ്കണവാടികളിലാണ് വൈദ്യുതി ഇല്ലാത്തത്. വയറിംഗ് പൂര്‍ത്തീകരിച്ചിട്ടും വൈദ്യുതി നല്‍കാത്ത അങ്കണവാടികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി കണക്ഷന്‍ നല്‍കു ന്നതാണ്. ഒരു പോസ്റ്റ് ആവശ്യമായ അങ്കണവാടികള്‍ക്ക് കെ.എസ്.ഇ.ബി. അവരുടെ സ്‌കീമില്‍ ഉള്‍പ്പെടുത്തി സൗജന്യമായി അനുവദിക്കുന്നതാണ്. വയറിംഗ് നടന്നുകൊണ്ടിരിക്കുന്നവ ഒരു മാസത്തിനുള്ളില്‍ വയറിംഗ് പൂര്‍ത്തിയാക്കി അത് കെ.എസ്.ഇ.ബി.യെ അറിയിക്കാന്‍ നിര്‍ദേശം നല്‍കി.

സ്വന്തം കെട്ടിടങ്ങളുണ്ടായിട്ടും ഫണ്ട് കണ്ടെത്താന്‍ കഴിയാത്ത 221 അങ്കണവാടികളുണ്ട്. പഞ്ചായത്തു കള്‍ ഫണ്ട് കണ്ടെത്തി അത് പരിഹരിക്കുന്നതാണ്. പൊതു കെട്ടിടങ്ങളിലും വാടക കെട്ടിടത്തിലും പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ വൈദ്യുതിവത്ക്കരിക്കാന്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെ ങ്കില്‍ അത് മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റുന്നതാണ്. ഇതേരീതിയില്‍ ഇതുവരെ 30 അങ്കണവാടികളെ മാറ്റിക്കഴിഞ്ഞു. 6 ജില്ലകളിലെ 21 അങ്കണവാടികളില്‍ വൈദ്യുതി ലൈന്‍ വലിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ആ സ്ഥലങ്ങളില്‍ അനര്‍ട്ട് നല്‍കിയ പ്രോജക്ട് അംഗീകരിക്കാനും തീരുമാനിച്ചു.

രണ്ട് വകുപ്പിലേയും സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

2.കണ്ണമ്പ്ര റൈസ് പാര്‍ക്കിന്‍റെ ഭൂമി ഇടപാടില്‍ അഴിമതി ആരോപണം അന്വേഷണം പ്രഖ്യാപിച്ച് സിപിഎം.

സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യം തുടങ്ങാനിരിക്കുന്ന കണ്ണമ്പ്ര റൈസ് പാര്‍ക്കിന്റെ ഭൂമി ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിൽ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ നേതൃത്വം ഒതുക്കി തീർക്കാൻ ശ്രമിച്ച പരാതിയാണ് സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് അന്വേഷിക്കാൻ തീരുമാനിച്ചത്.

പ്രാഥമിക സഹകരണ ബാങ്കുകളുടെ കൂട്ടായ്മയിൽ, കണ്ണമ്പ്രയിൽ സ്ഥാപിയ്ക്കുന്ന റൈസ്പാർക്കി നായി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. സിപിഎം ജില്ലാ സെക്രട്ടറി യേറ്റ് അംഗങ്ങളായ സുരേഷ് ബാബു, പിഎൻ മോഹനൻ എന്നിവരുള്‍പ്പെട്ട കമ്മീഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.

റൈസ് പാർക്കിനായി 27.66 ഏക്കർ ഭൂമിയാണ് വാങ്ങിയത്. ഏക്കറിന് 23 ലക്ഷം രൂപ പ്രകാരം ആറര കോടിയോളം രൂപയ്ക്കായിരുന്നു ഇടപാട്. എന്നാൽ ഏക്കറിന് 16 ലക്ഷം രൂപ മാത്രം വില യുള്ള ഈ പ്രദേശത്ത്, ഏഴ് ലക്ഷം രൂപ ഏക്കറിന് അധികം നൽകി ഭൂമി വാങ്ങിയതിൽ അഴിമതി യുണ്ടെന്നായിരുന്നു കണ്ണമ്പ്രയിലെ പ്രാദേശിക സിപിഎം നേതാക്കളുടെ പരാതി.

ഭൂമിയിടപാടിൽ കൺസോർഷ്യത്തിന് നേതൃത്വം കൊടുക്കുന്നവർക്ക് പങ്കുണ്ടെന്നും, പ്രാഥമിക സഹ കരണ സംഘങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കൾ ജില്ലാ നേതൃത്വത്തിന് പരാതി നൽകി. സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. എന്നിട്ടും നടപടിയുണ്ടാ കാത്ത സാഹചര്യത്തിലാണ് പ്രാദേശിക നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്. ഇതോടെ സംസ്ഥാന സെക്രട്ടറിയുടെ ചുമതയുള്ള എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറി യേറ്റിലാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പരാതി അടിസ്ഥാന രഹിതമാണെന്നും സഹക രണ വകുപ്പിന്‍റെ പൂര്‍ണ അറിവോടെയാണ് ഭൂമി ഇടപാട് നടന്നതെന്നുമായിരുന്നു കണ്ണമ്പ്ര സഹക രണ ബാങ്കിന്‍റെ വിശദീകരണം.

3.അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയേയും മകനേയും ഇന്ത്യ യിൽ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നല്‍കി അമ്മ ബിന്ദു.

അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയേയും മകനേയും ഇന്ത്യയിൽ തിരിച്ചെത്തി ക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദുവാണ് ഹർജിയുമായി കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹേബിയസ് കോർപ്പസ് ഹർജിയാണ് ബിന്ദു മകൾക്കായി കോടതിയിൽ നൽകിയത്.

അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തി മ,  റഫീല എന്നിവരേയും അവരുടെ മക്കളേയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നതിൽ സുര ക്ഷ ഏജൻസികൾക്ക് കടുത്ത എതിർപ്പുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ ഇതുവരെ കേന്ദ്ര സർ ക്കാർ രാഷ്ട്രീയതീരുമാനം പ്രഖ്യാപിച്ചിട്ടില്ല. വിദേശകാര്യമന്ത്രാലയവും ഇക്കാര്യത്തിൽ മൗനം തുടരുകയാണ്.

അഫ്ഗാനിസ്ഥാൻ ഇവരെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറെന്ന് വ്യക്താക്കിയപ്പോൾ സുരക്ഷ ഏജൻ സികളുടെ നിലപാട് സർക്കാർ തേടിയിരുന്നു. സംഘത്തിലെ എല്ലാവർക്കും ചാവേർ ആക്രമണത്തിന് പരിശീലനം കിട്ടിയിട്ടുണ്ടെന്നാണ് സുരക്ഷാ ഏജൻസികൾ സർക്കാരിനെ അറിയിച്ചത്. സ്വന്തം രാജ്യ ത്ത് ഐഎസിനായി പ്രവർത്തിക്കാനാണ് ഭീകരസംഘടനയുടെ നേതൃത്വം ഇവർക്ക് അവസാനം നിർദ്ദേശം നല്കിയതെന്നും ഏജൻസികൾ പറയുന്നു. ഇവരുടെ മടക്കം അതിനാൽ വലിയ ഭീഷണി യാകും എന്ന റിപ്പോ‍ർട്ടാണ് രഹസ്യാന്വേഷണ ഏജൻസികൾ നല്കിയത്.

അതേസമയം മുൻ അംബാസിഡർ കെപി ഫാബിയാൻ അടക്കമുള്ളവർ ഇക്കാര്യത്തിൽ വിരുദ്ധ അഭിപ്രായമാണ് പറയുന്നത്. അഫ്ഗാൻ ജയിലിൽ കഴിയുന്നവരെ തിരികെ കൊണ്ടു വരാതിരി ക്കാൻ ഒരു കാരണവുമില്ലെന്നാണ് ഫാബിയാൻ്റെ നിലപാട്. ഇവരെ മടക്കിക്കൊണ്ടുവരണമെന്നും നിയമനടപടികൾക്ക് വിധേയമാക്കി മുഖ്യധാരയിൽ എത്തിക്കാനുള്ള ശ്രമം നടത്തണമെന്നും അവ‍ർ ഐ.എസിൽ ചേരാനിടയായ സാഹചര്യം എന്താണെന്ന് പഠിക്കണമെന്നുമുള്ള അഭിപ്രായം ചില മുൻ സുരക്ഷ ഉദ്യോഗസ്ഥർക്കുണ്ട്.

വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ പ്രതിപക്ഷപാർട്ടികളൊന്നും ഇക്കാര്യത്തിൽ നില പാട് പറഞ്ഞിട്ടില്ല. യുവതികളെ കൊണ്ടുവരുന്നതിനെ എതിർക്കുമെന്ന് ബിജെപി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നാല് പേരെയും മടക്കിക്കൊണ്ടു വരുന്ന വിഷയം കോടതിയിൽ എത്തിയാൽ നിയമപരമായി നേരിടാൻ കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇവരെ തിരികെ കൊണ്ടു വരാൻ താത്പര്യപ്പെടുന്നില്ലെന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ അനൗദ്യോ​ഗികമായി ധരിപ്പിച്ചെന്നും റിപ്പോ‍ട്ടുകളുണ്ടായിരുന്നു.

4.വളർത്തു നായയെ ചൂണ്ടയിൽ കൊരുത്തി തൂക്കി തല്ലിക്കൊന്ന സംഭവം ഹൈക്കോടതി സ്വമേധയ കേസെടുത്തു, എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങാൻ നിര്‍ദേശം.

തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തു നായയെ ചൂണ്ടയിൽ കൊരുത്തി തൂക്കി തല്ലിക്കൊന്ന സംഭവത്തിൽ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങാൻ ഹൈക്കോടതി നിർ ദേശിച്ചു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംസ്ഥാന സ‍ർക്കാരി നോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയ ​ഹൈക്കോടതി പത്ത് ദിവസത്തിനകം സ്വീകരിച്ച നടപ ടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അഡ്വക്കറ്റ് ജനറൽ ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചു.

സംഭവത്തിൽ അനിമൽ വെയർഫെയർ ബോർഡിനോട് വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. മൃഗാശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ ഹൈക്കോടതിയെ ബോ‍ർഡ് അറിയി ക്കണം. തെരുവിൽ അലയുന്ന മൃ​ഗങ്ങളുടെ സംരക്ഷണം പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം മൃഗങ്ങളെ ദത്തെടുക്കാനായി പ്രത്യേക ക്യാമ്പുകളടക്കം സജ്ജീകരിക്കുന്നത് അഭികാമ്യ മായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.അനിമൽ വെൽഫയർ ബോർഡ്‌ ബോധവത്കണണം നടത്തണമെന്നും കാലാവധി കഴിഞ്ഞ സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് പുനഃസംഘടിപ്പി ച്ച് പ്രവ‍ർത്തനം കാര്യക്ഷമമാക്കണമെന്നും കോടതി ഉത്തരവിട്ടു.

5.സുനന്ദപുഷ്കര്‍ കേസിലെ വിധി പ്രസ്താവം മാറ്റിവച്ചു

സുനന്ദപുഷ്കര്‍ കേസിലെ വിധി പ്രസ്താവം മാറ്റിവച്ചു. ശശി തരൂര്‍ എംപിക്കെതിരെ കുറ്റം ചുമ ത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ ഉത്തരവ് പിന്നീട് പറയുമെന്ന് ദില്ലി റോസ് അവന്യൂ കോടതി വ്യക്തമാക്കി. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതിനാല്‍ തീയതി പിന്നീട റിയിക്കും.

തരൂരിനെതിരെ കൊലപാതക കുറ്റമോ ആത്മഹത്യ പ്രേരണയോ ചുമത്തണമെന്നാണ് പ്രോസിക്യൂ ഷന്‍റെ ആവശ്യം. എന്നാല്‍ സുനന്ദയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ അല്ലെന്നാണ് തരൂരിന്‍റെ വാദം.

2014 ല്‍ സംഭവം നടക്കുന്നതിന് തൊട്ട് മുന്‍പ് ദില്ലിയിലെത്തുമ്പോള്‍ സുനന്ദ രോഗിയായിരുന്നുവെ ന്നും തരൂരിന്‍റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെയും, മാധ്യമ പ്രവര്‍ത്തക നളിനി സിംഗിന്‍റെയും, തരൂരിന്‍റെ സഹായിയുടെയും മൊഴികളുടെ അടിസ്ഥാനത്തി ലാണ് ദില്ലി പൊലീസ് കുറ്റ പത്രം തയ്യാറാക്കിയത്.

6.ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ദിനത്തിൽ ആശംസ അറിയിച്ച് പ്രധാനമന്ത്രി.

ന്യൂഡല്‍ഹി:  ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ദിനത്തിൽ പ്രസ്തുത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്. രാജ്യത്തിന്റെ പുരോ​ഗതിയിൽ ഇവർക്ക് പ്രധാന പങ്കുണ്ടെന്നും ട്വീറ്റിൽ മോദി പറഞ്ഞു. ‘സിഎ ദിനത്തിൽ എല്ലാ ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്കും ആശംസകൾ. ഇന്ത്യയുടെ പുരോ​ഗതിയിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് ഇവർ.

ജോലിയുടെ മികവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എല്ലാ ചാർട്ടർഡ് അക്കൗണ്ടന്റുമാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. അങ്ങനെ ഇന്ത്യയിലെ സ്ഥാപനങ്ങൾ ആ​ഗോളതലത്തിൽ മികവ് പുലർത്തി ഉയർച്ചയിലെത്തട്ടെ.’ മോദി ട്വീറ്റിൽ കുറിച്ചു.

7.കോട്ടൂർ ആനക്കോട്ടയിലെ കുട്ടിയാനയുടെ മരണകാരണം അപൂർവ്വ വൈറസ് ബാധയെന്ന് കണ്ടെത്തൽ.

കോട്ടൂർ ആനക്കോട്ടയിലെ കുട്ടിയാനയുടെ മരണകാരണം അപൂർവ്വ വൈറസ് ബാധയെന്ന് കണ്ടെ ത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആന്തരികാവയവങ്ങളെ ബാധി ക്കുന്ന അപൂർവ്വ വൈറസാണ് കോട്ടൂരിലെ കുട്ടിയാനയെ ബാധിച്ചത്. ഹെർപസ് എന്നാണ് ഈ അപൂർവ്വ വൈറസിൻ്റെ പേര്.

8.മരം മുറി വിവാദത്തിൽ പഴുതടച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ, വനമഹോത്സവ ചടങ്ങില്‍  മുട്ടിൽ മരംമുറി കേസിലെ കുറ്റാരോപി തനായ എൻടി സാജനും വേദിയില്‍.

മരം മുറി വിവാദത്തിൽ പഴുതടച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് വനം മന്ത്രിയും എൻസിപി നേതാവുമായ എകെ ശശീന്ദ്രൻ. കേസിൽ സർക്കാർ നിലപാട് ശക്തമായതിനാലാണ് പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാത്തത്. വനം വകുപ്പിന്റെ റിപ്പോർട്ട് മാത്രമല്ല മറ്റ് വകുപ്പു കളുടെ റിപ്പോർട്ടും വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വനമഹോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുട്ടിൽ മരംമുറി കേസിലെ കുറ്റാരോപിതനായ എൻടി സാജനും ഉണ്ടായിരുന്നു. വനം മന്ത്രിയും ആരോപണ വിധേയ നായ മന്ത്രിയും ഒരേ പരിപാടിയിൽ ഒരുമിച്ചെത്തിയത് വിവാദമാവുകയാണ്. മരംകൊള്ള അട്ടിമറി ക്കാൻ ഇടപെട്ടുവെന്ന് വനം വകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ഡപ്യൂട്ടി കൺസർവേറ്റ റായ എൻടി സാജൻ.

യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും പങ്കെടുത്തിരുന്നു. എന്നാൽ കുറ്റാരോപിതനൊ പ്പം വേദി പങ്കിട്ടെന്ന് കരുതി, ആർക്കും യാതൊരു ആനുകൂല്യവും കേസിൽ ലഭിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആരോപണ വിധേയനായ സാജൻ ഇപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥനാണെന്നും മന്ത്രി പങ്കെടുത്ത പരിപാടിയിൽ ആരോപണ വിധേയൻ പങ്കെടുത്തെന്ന് കരുതി രക്ഷപെടാനാകി ല്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

9.ചെന്നൈ മദ്രാസ് ഐഐടിയിൽ മലയാളി ഗവേഷകൻ ഉണ്ണികൃഷ്ണൻ നായരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

ചെന്നൈ മദ്രാസ് ഐഐടിയിൽ മലയാളി ഗവേഷകൻ ഉണ്ണികൃഷ്ണൻ നായരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. ഇന്നലെയാണ് പ്രോജക്ട് ലാബിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് ഉണ്ണികൃഷ്ണൻ നായരുടെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകമാണോ എന്ന സംശയമുണ്ടായിരുന്നെങ്കിലും ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. 11 പേജുള്ള ആത്മഹത്യാകുറിപ്പ് കണ്ടെത്തിയന്നാണ് പൊലീസ് എഫ്ഐആറിലുള്ളത്. മാനസികസമ്മർദ്ദം കാരണമുള്ള ആത്മഹത്യയാണെന്നും ആത്മഹത്യാകുറിപ്പിൽ ആരുടെയും പേരില്ലെന്നും എഫ്ഐആറിൽ പറയുന്നു.

10.രാജ്യത്ത് ആകെ കൊവിഡ് മരണം നാല് ലക്ഷം പിന്നിട്ടു. രോഗബാധിതരായി ചികിത്സയിലുള്ളത്. 34,00,76,232 പേർ.

രാജ്യത്ത് ആകെ കൊവിഡ് മരണം നാല് ലക്ഷം പിന്നിട്ടു. കൊവിഡ് രോഗബാധിതരായി ഇതുവരെ 4,00,312 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറു കൾക്കിടെ 46,61,724 പ്രതിദിന രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 853 പേർ മരണ മടഞ്ഞു. 5,09,637 പേരാണ് നിലവിൽ രോഗബാധിതരായി ചികിത്സയിലുള്ളത്. 34,00,76,232 പേർ രാജ്യത്ത് വാക്സീൻ സ്വീകരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

11.കേന്ദ്രമന്ത്രിസഭയിൽ ഉടൻ സമഗ്രമായ അഴിച്ചു പണി നടക്കുമെന്ന് റിപ്പോർട്ടുകൾ. 

കേന്ദ്രമന്ത്രിസഭയിൽ ഉടൻ സമഗ്രമായ അഴിച്ചു പണി നടക്കുമെന്ന് റിപ്പോർട്ടുകൾ. മന്ത്രിസഭയിൽ കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തി വികസിപ്പിക്കാനും മോശം പ്രകടനം നടത്തിയ ചിലരെ പാർട്ടി പദവികളിലേക്ക് കൊണ്ടു വരാനുമുള്ള നീക്കങ്ങളാണ് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്. പ്രധാന മന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവർ പല തവണയായി നടത്തിയ ചർച്ചകൾക്കൊടുവിൽ 25 പേരെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടു വരാൻ ധാരണയായി എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ടാം മോദി സർക്കാരിൽ നിലവിൽ മന്ത്രിമാരാണുള്ളത്. ഭരണഘടന പ്രകാരം കേന്ദ്രമന്ത്രിസഭയിൽ 81 അംഗങ്ങൾ വരെയാവാം. ഈ സാധ്യത ഉപയോഗപ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാനാണ് മോദി ഉദ്ദേശിക്കുന്നത്. പ്രവർത്തന മികവ് കാണിച്ച മന്ത്രിമാർ പലരും കേന്ദ്രസർക്കാരിൽ തുടരാ നാണ് സാധ്യത. മന്ത്രിമാരായി പരിഗണിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക ഇതിനോടകം തയ്യാറാക്കി കഴിഞ്ഞെന്നും സൂചനയുണ്ട്.

ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024-ലെ പൊതുതെരഞ്ഞെടുപ്പും മുന്നിൽ കണ്ടായിരിക്കും മോദിയുടെ മന്ത്രി സഭാ വിപുലീകരണം എന്നാണ് സൂചന. മന്ത്രിസഭാ വികസനത്തിൻ്റെ ഭാഗമായി അധികവകുപ്പു കൾ കൈകാര്യം ചെയ്യുന്ന പലമന്ത്രിമാരിൽ നിന്നും ചില വകുപ്പുകൾ എടുത്തു മാറ്റാൻ സാധ്യതയു ണ്ട്.

കോണ്ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാതിദ്യ സിന്ധ്യ, അസമിൽ ഹിമന്ത ബിശ്വാസ് ശർമ്മ യ്ക്കായി വഴി മാറി കൊടുത്ത സർബാനന്ദ സോനാവൽ, ബീഹാറിൽ നിന്നും സുശീൽ കുമാർ മോദി എന്നിവർ മന്ത്രിസഭയിലേക്ക് എത്തും എന്നാണ് സൂചന. മഹാരാഷ്ട്രയിൽ നിന്നും നാരായണ് റാണേ, ഭൂപേന്ദ്രയാദവ് എന്നിവരും മന്ത്രിസഭയിൽ എത്തിയേക്കും.

യുപിയിൽ നിന്നും വരുണ് ഗാന്ധി, രാംശങ്കർ കഠേരിയ, അനിൽ ജയ്ൻ, റീത്താ ബഹുഗുണാ ജോഷി, സഫർ ഇസ്ലാം എന്നിവർക്കും മന്ത്രിസ്ഥാനം കിട്ടാൻ സാധ്യതയുണ്ട്. ബിജെപി സഖ്യകക്ഷിയായ അപ്നാ ദളിലെ അനുപ്രിയ പട്ടേലിൻ് പേരും പറഞ്ഞു കേൾക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചച് വച്ച ബംഗാൾ ബിജെപിയിൽ നിന്നും ചിലർ മന്ത്രിസഭയിലേക്ക് വന്നേക്കും.

അതേസമയം രാം വില്വാസ് പാസ്വാൻ മരിച്ച ഒഴിവിൽ എൽജെപിയിൽ നിന്നും മകന് ചിരാഗ് പാസ്വാന് പകരമായി വിമതനീക്കം നടത്തിയ ചിരാഗിൻ്റെ അമ്മാവൻ പശുപതി പരസ് മന്ത്രി സഭയിലെത്തുമെന്നും സൂചനയുണ്ട്. നിതീഷ് കുമാറിൻ്റെ ജെഡിയു മന്ത്രിസഭയിൽ ചേരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. രണ്ട് മന്ത്രിസ്ഥാനം ജെഡിയു ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഒരു മാസത്തിലേറെയായി മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി അന വധി യോഗങ്ങളിൽ പങ്കെടുത്തുവെന്നാണ് സൂചന. എല്ലാ മന്ത്രിമാരുടെ കഴിഞ്ഞ കാല പ്രവർത്തന ങ്ങൾ അവലോകന യോഗങ്ങളിൽ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി. കൊവിഡ് സാഹചര്യത്തിൽ മന്ത്രാലയങ്ങൾ എങ്ങനെ പ്രവർത്തിച്ചു എന്നതാണ് പ്രധാനമായും മോദി പരിശോധിച്ചത് എന്നാണ് സൂചന.

12.സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ വിവാദങ്ങളിലെ വസ്തുതകൾ പുറത്ത് കൊണ്ടുവരണ മെന്ന് സിപിഐ മുഖപത്രം.

സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ വിവാദങ്ങളിലെ വസ്തുതകൾ പുറത്ത് കൊണ്ടുവരണമെന്ന് സിപിഐ മുഖപത്രം. നയതന്ത്ര സ്വർണ്ണക്കടത്തിൽ കുറ്റവാളികൾ ഇപ്പോഴും പുറത്താണെന്നും കരിപ്പൂർ സ്വർ ണ്ണക്കടത്തിലും ഇത് തന്നെ സംഭവിച്ചേക്കാമെന്നുമാണ് സിപിഐ മുഖപത്രത്തിലെ ലേഖനത്തിലു ള്ളത്. രാഷ്ടീയബന്ധമുണ്ടെങ്കിൽ അതും പുറത്തുവരണമെന്നും ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു.

കരിപ്പൂരിൽ പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവന്നത്. അധോലോ ക —മാഫിയാ ശക്തികളുടെ വേരറുക്കുന്ന നടപടികൾ ഉണ്ടാകുമോയെന്ന് സംശയിക്കാവുന്ന വിവാദ ങ്ങളാണ് നടക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെങ്കിൽ അവ വെളിപ്പെടണം. നയതന്ത്ര സ്വർണ്ണക്കടത്തിൽ യഥാർത്ഥ കുറ്റവാളികൾ ഇപ്പോഴും പുറത്തു തന്നെ വിരാജിക്കുകയാണ്. കരിപ്പൂരിലും അത്തരമൊരു പരിണതിയല്ലാതെ പ്രതീക്ഷിക്കാൻ സാധിക്കുന്നില്ല. രാജ്യത്തിന്റെ സമ്പദ്ഘടന തകർക്കുന്നത്ര കള്ളക്കടത്തു സ്വർണമെത്തുന്നുവെന്നും ജനയുഗം മുഖപ്രസംഗം പറയുന്നു.

. നയതന്ത്ര സ്വർണ്ണക്കടത്തിൽ കുറ്റവാളികൾ ഇപ്പോഴും പുറത്താണെന്നും കരിപ്പൂർ സ്വർണ്ണക്കടത്തി ലും ഇത് തന്നെ സംഭവിച്ചേക്കാമെന്നുമാണ് സിപിഐ മുഖപത്രത്തിലെ ലേഖന ത്തിലുള്ളത്. രാഷ്ടീയ ബന്ധമുണ്ടെങ്കിൽ അതും പുറത്തുവരണമെന്നും ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു.

കരിപ്പൂരിൽ പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവന്നത്. അധോ ലോക —മാഫിയാ ശക്തികളുടെ വേരറുക്കുന്ന നടപടികൾ ഉണ്ടാകുമോയെന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് നടക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെങ്കിൽ അവ വെളി പ്പെടണം. നയതന്ത്ര സ്വർണ്ണക്കടത്തിൽ യഥാർത്ഥ കുറ്റവാളികൾ ഇപ്പോഴും പുറത്തു തന്നെ വിരാജി ക്കുകയാണ്. കരിപ്പൂരിലും അത്തരമൊരു പരിണതിയല്ലാതെ പ്രതീക്ഷിക്കാൻ സാധിക്കുന്നില്ല. രാജ്യ ത്തിന്റെ സമ്പദ്ഘടന തകർക്കുന്നത്ര കള്ളക്കടത്തു സ്വർണമെത്തുന്നുവെന്നും ജനയുഗം മുഖപ്രസംഗം  പറയുന്നു.

13.ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കെത്തിച്ച സ്പിരിറ്റ് മുന്‍പും കരിച്ചന്തയില്‍ വില്പ്പനനടത്തി.

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കെത്തിച്ച സ്പിരിറ്റ് മുന്പും കരിഞ്ചന്തയിൽ മറിച്ച് വിൽപ്പന നടത്തി. രണ്ട് ടാങ്ക‌ർ ലോറികളിൽ നിന്ന് നാല് തവണയാണ് മധ്യപ്രദേശിലെ സെന്തുവയിലെ ഡിസ്റ്റില്ലറിക്ക് സ്പിരിറ്റ് ഊറ്റി വിറ്റത്. പല തവണയായി നടന്ന കച്ചവടത്തിന്റെ പ്രതിഫലമായി ഇതുവരെ 25 ലക്ഷം രൂപ ടാങ്കർ ഡ്രൈവർമാർ സ്ഥാപനത്തിലെ ജീവനക്കാരൻ അരുൺകുമാറിന് നൽകിയിരുന്നു.

എറണാകുളത്തെ സ്വകാര്യ കന്പനിയുമായുള്ള കരാർ പ്രകാരം ആറ് മാസം കൊണ്ട് 36 ലക്ഷം ലിറ്റർ സ്പിരിറ്റ് എത്തിക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാർ കാലാവധിയിലാണ് സ്പിരിറ്റ് കരിഞ്ചന്തയിൽ വിറ്റത്. അതേസമയം പ്രതിപ്പട്ടികയിലുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരെ പ്രതി ചേർത്തെങ്കിലും കൂടുതൽ തെളി വുകൾ കിട്ടിയ ശേഷമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ.

14.കേരളത്തില്‍നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ കർശനമാക്കി കർണാടകം.

കേരളത്തില്‍നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ കർശനമാക്കി കർണാടകം. വിമാനത്തിലും, റെയി ല്‍ റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർടിപിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. രണ്ട് ഡോസ് വാക്സിനെടുത്തവർ പരിശോധനഫലം ഹാജരാക്കണ്ടതില്ല.

ഇടക്കിടെ സംസ്ഥാനത്ത് വന്നുപോകുന്ന വ്യാപാരികളും വിദ്യാർത്ഥികളും രണ്ടാഴ്ച കൂടുമ്പോൾ പരിശോധന നടത്തണം. ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്ക് എത്തുന്നവർക്കും ഇളവു നല്‍കും.  കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അതിർത്തി ജില്ലക ളായ ദക്ഷിണ കന്നഡ, കൊടഗ്, ചാമരാജ്നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കർശന നടപടികളെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

15. ജനങ്ങളെ കൊള്ളയടിക്കുന്നത്‌ തുടരുന്നു, രാ​ജ്യ​ത്ത് പെ​ട്രോ​ൾ വി​ല ഇ​ന്നും കൂ​ടി. ലി​റ്റ​റി​ന് 35 പൈ​സ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

രാ​ജ്യ​ത്ത് പെ​ട്രോ​ൾ വി​ല ഇ​ന്നും കൂ​ടി. ലി​റ്റ​റി​ന് 35 പൈ​സ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 101.14 രൂ​പ​യാ​യി. കൊ​ച്ചി​യി​ൽ 99.38 രൂ​പ​യും കോ​ഴി​ക്കോ​ട് 99.65 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. അ​തേ​സ​മ​യം, ഡീ​സ​ൽ വി​ല ഇ​ന്നു കൂ​ട്ടി​യി​ട്ടി​ല്ല.

ഈ ​വ​ർ​ഷം മാ​ത്രം 56 ത​വ​ണ​യാ​ണു ഇ​ന്ധ​ന വി​ല കൂ​ട്ടി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു നി​ർ​ത്തി​വ​ച്ച ശേ​ഷം ഇ​ന്ധ​ന​വി​ല ക​ഴി​ഞ്ഞ മേ​യ് നാ​ലു മു​ത​ൽ മാ​ത്രം 33 ത​വ​ണ വി​ല കൂ​ട്ടി. 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ പെ​ട്രോ​ൾ വി​ല 100 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി.

16.മഹാരാജസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം. കൊലപാതക കേസ് വിചാരണഘട്ടത്തില്‍.

മഹാരാജസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം. കൊച്ചിയിൽ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള മുപ്പത് വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യം ഉറപ്പാക്കുന്ന സ്മാരക മന്ദിരമാണ് മൂന്നാം വർഷത്തിൽ അഭിമന്യുവിന്‍റെ ഓർമയിൽ ഒരുങ്ങുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഇളവ് വരുന്ന മുറയ്ക്ക് കേന്ദ്രം പ്രവർത്തനം തുടങ്ങും.

ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തിൽ ഇടുക്കി വട്ടവടയിൽ നിന്ന് എറണാകുളം മഹാരാജസ് കോളേജിലെത്തിയ 19വയസ്സുകാരൻ വർഗീയത തുലയട്ടെ എന്നെഴുതി വച്ച ചുമരിന് മുന്നിലാണ് കുത്തേറ്റു മരിച്ചത്. കൈപിടിച്ച് കൂടെ നിന്നവൻ കൺമുന്നിൽ ഇല്ലാതായത് ഇപ്പോഴും വിശ്വസി ക്കാനായിട്ടില്ല അർജ്ജുന്. അഭിമന്യുവിനൊപ്പം കുത്ത് കൊണ്ട വ്യക്തിയാണ് അര്‍ജ്ജുന്‍.

അഭിമന്യുവുണ്ടായിരുന്നെങ്കിൽ ഡിഗ്രി പഠനം പൂർത്തിയാക്കി താൻ ഏറെ ഇഷ്ടപ്പെടുന്ന മഹാരാ ജസിലേക്ക് തന്നെ കെമിസ്ട്രിയിൽ പി ജി പഠിക്കാൻ എത്തിയേനെ എന്ന് വേദനയോടെ അര്‍ജ്ജുന്‍ പറയുന്നു. അവനുണ്ടായിരുന്നെങ്കില്‍ ഓൺലൈൻ ക്ലാസിന് ഉപകരണങ്ങൾ ഇല്ലാത്തവർക്കത് സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയേനെ,തന്‍റെ നാട്ടിലെ പോലെ റേഞ്ചിന് പുറത്തായ വിദ്യാർത്ഥി കൾക്കായി അവൻ ശബ്ദമുയർത്തിയേനെയെന്നും കൂട്ടുകാര്‍ പറയുന്നു.

അഭിമന്യുവിനെ പോലെ സമൂഹത്തിലെ ഏറ്റവും പിന്നോക്ക അവസ്ഥയോട് പോരാടി പഠിക്കേണ്ട വർക്കാണ് കലൂരിലെ അഭിമന്യു സ്മാരക മന്ദിരത്തിൽ സൗകര്യം ഒരുക്കുന്നത്.പത്താം ക്ലാസ് കഴി‍ ഞ്ഞ 30വിദ്യാർത്ഥികൾക്ക് ഇവിടെ താമസിച്ച് പഠിക്കാം.എറണാകുളം സിപിഎം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രണ്ടേ മുക്കാൽ കോടി രൂപ ചിലവിൽ സ്മാരകം നിർമ്മിച്ചത്.

അതേ സമയം അഭിമന്യു കൊലപാതക കേസ് നിലവിൽ വിചാരണ ഘട്ടത്തിലാണ്. അറസ്റ്റിലായ മുഴുവൻ പ്രതികളും എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണ്.

17.യൂത്ത് ലീഗിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ഷാജ‍ർ.

യൂത്ത് ലീഗിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസി ന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജ‍ർ. കരിപ്പൂർ കേസിൽ ഒളിവിൽ കഴിയുന്ന യൂത്ത് ലീഗ് നേതാവ് സുഹൈലിനെ നേരത്തെ പുറത്താക്കി യെന്ന വാദം പച്ച കള്ളമാണെന്ന് ഷാജ‍ർ പറഞ്ഞു.

മുസ്ലീംലീഗിന് സ്വ‍ർണകടത്തുമായുള്ള ബന്ധം തെളിയിക്കാൻ നൂറിലധികം തെളിവുകളുണ്ട്. യൂത്ത് ലീഗിന്‍റെ മലപ്പുറം ജില്ലാ സെക്രട്ടറി സിഎച്ച് അബ്ദുൾ കരീം സ്വർണം കടത്തിയതിന് പിടിക്കപ്പെട്ട യാളാണെന്നും ഷാജർ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഷാജറിന്‍റെ മറുപടി.

18.കടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾക്കു ജാഗ്രതാ നിർദേശം.

തിരുവനന്തപുരം : കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽമത്സ്യബന്ധനത്തിനു തടസമില്ലെന്നും എന്നാൽ അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴി്‌ലാളികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ശക്തമായ കാറ്റു വീശാൻ സാധ്യതയു ണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്ന കടൽ മേഖലകളിൽ മത്സ്യബന്ധനത്തിനു പോകരു തെന്നു കളക്ടർ അറിയിച്ചു.

ഇന്നു(02 ജൂലൈ) മുതൽ ജൂലൈ ആറു വരെ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടലി ലും ഇന്നും നാളെയും (ജൂലൈ 02, 03) വടക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവ സ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇന്നു മുതൽ നാലു വരെ ഗൾഫ് ഓഫ് മാന്നാർ മേഖലകളിൽ മണി ക്കൂറിൽ 35 മുതൽ 45 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത യുണ്ട്. ഇതു ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.

19. മധ്യസ്ഥത: അനുരഞ്ജനത്തിന്‍റെ നീതിഗോപുരം’ പുസ്‌തകം ജസ്റ്റിസ് സുനിൽ തോമസിന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

തിരുവനന്തപുരം: പ്രമുഖ അഭിഭാഷകൻ അഡ്വ. കെ. പി. രണദിവെ രചിച്ച് കേരള ഭാഷാ ഇൻസ്റ്റി റ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘മധ്യസ്ഥത: അനുരഞ്ജനത്തിന്റെ നീതിഗോപുരം’ എന്ന പുസ്‌തകം ജൂലൈ 3ന് ശനിയാഴ്ച 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കേരള ഹൈക്കോടതി ജഡ്ജും കെ. എസ്. എം. സി. സി ഭരണസമിതിയംഗവുമായ ജസ്റ്റിസ് സുനിൽ തോമസ്‌ പുസ്തകം ഏറ്റുവാങ്ങും.

കേരള ഹൈക്കോടതി ജഡ്ജും കെ.എസ്.എം.സി.സി ഭരണസമിതിയംഗവുമായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷത വഹിക്കും. കേരള ഹൈക്കോടതി ജഡ്ജും കെ.എസ്.എം.സി.സി ഭരണസമിതി യംഗവുമായ ജസ്റ്റിസ് മേരി ജോസഫ്, ജില്ലാ ജഡ്ജും കെ.എസ്.എം.സി.സി ഡയറക്ടറുമായ ജോണി സെബാസ്റ്റ്യൻ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. കേരള ഹൈക്കോടതി അഡീഷണല്‍ അഡ്വക്കേറ്റ് ജനറൽ കെ. പി. ജയചന്ദ്രൻ പുസ്‌തകപരിചയം നടത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറ ക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസി. ഡയറക്ടർ ജി. ബി. ഹരീന്ദ്രനാഥ് നന്ദിയും പറയും.

20. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടുന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോട് കവരത്തിയിലേക്ക് തിരിച്ചെത്താൻ ലക്ഷദ്വീപ് ഭരണകൂടം നിർദേശം നൽകി.

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടുന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോട് കവരത്തിയിലേക്ക് തിരിച്ചെത്താൻ ലക്ഷദ്വീപ് ഭരണകൂടം നിർദേശം നൽകി. ഒരാഴ്‌ചക്കുള്ളിൽ കവരത്തിയിൽ റിപ്പോർട്ട് ചെയ്യാനാണ് ഉദ്യോഗ സ്ഥർക്ക് നൽകിയ നിർദേശം.

കേരളത്തിലെത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായിരുന്ന ഓഫീസാണ് അടച്ചു പൂട്ടുന്നത്. ഓഫീസിലെ എല്ലാ ഉപകരണങ്ങളും കവരത്തിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടി ട്ടുണ്ട്. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കണ മെന്ന് അഡ്‌മിനിസ്ട്രേറ്റർ നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള തീരുമാനമെന്നാണ് വിവരം.

ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് പഠിക്കാൻ വരുന്ന വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരി ക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയിൽ ഓഫീസ് തുടങ്ങിയത്. ഓഫീസ് അടച്ചു പൂട്ടുന്ന വിഷയം പ്രധാമന്ത്രിയുടേയും പാർലമെന്‍റിന്‍റെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം പിമാരാ യ ടി എൻ പ്രതാപൻ, എളമരം കരീം തുടങ്ങിയവർ അറിയിച്ചു.

21.നമ്പര്‍ വണ്‍ കേരളം എന്ന പ്രൊപഗന്‍ഡ സൃഷ്ടിക്കാന്‍  പിണറായി സര്‍ക്കാര്‍ കോവിഡ് മരണങ്ങള്‍ മറച്ചു വെക്കുന്നു.കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ത്ഥ മരണങ്ങളുടെ മൂന്നില്‍ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. നമ്പര്‍ വണ്‍ കേരളം എന്ന പ്രൊപഗന്‍ഡ സൃഷ്ടിക്കാന്‍ വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കില്‍ നിന്നും ഒഴിവാക്കിയത് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന് ആരോഗ്യമന്ത്രി പോലും സമ്മതിച്ചിരിക്കു കയാണ്. പരാതികള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി പറയുന്നത് എങ്ങനെയാണെന്ന് മനസി ലാവുന്നില്ല. മരിച്ചത് കോവിഡാണെന്ന് തെളിയിക്കാന്‍ ബന്ധുക്കള്‍ എന്ത് ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കണം. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ പട്ടികയില്‍ നിന്നും കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ പുറത്താകുന്ന സാഹചര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. നമ്പര്‍ വണ്‍ കേരളം എന്ന പ്രൊപഗന്‍ഡ സൃഷ്ടിക്കാന്‍ വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കില്‍ നിന്നും ഒഴിവാക്കിയത്.

ഐസിഎംആര്‍ മാനദണ്ഡങ്ങളുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നത്. തുടക്കം മുതലേ കേന്ദ്ര നയത്തിന് വിപരീതമായാണ് സംസ്ഥാനം പ്രവര്‍ത്തിച്ചത്. രാജ്യം മുഴുവന്‍ കൊവിഡിനെ അതിജീ വിച്ചപ്പോഴും കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തതിന് കാരണം ഇതാണ്. തെറ്റായ നെഗറ്റീ വ് റിപ്പോര്‍ട്ടുകളും പരിശോധന വൈകിയതും കാരണമാണ് കേരളത്തില്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നത്.

കേരളത്തില്‍ പ്രധാനമായും വിശ്വസനീയമല്ലാത്ത ആന്റിജന്‍ ടെസ്റ്റുകള്‍ ആണ് നടക്കുന്നത്. അതില്‍ തെറ്റായ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ 40% വരെ ഉയര്‍ന്നതാണ്. അത് കൂടാതെ ആഴ്ചയിലെ ശരാശരി പരിശോധന അഞ്ചിലൊന്ന് കുറയ്ക്കുകയും ചെയ്തു. ഇതാണ് കേരളത്തിലെ മരണനിരക്ക് കുറയാ തിരിക്കാന്‍ കാരണം. എന്നാല്‍ ഇതൊന്നും മനസിലാക്കാതെ മരണനിരക്ക് കുറച്ച് കാണിച്ച് തടിതപ്പാ നാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

22. മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണം മരവിപ്പിച്ചു, ലക്കിടി വനംവകുപ്പ് ചെക്ക്‌പോസ്റ്റില്‍ രജിസ്റ്ററില്‍ തിരിമറി നടന്നു :പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണം മരവിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലക്കിടി വനംവകുപ്പ് ചെക്ക്‌പോസ്റ്റില്‍ രജിസ്റ്ററില്‍ തിരിമറി നടന്നു. ചെക്ക്‌പോസ്റ്റി ലൂടെ കടന്നുപോയ വാഹനങ്ങളുടെ നമ്പര്‍ രജിസ്റ്ററില്‍ നിന്ന് മായ്‌ച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. രജിസ്റ്ററിന്റെ പകര്‍പ്പും സതീശന്‍ പുറത്തുവിട്ടു.

സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഐസിഎംആര്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന ആരോപണം വി.ഡി സതീശന്‍ ആവര്‍ത്തിച്ചു. മരണ കാരണം നിശ്ചയിച്ചത് തിരുവനന്തപുരത്തിരിക്കുന്ന വിദഗ്ധ സമിതിയാണ്. ചികിത്സിച്ച ഡോക്ടറല്ല. മരണനിരക്ക് കുറയ്ക്കുന്നതില്‍ കാണിച്ച ഗൂഢാലോചന പുറത്തുവരുമോ എന്ന ഭയമാണ് ആേരാഗ്യ മന്ത്രിക്കെന്നും സതീശന്‍ വിമര്‍ശിച്ചു.

കോവിഡ് മൂലം മരിച്ചവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം. അതില്‍ ക്രമക്കേടു ണ്ടോയെന്ന് അപ്പോള്‍ പ്രതിപക്ഷം വ്യക്തമാക്കാം. മരണങ്ങളുടെ പട്ടിക പുതുക്കാന്‍ സര്‍ക്കാര്‍ ഒട്ടും അമാന്തം കാണിക്കരുത്. സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പ്രതിപക്ഷം പട്ടിക തയ്യാറാക്കാം. വിദേശത്ത് മരിച്ചവരേയും കോവിഡ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

23.പോലീസുകാര്‍ സല്യൂട്ടടിക്കുന്നില്ലെന്ന് ഡി.ജി.പിക്ക് പരാതി നല്കി തൃശൂര്‍ മേയര്‍, തന്‍റെ ഗതി ഒരു മേയര്‍ക്കും ഉണ്ടാകരുതെന്ന് എം.കെ വര്‍ഗീസ്.

തൃശൂര്‍ : പോലീസുകാര്‍ സല്യൂട്ടടിക്കുന്നില്ലെന്ന് ഡി.ജി.പിക്ക് പരാതി നല്കി തൃശൂര്‍ മേയര്‍. മേയര്‍ വാഹനത്തില്‍ കടന്നുപോവുമ്പോള്‍ പൊലീസുകാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യമാണു ള്ളതെന്ന് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ് ആരോപിച്ചു. കമ്മീഷണര്‍ക്കും പൊലീസ് ചീഫിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും മേയര്‍ പരാതിയില്‍ പറയുന്നു.

പ്രോട്ടോകോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ പിന്നെ മേയര്‍ക്കാണ് സ്ഥാനം. എന്നാല്‍ പൊലീസുകാര്‍ ഇത് പരിഗണിക്കുന്നില്ല. മേയര്‍ വാഹനത്തില്‍ കടന്നുപോവുമ്പോള്‍ പൊലീസുകാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യമാണുള്ളത്. പ്രോട്ടോകോളില്‍ എം.എല്‍.എ, എം.പി, കളക്ടര്‍, കമ്മീഷണര്‍ തുടങ്ങിയവര്‍ മേയറുടെ താഴെയാണ്. എന്നാല്‍ അവരെയെല്ലാം സല്യൂട്ട് ചെയ്യുന്ന പൊലീസുകാര്‍ മേയറോട് മാത്രമാണ് അവഗണന കാണിക്കുന്നത്. തന്റെ വ്യക്തിപരമായ ആവശ്യമല്ല ഉന്നയിക്കുന്നത്.

മേയര്‍ പദവിക്ക് കൊടുക്കേണ്ട പരിഗണനയാണ് ആവശ്യപ്പെടുന്നതെന്നും മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞു. പ്രോട്ടോകോള്‍ പ്രകാരമുള്ള ന്യായമായ ആവശ്യമാണ് താന്‍ ഉന്നയിക്കുന്നത്. നിയമപര മായ അവകാശം നേടിയെടുക്കാന്‍ ഏതറ്റം വരെയും പോവുമെന്നും മേയര്‍ പറഞ്ഞു.

24.ജൂലായ് മാസത്തെ വാക്സിന്‍ എവിടെ:  രാഹുല്‍ ഗാന്ധി,   അഹങ്കാരത്തിനും വിവരമില്ലായ്മ യ്ക്കും വാക്‌സിന്‍ ലഭ്യമല്ല രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ഹര്‍ഷവര്‍ദ്ധനന്‍.

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ലഭ്യതക്കുറവില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരേ ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. വാക്‌സിന്‍ വിതരണം സംബന്ധിച്ച് നല്‍കിയ വിശദീകരണം കാണാതെ രാഹുല്‍ ഗാന്ധി നടത്തുന്ന വിമര്‍ശനങ്ങള്‍ അഹങ്കാരമാണെന്ന് അദ്ദേഹം ആരോപിച്ചു.

‘ജൂലായ് മാസത്തെ വാക്‌സിന്‍ ലഭ്യത സംബന്ധിച്ച വസ്തുതകള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയി രുന്നതാണ്. എന്താണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നം? അതദ്ദേഹം വായിച്ചില്ലേ? അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും വാക്‌സിന്‍ ലഭ്യമല്ല. ഒരു നേതൃമാറ്റത്തെക്കുറിച്ച് കോണ്‍ഗ്രസ് ചിന്തിക്ക ണം.’-ഹര്‍ഷവര്‍ധന്‍ ട്വീറ്റില്‍ പറഞ്ഞു.

വാക്‌സിന്‍ വിതരണത്തിലെ അനിശ്ചിതത്വത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരു ന്നു. ജൂലായ് എത്തി, എന്നാല്‍ വാക്‌സിന്‍ ഇതുവരെ എത്തിയില്ല, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

വാക്സിനേഷനെതിരേ പ്രതിപക്ഷം ഉത്തരവാദിത്തരഹിതമായ പ്രസ്താവനകള്‍ നടത്തുകയാ ണെന്ന് ഹര്‍ഷ വര്‍ധന്‍ ഇന്നലെ ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 75 ശതമാനം വാക്സിനും സൗജന്യമാക്കിയതോടെ ജൂണ്‍ മാസത്തില്‍ 11.5 കോടി ഡോസ് വാക്സിന്‍ നല്‍കാന്‍ സാധിച്ചിട്ടു ണ്ടെന്നും ഹര്‍ഷവര്‍ധന്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനങ്ങളുടെ കൈവശം ഇപ്പോഴും 1.24 കോടി ഡോസ് വാക്സിന്‍ ഉപയോഗിക്കാന്‍ ബാക്കി യുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 94.6 ലക്ഷം വാക്സി ന്‍ വിവിധ സംസ്ഥാനങ്ങളില്‍ അടുത്ത ദിവസ ങ്ങളില്‍ ലഭ്യമാകും. ഇതുവരെ കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ വാക്സിന്‍ പദ്ധതി പ്രകാരം 32.92 കോടി ഡോസ് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടു ണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

25. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മുകളില്‍  ഡ്രോണ്‍ കണ്ടെത്തി സുരക്ഷാ വീഴ്ചയ്‌ക്കെതിരെ ഇന്ത്യ, പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ചു.

ന്യൂഡല്‍ഹി: ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കോമ്പൗണ്ടില്‍ ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സുരക്ഷാ വീഴ്ചയ്‌ക്കെതിരേ ഇന്ത്യ, പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞയാഴ്ച ജമ്മുകശ്മീരിലെ വ്യോമസേനാ താവളത്തിന് നേരെ ഡ്രോണ്‍ ആക്രമ ണം ഉണ്ടായതിന് പിന്നാലെയാണ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസിന് സമീപവും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്.ഡ്രോണ്‍ ആക്രമണം ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചിരുന്നു.

വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ സാങ്കേതികവിദ്യ സൂചിപ്പി ക്കുന്നത് ഭരണകൂട പിന്തുണയോടെ പാകിസ്താന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളായ ജയ്‌ഷെ- ഇ- മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നിവരാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നാണ് – ശ്രീനഗറിലെ 15 കോര്‍പ്‌സിന്റെ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഡി.പി. പാണ്ഡെ പറഞ്ഞു.

പാകിസ്താന്‍ മണ്ണില്‍, ഉയര്‍ന്ന സുരക്ഷയുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഡ്രോണ്‍ നടത്തിയ സുര ക്ഷാ ലംഘനം സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ട്. ഏതാനും വര്‍ഷങ്ങളായി അതിര്‍ ത്തിക്കപ്പുറത്തുനിന്ന് ആയുധങ്ങള്‍ എത്തിക്കാന്‍ പാകിസ്താന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പതിവായി ഡ്രോണ്‍ കാണുന്നതായി റിപ്പോര്‍ട്ട് ചെയ്ത ബിഎസ്എഫ് ചിലതിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. നിരന്തരം മുള്ള പാക് പ്രകോപനം എന്ത് വിലകൊടു ത്തും പരാജയപെടുത്തുമെന്ന് ഇന്ത്യന്‍ സേന വെക്തമാക്കി.


Read Previous

സംസ്ഥാനത്തെ കൊവിഡ് മരണക്കണക്ക് അട്ടിമറിച്ചു, ഐസിഎംഐആർ, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങൾ സംസ്ഥാനം കാറ്റില്‍ പറത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

Read Next

ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കും, വാഹനം ഓടിക്കുമ്പോള്‍ ബ്ലൂ ടൂത്ത് സംസാരം കുറ്റകരം: ഡി ജി പി അനില്‍കാന്ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »