ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കും, വാഹനം ഓടിക്കുമ്പോള്‍ ബ്ലൂ ടൂത്ത് സംസാരം കുറ്റകരം: ഡി ജി പി അനില്‍കാന്ത്.


തിരുവനന്തപുരം : സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കു മെന്നും ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കുമെന്നും ഡിജിപി വ്യക്തമാക്കി. സ്ത്രീ സുരക്ഷയില്‍ എന്‍ ജി ഒമാരുടെ സഹായം തേടും. സ്ത്രീധനം അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത നടപടിയെടുക്കുമെന്നും ഡി ജിപിയായി ചുമതലയേറ്റത്തിന് ശേഷം ആദ്യമായി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ വെക്തമാക്കി .പൊലീസ് സേനയെ കൂടുതൽ നവീകരിക്കും. സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള കേസുകള്‍ പ്രത്യേക പരിഗണന നല്‍കി അന്വേഷിക്കുമെന്നും അനിൽകാന്ത് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുടെ  ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഉത്തരമായി വാഹനം ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിച്ചാല്‍ കേസ് എടുക്കുമോ എന്നുള്ള ചോദ്യത്തിന് ഈ കാര്യത്തിലുള്ള ആശയ കുഴപ്പം ഒഴിവാക്കി ഡിജിപി മറുപടി പറഞ്ഞു വാഹനം ഓടിക്കുമ്പോള്‍ ബ്ലൂ ടൂത്ത് സംസാരം കുറ്റകരമാണെന്ന് ഡി ജി പി അനില്‍കാന്ത് നിലപാട് വെക്തമാക്കി.  ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ട്രാഫിക്ക് പൊലീസ് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Read Previous

സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികള്‍ സമ്പൂര്‍ണമായി വൈദ്യുതിവത്ക്കരിക്കും: ആരോഗ്യ, വനിത ശിശുവികസന വകുപ്പ്, മലയാളമിത്രം വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ ജൂലായ്‌ 2.

Read Next

പൂ പോലെ സുന്ദരം കടക്കല്‍ ജി യു പി എസ് ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി മജിഷ്യന്‍ ഷാജു കടക്കലിന്‍റെ മകള്‍ മാളവികയുടെ തൂലികയില്‍ ഉദയം കൊണ്ട വരകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular