ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മഹേഷ് നാരായണനും പതിവ് തെറ്റിച്ചില്ല സി.പി.ഐ.എമ്മിനെ വിമർശന വിധേയമാക്കി ഇവിടെ സിനിമ സാധ്യമല്ല എന്ന എക്കാലവും മലയാളത്തിൽ നിലനിൽക്കുന്ന അപ്രഖ്യാപിത നിയമം പിന്തു ടരുക മാത്രമാണു മഹേഷ് നാരായണനും ചെയ്തത്. അതിനുവേണ്ടി ചരിത്രത്തെ അപനിർമിക്കണ മെങ്കിൽ അങ്ങനെ ചെയ്യാൻ ഒരു മടിയും വേണ്ട എന്ന സിദ്ധാന്തം തന്നെയാണ് മാലിക് എന്ന സിനിമ. ആ അപനിർമിതിക്ക് ഈ നാട്ടിൽ വിറ്റഴിക്കപ്പെടാൻ ഏറ്റവുമെളുപ്പമുള്ള മുസ്ലീം വിരുദ്ധത അത്തറിട്ട് അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് അയാൾ ചെയ്തത്.
വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ, കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായ, എൽ. ഡി.എഫിൽ നിന്നു മത്സരിച്ചു ബീമാപള്ളി ഇരിക്കുന്ന മണ്ഡലത്തിൽ വി സുരേന്ദ്രൻ പിള്ള എം. എൽ. എയായ ഒരു കാലഘട്ടത്തിൽ ആ വെടിവെപ്പിലേക്കു നയിക്കപ്പെടാൻ കാരണമായ ഒരാൾ പ്രതിനിധാ നം ചെയ്യുന്ന രാഷ്ട്രീയത്തിൽ പച്ചക്കൊടിയും അതിൽ ചന്ദ്രക്കലയും മുസ്ലീം ലീഗിന്റെ IUML എന്നതിനെ അനുസ്മരിപ്പിക്കും വിധം IUIF എന്ന പാർട്ടിയെയും കൊണ്ടുവരാൻ മഹേഷിനു കഴിഞ്ഞത് ഇതുകൊ ണ്ടുതന്നെയാണ്. സി.പി.ഐ.എം വിമർശനത്തിനു മലയാള സിനിമയിൽ സ്പേസില്ല എന്നു തന്നെയാണ് അയാൾ ആവർത്തിക്കുന്നതും.
ഒരൊറ്റ കാര്യത്തിൽ നന്ദിയുണ്ട് മഹേഷ്. ബീമാപള്ളിയിൽ നടന്നതു സ്റ്റേറ്റ് സ്പോൺസേർഡ് വംശഹത്യ യാണെന്നും ആ സ്റ്റേറ്റ് എന്നാൽ സി.പി.ഐ.എം ആണെന്നുമുള്ള യാഥാർഥ്യം വീണ്ടും മുഖ്യധാരയിൽ ചർച്ചാവിഷയമാക്കാൻ മാലിക് കാരണമായതിൽ.
കോവിഡ് കാലത്തു പൂന്തുറയിൽ കൈയിൽ തോക്കുകളുമായി റൂട്ട് മാർച്ച് നടത്തി തീരദേശവാസി കളെ ഭയപ്പെടുത്തി വീട്ടിലിരുത്താൻ കമാൻഡോകളെ അയച്ചത് ഇതേ പച്ചക്കൊടിയേന്തിയ ഒരു ആഭ്യ ന്തര മന്ത്രിയാണെന്നു നാളെ മലയാള സിനിമ പറയും എന്നു പ്രതീക്ഷിക്കാം. മാലിക്കിന്റെ തുടക്കത്തി ൽ പിണറായി വിജയൻ എന്ന ആഭ്യന്തരം കൈയ്യാളുന്ന മുഖ്യമന്ത്രിക്കു മഹേഷ് നന്ദി പറഞ്ഞിട്ടുണ്ട്. പക്ഷേ, സംഭവിച്ചതു തിരിച്ചാകണം.
ഹരി മോഹന്‍
