മാന്തോപ്പുകളുടെ കേന്ദ്രം അൽഉല,സഊദിയിലെ മൂന്നാമത്തെ കാർഷിക ഫല ഉൽപ്പന്നം; ഒരാഴ്ച നീണ്ടു നിൽക്കുന്ന മാമ്പഴ ഉത്സവ ആഘോഷങ്ങൾക്ക് അൽ മൻഷിയ ഫാർമേഴ്‌സ് മാർക്കറ്റിൽ തുടക്കം


റിയാദ്: സൗദിയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന മാമ്പഴ ഉത്സവ ആഘോഷങ്ങൾ തുടങ്ങി. ഈന്തപ്പഴ കൃഷിയും മധുരനാരങ്ങാ കൃഷിയും കഴിഞ്ഞാൽ സൗദിയിൽ ഏറ്റവും കൂടുതലുള്ള പ്രധാനപ്പെട്ട മൂന്നാമത്തെ കാർഷിക ഫല ഉൽപ്ന്നമാണ് മാമ്പഴം.

ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവാണ് രാജ്യത്ത് മാമ്പഴ ഉൽപാദന, വിളവെടുപ്പ് , വിപണി സീസൺ. ഈ കാലയളവിൽ അവായിസ്, സുക്കാരി, ടോമി അറ്റികിൻസ് എന്നിവയുൾപ്പെടെ വ്യത്യസ്തമായ 20 ഇനം മാങ്ങകളാണ് വിളവെടു ക്കുന്നതും വിപണിയിലെത്തിക്കുന്നതും.

പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ മത്സരക്ഷമത മെച്ചപ്പെടുത്തു ന്നതിനുള്ള റോയൽ കമ്മീഷൻ ഫോർ അൽഉല സംരംഭത്തിന്റെ ഭാഗമാണ് അൽഉല യിലെ അൽ മൻഷിയ ഫാർമേഴ്‌സ് മാർക്കറ്റിൽ ദിവസവും വൈകിട്ട് 7 മുതൽ 11 വരെ നടക്കുന്ന മാമ്പഴ വിപണി. സൗദിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അൽഉല ഗവർണറേറ്റ് മാന്തോപ്പുകളുടെ അനേക ഫാമുകളുടെ കേന്ദ്രമാണ്. കൂടാതെ ഓറഞ്ച്, മധുര നാരങ്ങ, നാരങ്ങ, ടാംഗറിൻ, മാതളനാരകം, മുന്തിരി എന്നിവയ്ക്കും ഇവിടം പ്രശസ്തമാണ്.

തിങ്കളാഴ്ച ആരംഭിച്ച അൽഉലയിലെ മാമ്പഴ വാരാഘോഷം ഉംലുജിൽ നടക്കുന്ന സമാനമായ ഉത്സവത്തോടനുബന്ധിച്ചാണ്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ തബൂക്ക് റീജിയണൽ ബ്യൂറോ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ഉംലുജ് പരിപാടിയിൽ 24 മാമ്പഴ കർഷകർ ദിവസവും വൈകീട്ട് 5 മുതൽ രാത്രി 10 വരെ പ്രദർശനം നടത്തും.

അൽഉലയിലെ മാമ്പഴ കൃഷിയുടെ വിസ്തീർണം 255 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്നു. ഇത് പ്രതിവർഷം 1,600 ടൺ മാങ്ങായാണ് ഉത്പാദിപ്പിക്കുന്നത്. ഇറക്കുമതി ചെയ്ത നിരവധി ഇനം മാമ്പഴങ്ങളും സൗദിയിൽ നന്നായി വിളവെടുക്കുന്നു , ജാസാനിലെ കർഷകർ വർഷങ്ങളായി മാമ്പഴ കൃഷി ചെയ്യുന്നുണ്ട്. നിലവിൽ രാജ്യത്തെ മാമ്പഴ ഉൽപ്പാദനം പ്രതിവർഷം 88,600 ടണ്ണായി വർധിച്ച് 60 ശതമാനം സ്വയംപര്യാപ്തതയിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഉൽപാദനം വർധിപ്പിക്കുന്നതിനായി 6,880 ഹെക്ടറിലധികം സ്ഥലത്ത് നട്ടുപിടിപ്പിച്ച് മാമ്പഴ വിളകൾ കൃഷി ചെയ്തുവരുന്നു. സീസണൽ ഫലവിളകൾ രാജ്യത്തിന്റെ ഒന്നിലധികം കൃഷിയിടങ്ങളിൽ വളരുന്നു, സബ്യ, അബു ആരിഷ്, അൽ ദർബ്, സംത, ബിഷ ഗവർണറേറ്റുകളിലെ ജിസാൻ മേഖലയിലും മക്ക മേഖലയിലെ അൽ കുൻഫദ ഗവർണറേറ്റിലുമാണ് പഴവർഗ, കാർഷികമേഖല ശ്രദ്ധേയമായിരിക്കുന്നത്.

അസീർ, നജ്‌റാൻ, മദീന, കിഴക്കൻ മേഖല എന്നിവയ്‌ക്ക് പുറമെ അൽ മഖ്‌വ, ഖിൽവ നഗരങ്ങളിലെ അൽബഹഹ് മേഖലയിലും മാമ്പഴം വലിയ തോതിൽ കൃഷിചെയ്യുന്നു.

കൂടാതെ, മാമ്പഴ ഫാമുകളുടെ എണ്ണം 19,100 കവിഞ്ഞു. ഒരു ദശലക്ഷം മാമ്പഴ മരങ്ങളും 65,000 ടണ്ണിലധികം വാർഷിക ഉൽപാദനവും നടക്കുന്നുണ്ട്. അൽ-ഖുൻഫാദയിലുള്ള 2,700-ലേറെ ഫാമുകളിലെ 400,000 മരങ്ങളും 40,000 ടണ്ണിലധികം വാർഷിക വിളവുമാണ് രാജ്യത്തിന് ലഭിക്കുന്നത്. 30,000 ലേറെ മാവുകളും 600 ടണ്ണിലധികം വാർഷിക ഉൽപാദനവുമുള്ള രാജ്യത്തെ ഏറ്റവും വലിയ മാമ്പഴ ഫാമുകളിൽ ഒന്നാണ് സബ്യ.


Read Previous

ലുലു ഷോപ്പിംഗ് ഇനി കൂടുതൽ എളുപ്പം, ഹംഗർ സ്റ്റേഷനുമായി കരാർ ഒപ്പിട്ടു

Read Next

ആദ്യ ഒമാനി വാക്സിൻ നിർമാണ പ്ലാന്റിന് തറക്കല്ലിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »